Categories: Gossips

സല്‍മാന്‍ ഖാന് ഒരു പെണ്‍കുട്ടിയുടെ കയ്യില്‍ നിന്ന് തല്ല് കിട്ടി; കാരണം ഇതാണ്

ബോളിവുഡ് താരങ്ങളില്‍ ഒന്നാമനാണ് സല്‍മാന്‍ ഖാന്‍. ഇന്ത്യയിലൊട്ടാകെ നിരവധി ആരാധകരാണ് താരത്തിനുള്ളത്. എന്നാല്‍, സല്‍മാന്റെ കയ്യിലിരിപ്പ് അത്ര നല്ലതല്ലെന്നാണ് സിനിമ ഇന്‍ഡസ്ട്രിക്കുള്ളിലെ തന്നെ സംസാരം. പലപ്പോഴും സല്‍മാന്‍ വിവാദ നായകന്‍ ആകാറുണ്ട്. അങ്ങനെയൊരു സംഭവമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്.

ഡല്‍ഹിയില്‍ നിന്നുള്ള ഒരു പെണ്‍കുട്ടി സല്‍മാന്‍ ഖാനെ തല്ലിയ സംഭവമാണ് ഇത്. 2009 ലാണ് വിവാദമായ ഈ സംഭവം നടക്കുന്നത്. ഡല്‍ഹിയിലെ ഒരു സ്വകാര്യ ഹോട്ടലില്‍ വെച്ച് സിനിമാ താരങ്ങളടക്കം പങ്കെടുക്കുന്നൊരു പാര്‍ട്ടി നടക്കുകയായിരുന്നു. അതിലേക്ക് ഡല്‍ഹിയിലെ പ്രശസ്തനും ധനികനുമായ ഒരാളുടെ മകള്‍ മോണിക്ക ഇടിച്ച് കയറി വന്നിരുന്നു. സ്വകാര്യമായി നടത്തിയ പാര്‍ട്ടിയിലേക്ക് ഈ പെണ്‍കുട്ടി മദ്യപിച്ച് കയറി എന്നാണ് അന്ന് പുറത്തുവന്ന റിപ്പോര്‍ട്ടുകളില്‍ പറയുന്നത്. പാര്‍ട്ടിയിലേക്ക് ബോധമില്ലാതെ കയറിവന്ന ഈ പെണ്‍കുട്ടി അന്ന് സല്‍മാന്‍ ഖാനെ അടിച്ചു എന്നാണ് വാര്‍ത്ത.

Salman Khan

സല്‍മാന്‍ ഖാന് അടി കിട്ടിയതല്ല, മറിച്ച് ഇതിനോട് സല്‍മാന്‍ പ്രതികരിച്ച രീതിയാണ് പില്‍ക്കാലത്ത് വലിയ ചര്‍ച്ചയായത്. പൊതുവെ വേഗം പ്രകോപിതനാകുന്ന സല്‍മാന്‍ ഈ സംഭവം നടക്കുമ്പോള്‍ വളരെ ശാന്തനായി നിലകൊണ്ടു.

മാത്രമല്ല, ആ പെണ്‍കുട്ടിയുടെ അവസ്ഥ മനസിലാക്കിയ സല്‍മാന്‍ ഖാന്‍ ആ പെണ്‍കുട്ടിയെ പറഞ്ഞ് സമാധാനിപ്പിക്കാന്‍ ശ്രമിക്കുകയും അവര്‍ക്ക് പുറത്ത് കടക്കാനുള്ള വഴി കാണിക്കാന്‍ സെക്യൂരിറ്റിയെ ഏല്‍പ്പിക്കുകയും ചെയ്തു.

 

അനില മൂര്‍ത്തി

Recent Posts

പ്രകടനത്തിൽ ഞെട്ടിക്കാൻ ഉർവശിയും ജോജുവും; ആകാംക്ഷ നിറച്ച് ‘ആശ’ ട്രെയിലർ!

വലിയ കാത്തിരിപ്പുകൾക്ക് വിരാമമിട്ടുകൊണ്ട് 'ആശ' എന്ന ചിത്രത്തിന്റെ…

5 hours ago

പലതും തുറന്ന് പറയാന്‍ മടിയില്ല; പോസ്റ്റുമായി അപര്‍ണ

മിനിസ്‌ക്രീന്‍ അവതാരകയായും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറായും മലയാളികള്‍ക്ക്…

13 hours ago

വെള്ളിത്തിരയിലേക്ക് തിരികെയെത്തി സംവൃത

മലയാളികളുടെ എക്കാലത്തെയും പ്രിയങ്കരിയായ നടി സംവൃത സുനില്‍…

13 hours ago

ആരതിക്ക് കൂടുതല്‍ തെളിവുകള്‍; രവിയുടെ ദൃശ്യങ്ങള്‍ പുറത്ത്

നടന്‍ ജയം രവിയുടെ വ്യക്തി ജീവിതത്തിലുണ്ടായ പ്രശ്‌നങ്ങള്‍…

13 hours ago

കുറേ സിനിമകള്‍ വേണ്ടെന്ന് വച്ചു; ഉണ്ണിമായ

നിരവധി സിനിമകളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ഉണ്ണിമായ…

13 hours ago