Samantha
നടി സാമന്തയ്ക്ക് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. താരം ആശുപത്രിയിലാണെന്നും ചില വാര്‍ത്തകളില്‍ പറയുന്നു. ഇത്തരം വാര്‍ത്തകള്‍ പുറത്തുവന്നതോടെ ആരാധകര്‍ വലിയ ആശങ്കയിലായിരുന്നു. താരത്തിന്റെ ആരോഗ്യവസ്ഥയെ കുറിച്ച് പലരും അന്വേഷണം തുടങ്ങി.
ഒടുവില്‍ താരത്തിന്റെ ആരോഗ്യത്തെ കുറിച്ച് വ്യക്തമായിരിക്കുകയാണ്. താരത്തിന്റെ മാനേജര്‍ മഹേന്ദ്രയാണ് ഇതുമായി ബന്ധപ്പെട്ട അപ്‌ഡേറ്റ് ആരാധകര്‍ക്കായി നല്‍കിയത്. പ്രചരിക്കുന്ന വാര്‍ത്തകളില്‍ സത്യമില്ലെന്നും വിശ്വസിക്കരുത് എന്നുമാണ് മഹേന്ദ്ര പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നത്. കഴിഞ്ഞ ദിവസം നടന്നത് ഒരു മുന്‍കരുതല്‍ പരിശോധന മാത്രമായിരുന്നുവെന്നും മഹേന്ദ്ര വ്യക്തമാക്കി.
Samantha
തിങ്കളാഴ്ച സാമന്ത ആശുപത്രിയില്‍ പരിശോധനകള്‍ക്ക് വിധേയയായപ്പോള്‍ മുതലാണ് വാര്‍ത്തകള്‍ വ്യാപകമായി പ്രചരിക്കാന്‍ തുടങ്ങിയത്. ‘നടി സമാന്ത ആരോഗ്യവതിയാണ്. ഇന്നലെ നേരിയ ചുമയെത്തുടര്‍ന്ന് എഐജി ഹോസ്പിറ്റലില്‍ പരിശോധന നടത്തിയ ശേഷം വീട്ടില്‍ വിശ്രമിക്കുകയാണ് അവര്‍. പ്രചരിക്കുന്ന ഊഹാപോഹങ്ങളോ ഗോസിപ്പുകളോ ഒന്നും വിശ്വസിക്കരുത്…’ എന്നാണ് താരത്തിന്റെ മാനേജര്‍ പറഞ്ഞത്. ചുമയെ തുടര്‍ന്നാണ് പരിശോധനയ്ക്ക് സാമന്ത വിധേയയായതെന്നും കൂടാതെ കോവിഡ് പരിശോധന നടത്തി അണുബാധ ഇല്ലെന്ന് സ്ഥിരീകരിച്ചതായും മാനജേര്‍ കൂട്ടിച്ചേര്‍ത്തു.
വളരെ അവിചാരിതമായാണ് പ്രേക്ഷകരുടെ പ്രിയതാരം കൊല്ലം സുധി…
പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് നയന്‍താര. തെന്നന്ത്യയിലെ…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മമിത.സൂപ്പര്‍ ശരണ്യ…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് തമന്ന ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സ്രിന്റ. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നമിത പ്രമോദ്.…