Ajay Devgn and Kajol
സിനിമാ കഥ പോലെ രസകരമായ പ്രണയമായിരുന്നു അജയ് ദേവ്ഗണ്‍-കജോള്‍ താരദമ്പതികളുടേത്. വളരെ അപ്രതീക്ഷമായാണ് ഇരുവരും അടുത്തതും പ്രണയത്തിലായതും. അജയ് ദേവ്ഗണ്‍ ഒരു തരത്തിലും കജോളിന്റെ സ്വഭാവത്തിനു ചേരുന്ന വ്യക്തിയായിരുന്നില്ല. എന്നിട്ടും ഇരുവരും പ്രണയത്തിലായി.
1995 ല്‍ പുറത്തിറങ്ങിയ ഹല്‍ചല്‍ എന്ന സിനിമയുടെ സെറ്റില്‍വച്ചാണ് കജോളും അജയ് ദേവ്ഗണും ആദ്യമായി കണ്ടുമുട്ടുന്നത്. വളരെ അപ്രതീക്ഷിതമായാണ് കജോള്‍ ഈ സിനിമയിലേക്ക് എത്തുന്നത്. നടി ദിവ്യ ഭാരതിയുടെ മരണമാണ് കജോളിന് ഹുല്‍ചല്‍ എന്ന സിനിമയിലേക്ക് വഴി തുറന്നത്.
അജയ് ദേവ്ഗണിനെ കണ്ടപ്പോള്‍ തന്നെ വളരെ മോശം അനുഭവമാണ് കജോളിനുണ്ടായത്. സിനിമയുടെ സെറ്റിലെത്തുന്ന അജയ് എപ്പോഴും ഒരു മൂലയില്‍ ഒറ്റക്കിരുന്ന് സിഗരറ്റ് വലിക്കുന്നത് കാണാം. ഈ കാഴ്ച കജോളിനെ അലോസരപ്പെടുത്തി. ആദ്യ കാഴ്ചയില്‍ തന്നെ അജയ് ദേവ്ഗണിനോട് കജോളിന് ദേഷ്യമാണ് തോന്നിയത്. എപ്പോഴും സിഗരറ്റ് വലിക്കുന്ന അജയ് ദേവ്ഗണിനോട് തനിക്ക് യാതൊരു താല്‍പര്യവും തോന്നിയിരുന്നില്ല എന്ന് പില്‍ക്കാലത്ത് കജോള്‍ ഒരു അഭിമുഖത്തില്‍ തുറന്നുപറഞ്ഞിട്ടുണ്ട്.
Kajol and Ajay
അജയ് ഒരു ഇന്‍ട്രോവെര്‍ട്ട് ആയിരുന്നു. ഉള്‍വലിഞ്ഞുള്ള സ്വഭാവക്കാരന്‍ ആയതിനാല്‍ ആരോടും അങ്ങോട്ട് പോയി മിണ്ടില്ല. എന്നാല്‍, കജോള്‍ നേരെ തിരിച്ചും. എപ്പോഴും ഉല്ലസിക്കുകയും എല്ലാവരുമായും കൂട്ടുകൂടുകയും ചെയ്യുന്ന സ്വഭാവക്കാരിയായിരുന്നു കജോള്‍.
ഹല്‍ചലിന്റെ ഷൂട്ടിങ് പുരോഗമിക്കുന്നതിനിടെ ഇരുവരും സുഹൃത്തുക്കളായി. ഒന്നിച്ചുള്ള സീനുകള്‍ ഇരുവരും ആസ്വദിക്കാന്‍ തുടങ്ങി. ഷൂട്ടിങ് അവസാന ദിവസം ആകുമ്പോഴേക്കും സൗഹൃദം ദൃഢമായി. മാത്രമല്ല, അജയ് ദേവ്ഗണില്‍ നിന്ന് കജോള്‍ ഉപദേശങ്ങള്‍ സ്വീകരിക്കാനും തുടങ്ങി. ഇരുവരും ഡേറ്റിങ്ങിലായിരുന്നു. അടുത്ത വര്‍ഷങ്ങളില്‍ ഇരുവരും തമ്മിലുള്ള പ്രണയബന്ധം കൂടുതല്‍ ശക്തിപ്പെടുകയും പരസ്പരം പിരിയാന്‍ കഴിയാത്ത വിധം ആകുകയും ചെയ്തിരുന്നു.
സ്‌റ്റൈലിഷ് പോസില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് സാമന്ത.…
ആരാധകര്‍ക്കായി കിടിലന്‍ ലുക്കില്‍ ചിത്രങ്ങള്‍ പങ്കുവെച്ച് രജിഷ്…
മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മീര ജാസ്മിന്‍.…
സീരിയലിലൂടെ പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരനായ നടനാണ് ജിഷിന്‍.…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മീര നന്ദന്.…