Categories: Gossips

സേതുരാമയ്യര്‍ സിബിഐയുടെ ഭാര്യയായി ശോഭന ! കാത്തിരിക്കുന്നത് വന്‍ ട്വിസ്റ്റ്

മലയാളത്തിലെ എവര്‍ഗ്രീന്‍ ജോഡികളാണ് മമ്മൂട്ടിയും ശോഭനയും. ഇരുവരും ഒന്നിച്ചഭിനയിച്ച സിനിമകളെല്ലാം സൂപ്പര്‍ഹിറ്റുകളായിരുന്നു. മഴയെത്തും മുന്‍പെ, യാത്ര, കളിയൂഞ്ഞാല്‍, പപ്പയുടെ സ്വന്തം അപ്പൂസ്, ഗോളാന്തരവാര്‍ത്ത, കാണാമറയത്ത്, കളിക്കളം, വല്യേട്ടന്‍ തുടങ്ങി ഒരുപിടി നല്ല സിനിമകളില്‍ ഇരുവരും ഒന്നിച്ചഭിനയിച്ചു.

സിനിമയിലെ സഹപ്രവര്‍ത്തകന്‍ എന്നതിലുപരി മമ്മൂട്ടിയും ശോഭനയും വളരെ അടുത്ത സുഹൃത്തുക്കളാണ്. ശോഭന സിനിമയില്‍ നിന്ന് ബ്രേക്ക് എടുത്തുപ്പോഴും മമ്മൂട്ടിയുമായി നല്ല സൗഹൃദമുണ്ടായിരുന്നു. പിന്നീട് ശോഭനയുടെ തിരിച്ചുവരവിന് കാരണമായ വരനെ ആവശ്യമുണ്ട് എന്ന സിനിമയില്‍ മമ്മൂട്ടിയുടെ മകന്‍ ദുല്‍ഖര്‍ സല്‍മാനൊപ്പവും താരം അഭിനയിച്ചു.

Shobana and Mammootty

മമ്മൂട്ടിയുടെ ഏറ്റവും പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമയായ സിബിഐ അഞ്ചാം ഭാഗത്തില്‍ ശോഭനയും അഭിനയിക്കുന്നുണ്ടെന്ന വാര്‍ത്തകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. മമ്മൂട്ടിയോടൊപ്പം നില്‍ക്കുന്ന ചിത്രം ശോഭന ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ചതോടെയാണ് പുതിയ ചോദ്യങ്ങള്‍ ഉയര്‍ന്നത്. ‘നായകനെ സന്ദര്‍ശിച്ചു, ഒരു ആരാധികയുടെ നിമിഷം’ എന്ന ക്യാപ്ഷനോടെയാണ് ശോഭന മമ്മൂട്ടിക്കൊപ്പമുള്ള പുതിയ ചിത്രം പങ്കുവച്ചിരിക്കുന്നത്.

ഇതുവരെയുള്ള സിബിഐ സീരിസില്‍ കാണിക്കാത്ത മമ്മൂട്ടിയുടെ ഭാര്യയായിട്ടാണോ ശോഭന എത്തുന്നത് എന്ന ചോദ്യമാണ് ആരാധകര്‍ ചോദിക്കുന്നത്? എന്തായാലും സേതുരാമയ്യരുടെ ഭാര്യയായി ശോഭനയെത്തിയാല്‍ അത് പ്രേക്ഷകര്‍ക്ക് ഇരട്ടിമധുരമാകുമെന്ന് ഉറപ്പ്.

അനില മൂര്‍ത്തി

Recent Posts

ക്യൂട്ട് ഗേളായി അനുമോള്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനുമോള്‍. ഇന്‍സ്റ്റഗ്രാമിലാണ്…

4 days ago

അതിസുന്ദരിയായി വീണ നന്ദകുമാര്‍

പുതിയ ചിത്രത്തില്‍ ഏറെ മനോഹരിയായി വീണ നന്ദകുമാര്‍.…

4 days ago

മമ്മൂട്ടി-ഖാലിദ് റഹ്‌മാൻ ചിത്രം; ടൈറ്റിൽ ഇന്ന്

മമ്മൂട്ടിയെ നായകനാക്കി ഖാലിദ് റഹ്‌മാൻ സംവിധാനം ചെയ്യുന്ന…

5 days ago

സ്‌റ്റൈലിഷ് ചിത്രങ്ങളുമായി നവ്യ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നവ്യ നായര്‍.…

5 days ago

ഗ്ലാമറസ് പോസുമായി സാമന്ത

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സാമന്ത. ഇന്‍സ്റ്റഗ്രാമിലാണ്…

5 days ago

അതിസുന്ദരിയായി മഞ്ജു വാര്യര്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മഞ്ജു വാര്യര്‍.…

5 days ago