Categories: Videos

കേരളം, നിങ്ങള്‍ കാണുന്നുണ്ടോ ! ദുല്‍ഖര്‍ വളരെ കെയറിങ് ആണേ; മലയാളികളുടെ ‘കെയറിങ്ങിന്’ കണക്കിനു കൊടുത്ത് ശോഭിത

മൂത്തോന്‍, കുറുപ്പ് എന്നീ സിനിമകളിലെ ശ്രദ്ധേയമായ അഭിനയത്തിലൂടെ മലയാളികള്‍ സുപരിചിതയായ നടിയാണ് ശോഭിത ധുലിപാല. കുറുപ്പ് സിനിമയുടെ പ്രചാരണവുമായി ബന്ധപ്പെട്ട് ശോഭിതയുടെ ഒട്ടേറെ അഭിമുഖങ്ങള്‍ മലയാള മാധ്യമങ്ങളില്‍ വന്നിരുന്നു. അതില്‍ ഒരു സ്വകാര്യ ഓണ്‍ലൈന്‍ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ തനിക്ക് ആരുടേയും കെയറിങ് ആവശ്യമില്ല എന്ന കിടിലന്‍ മറുപടി നല്‍കി ശോഭിത വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. ഇപ്പോള്‍ അതിനേക്കാള്‍ മികച്ച രീതിയില്‍ മലയാളികളുടെ ‘കെയറിങ്’ സ്വഭാവത്തെ ട്രോളിയിരിക്കുകയാണ് നടി.

നെറ്റ്ഫ്‌ളിക്‌സിന് വേണ്ടിയുള്ള വീഡിയോയിലാണ് ശോഭിത ദുല്‍ഖറിനൊപ്പം ചേര്‍ന്ന് സരസമായ രീതിയില്‍ മലയാളി പൊതുബോധത്തെ പൊളിച്ചടുക്കിയിരിക്കുന്നത്. ‘ ദുല്‍ഖര്‍ വളരെ കെയറിങ് ആണ്. കേരളം, നിങ്ങള്‍ കാണുന്നുണ്ടോ? ‘ എന്നാണ് വീഡിയോയില്‍ ശോഭിത ചോദിക്കുന്നത്. നെറ്റ്ഫ്‌ളിക്‌സില്‍ കുറുപ്പ് റിലീസ് ചെയ്തിട്ടുണ്ട്. ഇതിന്റെ ഭാഗമായുള്ള പ്രൊമോഷനിലാണ് ശോഭിതയുടെ മലയാളി റോസ്റ്റിങ്.

നേരത്തെ ഒരു സ്വകാര്യ ഓണ്‍ലൈന്‍ മാധ്യമത്തിലെ അഭിമുഖത്തിനിടെയാണ് നിവിന്‍ പോളിയാണോ ദുല്‍ഖര്‍ സല്‍മാന്‍ ആണോ കൂടുതല്‍ കെയറിങ് എന്ന് അവതാരകന്‍ ശോഭിതയോട് ചോദിച്ചത്. തനിക്ക് കെയറിങ് ആവശ്യമില്ലെന്നും ആരും തന്നെ കെയര്‍ ചെയ്യേണ്ടതില്ലെന്നും കൃത്യമായി ശോഭിത മറുപടി നല്‍കിയിരുന്നു. ഈ മറുപടി സോഷ്യല്‍ മീഡിയയിലും ഏറെ ആഘോഷിക്കപ്പെട്ടു.

അനില മൂര്‍ത്തി

Recent Posts

പ്രകടനത്തിൽ ഞെട്ടിക്കാൻ ഉർവശിയും ജോജുവും; ആകാംക്ഷ നിറച്ച് ‘ആശ’ ട്രെയിലർ!

വലിയ കാത്തിരിപ്പുകൾക്ക് വിരാമമിട്ടുകൊണ്ട് 'ആശ' എന്ന ചിത്രത്തിന്റെ…

4 hours ago

പലതും തുറന്ന് പറയാന്‍ മടിയില്ല; പോസ്റ്റുമായി അപര്‍ണ

മിനിസ്‌ക്രീന്‍ അവതാരകയായും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറായും മലയാളികള്‍ക്ക്…

11 hours ago

വെള്ളിത്തിരയിലേക്ക് തിരികെയെത്തി സംവൃത

മലയാളികളുടെ എക്കാലത്തെയും പ്രിയങ്കരിയായ നടി സംവൃത സുനില്‍…

11 hours ago

ആരതിക്ക് കൂടുതല്‍ തെളിവുകള്‍; രവിയുടെ ദൃശ്യങ്ങള്‍ പുറത്ത്

നടന്‍ ജയം രവിയുടെ വ്യക്തി ജീവിതത്തിലുണ്ടായ പ്രശ്‌നങ്ങള്‍…

11 hours ago

കുറേ സിനിമകള്‍ വേണ്ടെന്ന് വച്ചു; ഉണ്ണിമായ

നിരവധി സിനിമകളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ഉണ്ണിമായ…

11 hours ago