Categories: Gossips

‘സംഭവം ഇറുക്ക്’; ഭീഷ്മപര്‍വ്വം ഒരു വമ്പന്‍ ഐറ്റമെന്ന് ശ്രീനാഥ് ഭാസി

മമ്മൂട്ടി ആരാധകര്‍ വലിയ ആവേശത്തോടെ കാത്തിരിക്കുന്ന സിനിമയാണ് ഭീഷ്മപര്‍വ്വം. അമല്‍ നീരദ് സംവിധാനം ചെയ്യുന്ന ഭീഷ്മപര്‍വ്വത്തിന്റെ ഷൂട്ടിങ് നേരത്തെ കഴിഞ്ഞതാണ്. സിനിമയിലെ മമ്മൂട്ടിയുടെ ലുക്ക് ഇതിനോടകം ആരാധകര്‍ ഏറ്റെടുത്തിട്ടുണ്ട്. പക്കാ ഒരു ഗ്യാങ്‌സ്റ്റര്‍ സിനിമയായിരിക്കും ഭീഷമപര്‍വ്വമെന്നാണ് അണിയറ സംസാരം. സിനിമയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പുറത്ത് വിടരുതെന്ന് അഭിനേതാക്കള്‍ക്ക് സംവിധായകന്‍ നേരത്തെ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ഭീഷ്മപര്‍വ്വത്തെ കുറിച്ച് യുവ നടനും സിനിമയില്‍ ശ്രദ്ധേയമായ വേഷം അവതരിപ്പിക്കുകയും ചെയ്ത ശ്രീനാഥ് ഭാസി ഒരു വെളിപ്പെടുത്തല്‍ നടത്തിയിരിക്കുകയാണ് ഇപ്പോള്‍. ഭീഷ്മപര്‍വ്വം ഒരു എപിക് ചിത്രമായിരിക്കുമെന്നാണ് ഭാസി പറയുന്നത്.

Mammootty in Beeshma Parvam

വമ്പന്‍ കാന്‍വാസില്‍ ഒരുക്കുന്ന ഈ ചിത്രത്തില്‍ അഭിനയിക്കാന്‍ സാധിച്ചത് ഒരു ഭാഗ്യം ആണെന്നും മമ്മൂട്ടി, അമല്‍ നീരദ് എന്നിവര്‍ക്കൊപ്പം ജോലി ചെയ്യാന്‍ സാധിച്ചത് വലിയ അനുഗ്രഹമായി കരുതുന്നു എന്നും ശ്രീനാഥ് ഭാസി പറയുന്നു. ഭീഷമപര്‍വ്വം എല്ലാ അര്‍ത്ഥത്തിലും വമ്പന്‍ സംഭവമാകുമെന്ന് ഉറപ്പാണെന്നും ശ്രീനാഥ് ഭാസി പറഞ്ഞു.

ഭീഷ്മപര്‍വ്വത്തില്‍ മമ്മൂട്ടിയെ കൂടാതെ ശ്രീനാഥ് ഭാസി, സൗബിന്‍ ഷാഹിര്‍, ഫര്‍ഹാന്‍ ഫാസില്‍, വീണ നന്ദകുമാര്‍, ലെന, ശ്രിന്ദ, ദിലീഷ് പോത്തന്‍, സുദേവ് നായര്‍, ഷൈന്‍ ടോം ചാക്കോ, നദിയ മൊയ്തു തുടങ്ങി വമ്പന്‍ താരനിര അണിനിരന്നിട്ടുണ്ട്. സംവിധായകന്‍ അമല്‍ നീരദ്, നവാഗതനായ ദേവദത് ഷാജി എന്നിവര്‍ ചേര്‍ന്ന് രചിച്ച ഈ ചിത്രത്തിന് ക്യാമറ ചലിപ്പിച്ചത് ആനന്ദ് സി ചന്ദ്രനും സംഗീതമൊരുക്കിയത് സുഷിന്‍ ശ്യാമുമാണ്.

 

അനില മൂര്‍ത്തി

Recent Posts

കുഞ്ഞിനെ നഷ്ടമായിട്ടും ഞാന്‍ കരഞ്ഞില്ല; ശാന്തി കൃഷ്ണ

മലയാളികള്‍ക്ക് ഏറെ സുപരിചിതയായ നടിയാണ് ശാന്തികൃഷ്ണ. മലയാളത്തിലെ…

12 hours ago

ഇന്നാണെങ്കില്‍ ആ സിനിമ ഹിറ്റായേനെ: ശ്രുതി ഹാസന്‍

ഉലക നായകന്‍ കമല്‍ ഹാസന്റെ മകളാണ് ശ്രുതി…

12 hours ago

തൃപ്തിയുള്ള സ്‌ക്രിപ്പ് തനിക്ക് മലയാളത്തില്‍ നിന്നും ലഭിക്കുന്നില്ല: ജയറാം

മലയാളികള്‍ക്ക് എക്കാലവും പ്രിയപ്പെട്ട നടനാണ് ജയറാം. 1988ല്‍…

12 hours ago

സ്‌റ്റൈലിഷ് ലുക്കുമായി നന്ദന വര്‍മ്മ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നന്ദന വര്‍മ്മ.…

18 hours ago

സാരിയില്‍ ഗ്ലാമറസ് ലുക്കുമായി ശരണ്യ ആനന്ദ്

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ശരണ്യ ആനന്ദ്.…

18 hours ago

അടിപൊളി പോസുമായി ഗായത്രി സുരേഷ്

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഗായത്രി സുരേഷ്.…

18 hours ago