Categories: latest news

നടി പ്രവീണയുടെ ജീവിതത്തിലേക്ക് ആ സങ്കടവാര്‍ത്ത എത്തി ! ഏറ്റവും പ്രിയപ്പെട്ട ഒരാള്‍ ഇനിയില്ല

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് പ്രവീണ. സീരിയലുകളിലൂടേയും സിനിമകളിലൂടേയും പ്രവീണ ഏറെ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. ഇപ്പോഴിതാ പ്രവീണയുടെ ജീവിതത്തിലേക്ക് വലിയൊരു സങ്കടവാര്‍ത്ത എത്തിയിരിക്കുന്നു. ജീവിതത്തില്‍ ഏറെ പ്രിയപ്പെട്ട ഒരാള്‍ ഇനി പ്രവീണയ്‌ക്കൊപ്പം ഇല്ല.

തന്റെ അച്ഛന്റെ വിയോഗത്തില്‍ നെഞ്ച് തകര്‍ന്നിരിക്കുകയാണ് മലയാളത്തിന്റെ പ്രിയ നടി. പ്രവീണ തന്നെയാണ് അച്ഛന്റെ വിയോഗത്തെ കുറിച്ച് സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്. ‘എന്റെ അച്ഛന്‍, എന്റെ ഗുരു, ഭഗവാന്റെ സ്വര്‍ഗ്ഗവാതില്‍ തുറന്നു കിടന്നിരുന്ന സമയത്ത് ഞങ്ങളെ വിട്ടു ഭഗവല്‍ സന്നിതിയില്‍ പൂകി’ എന്നാണ് താരം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കുറിപ്പില്‍ പറയുന്നത്. അച്ഛനോടൊപ്പമുള്ള ചിത്രവും പ്രവീണ പങ്കുവച്ചിട്ടുണ്ട്.

Praveena With father

കോളേജ് പ്രഫസറായിരുന്ന പ്രവീണയുടെ അച്ഛന്‍ മാമചന്ദ്രന്‍ നായര്‍ കഴിഞ്ഞ ദിവസമാണ് മരിച്ചത്. അദ്ദേഹത്തിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ചു കൊണ്ട് നിരവധി പേരാണ് എത്തിയിരിക്കുന്നത്. ചങ്ങനാശ്ശേരി എന്‍എസ്എസ് കോളേജിലെ പ്രൊഫസറായിരുന്നു പ്രവീണയുടെ അച്ഛന്‍. കുളക്കട എന്ന് സൗഹൃദ സംഘങ്ങള്‍ക്കിടിയില്‍ വിളിപ്പേരുണ്ടായിരുന്നു. ധനതത്വശാസ്ത്ര അധ്യാപകനായിരുന്നു അദ്ദേഹം. കലാസാംസ്‌കാരിക രംഗങ്ങളില്‍ സജീവ സാന്നിധ്യമായിരുന്നു.

 

അനില മൂര്‍ത്തി

Recent Posts

സിനിമയില്‍ ഇനിയും കാര്യങ്ങള്‍ മാറാനുണ്ട്: മാലാ പാര്‍വതി

മലയാള സിനിമയിലെ ന്യൂജെന്‍ അമ്മയാണ് മാലാ പാര്‍വ്വതി.…

29 minutes ago

ശ്രുതി ഹാസന്‍ വീണ്ടും പ്രണയത്തിലോ?

ഉലക നായകന്‍ കമല്‍ ഹാസന്റെ മകളാണ് ശ്രുതി…

42 minutes ago

ഞങ്ങള്‍ സുഹൃത്തുക്കളല്ല; കാവ്യയെക്കുറിച്ച് നവ്യ പറഞ്ഞത്

ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് നവ്യ നായര്‍.…

50 minutes ago

തന്നെ കെട്ടിപ്പിടിച്ചു; ഭര്‍ത്താവിന്റെ മകളെക്കുറിച്ച് വരലക്ഷ്മി പറയുന്നു

മലയാളത്തില്‍ ഏറെ വിവാദമായ ചിത്രമാണ് നിതിന്‍ രഞ്ജി…

57 minutes ago

ഗ്ലാമറസ് പോസുമായി ശ്രിയ ശരണ്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ശ്രിയ ശരണ്‍.…

1 hour ago