Categories: Gossips

‘പുഷ്പ’യില്‍ അഭിനയിക്കാന്‍ 70 കോടി വാങ്ങി അല്ലു അര്‍ജുന്‍; ചിത്രം റിലീസിന് മുന്‍പ് വാരിക്കൂട്ടിയത് 250 കോടി

തെന്നിന്ത്യന്‍ സിനിമാ പ്രേക്ഷകര്‍ വലിയ പ്രതീക്ഷകളോടെ കാത്തിരിക്കുന്ന സിനിമയാണ് ‘പുഷ്പ’. അല്ലു അര്‍ജുന്‍ നായക വേഷത്തിലെത്തുന്ന സിനിമയില്‍ മലയാളി താരം ഫഹദ് ഫാസിലും ശ്രദ്ധേയമായ വേഷം അവതരിപ്പിക്കുന്നുണ്ട്. ഡിസംബര്‍ 17 നാണ് സിനിമയുടെ റിലീസ്.
റിലീസിന് മുന്‍പ് തന്നെ ചിത്രം 250 കോടി നേടിയെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വാര്‍ത്തകള്‍. ഒ.ടി.ടി റൈറ്റ്സ്, സാറ്റ്ലൈറ്റ് റൈറ്റ്, ഓഡിയോ വീഡിയോ റൈറ്റ് തുടങ്ങിയവയിലൂടെയാണ് ചിത്രം 250 കോടി രൂപ നേടിയതെന്നാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നത്. 70 കോടി രൂപയാണ് ചിത്രത്തില്‍ അഭിനയിക്കുന്നതിന് അല്ലു അര്‍ജുന് പ്രതിഫലമായി നല്‍കിയതെന്ന വാര്‍ത്തകള്‍ നേരത്തെ തന്നെ പുറത്തുവന്നിരുന്നു.

Allu Arjun

‘അല വൈകുണ്ഠപുരമുലൂ’ എന്ന കഴിഞ്ഞ ചിത്രത്തിന് 35 കോടിയാണ് അല്ലു വാങ്ങിയിരുന്നതെന്നും അതേ പ്രതിഫലം തന്നെയാണ് പുഷ്പയുടെ കരാറിലും ആദ്യം ആവശ്യപ്പെട്ടിരുന്നതെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. എന്നാല്‍ പുഷ്പ രണ്ടു ഭാഗങ്ങളിലായി പുറത്തിറക്കാന്‍ സംവിധായകന്‍ തീരുമാനിച്ചതോടെ പ്രതിഫലവും ഇരട്ടിയാക്കാന്‍ താരം തീരുമാനിക്കുകയായിരുന്നുവെന്ന് തെലുങ്ക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
അനില മൂര്‍ത്തി

Recent Posts

കിടിലന്‍ ചിത്രങ്ങളുമായി തന്‍വി

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് തന്‍വി. ഇന്‍സ്റ്റഗ്രാമിലാണ്…

5 hours ago

നാടന്‍ പെണ്ണായി അനുമോള്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനുമോള്‍. ഇന്‍സ്റ്റഗ്രാമിലാണ്…

5 hours ago

അടിപൊളി ചിത്രങ്ങളുമായി കനിഹ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് കനിഹ ഇന്‍സ്റ്റഗ്രാമിലാണ്…

5 hours ago

മനോഹരിയായി വീണ നന്ദകുമാര്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് വീണ നന്ദകുമാര്‍.…

5 hours ago

അടിപൊളി ചിത്രങ്ങളുമായി ഗൗതമി

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഗൗതമി. ഇന്‍സ്റ്റഗ്രാമിലാണ്…

5 hours ago

സ്‌റ്റൈലിഷ് ലുക്കുമായി ആര്യ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ആര്യ. ഇന്‍സ്റ്റഗ്രാമിലാണ്…

5 hours ago