Categories: Gossips

വിജയ് സേതുപതിയുടെ വില്ലനാകാന്‍ മമ്മൂട്ടി ! വരുന്നത് അഡാറ് ഐറ്റമെന്ന് സൂചന, പ്രഖ്യാപനം ഉടന്‍

മെഗാസ്റ്റാര്‍ മമ്മൂട്ടിയും തമിഴ് സൂപ്പര്‍സ്റ്റാര്‍ വിജയ് സേതുപതിയും ഒന്നിക്കുന്നതായി റിപ്പോര്‍ട്ട്. ഒരു മലയാള സിനിമയ്ക്ക് വേണ്ടിയാണ് ഇരുവരും ഒന്നിക്കുന്നതെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍. സ്വാതന്ത്ര്യം അര്‍ധരാത്രിയില്‍, അജഗജാന്തരം എന്നീ സിനിമകളുടെ സംവിധായകന്‍ ടിനു പാപ്പച്ചന്റെ സിനിമയിലായിരിക്കും ഇരുവരും ഒന്നിക്കുകയെന്നാണ് വിവരം. അശ്വമേധം എന്നാണ് സിനിമയുടെ പേരെന്നും സൂചനയുണ്ട്. ചിത്രത്തില്‍ വിജയ് സേതുപതിയുടെ വില്ലനായി മമ്മൂട്ടി എത്തുമെന്നാണ് റിപ്പോര്‍ട്ടുകളില്‍ നിന്ന് വ്യക്തമാകുന്നത്.

ഇതുമായി ബന്ധപ്പെട്ട ഔദ്യോഗിക വിവരങ്ങളൊന്നും ഇതുവരെ ലഭ്യമായിട്ടില്ല. പ്രശസ്ത ക്യാമറാമാന്‍ ഗിരീഷ് ഗംഗാധരന്‍ ആയിരിക്കും ക്യാമറ കൈകാര്യം ചെയ്യുകയെന്നും ത്രില്ലര്‍ സ്വഭാവമുള്ള സിനിമയായിരിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

Mammootty and Vijay Sethupathi

ടിനു പാപ്പച്ചന്റെ രണ്ടാമത്തെ സിനിമയായ അജഗജാന്തരം ഡിസംബര്‍ 23 നാണ് റിലീസ് ചെയ്യുന്നത്. അജഗജാന്തരം റിലീസ് ചെയ്തതിനു ശേഷമായിരിക്കും ടിനു മൂന്നാമത്തെ സിനിമയുമായി ബന്ധപ്പെട്ട പ്രഖ്യാപനം നടത്തുകയെന്നാണ് വിവരം.

നേരത്തെ നന്‍പകല്‍ നേരത്ത് മയക്കം എന്ന സിനിമയുടെ സെറ്റില്‍വച്ച് ടിനു പാപ്പച്ചന്‍ മമ്മൂട്ടിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. എന്നാല്‍, താന്‍ മമ്മൂട്ടിയെ വച്ച് സിനിമ ചെയ്യാന്‍ ഇപ്പോള്‍ തീരുമാനിച്ചിട്ടില്ല എന്നായിരുന്നു ടിനുവിന്റെ അന്നത്തെ മറുപടി.

അനില മൂര്‍ത്തി

Recent Posts

അതിസുന്ദരിയായി വിന്‍സി

സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് വിന്‍സി. ഇന്‍സ്റ്റഗ്രാമിലാണ്…

2 hours ago

സ്‌റ്റൈലിഷ് ലുക്കുമായി നമിത

സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് നമിത പ്രമോദ്.…

2 hours ago

സാരിയില്‍ അടിപൊളിയായി ഇഷാനി

സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് ഇഷാനി കൃഷ്ണ.…

2 hours ago

സാരിയില്‍ അതിസുന്ദരിയായി നിഖില വിമല്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നിഖില വിമല്‍.…

1 day ago

സ്‌റ്റൈലിഷ് പോസുമായി മഡോണ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മഡോണ. ഇന്‍സ്റ്റഗ്രാമിലാണ്…

1 day ago

ഗ്ലാമറസ് ചിത്രങ്ങളുമായി ശോഭിത

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ശോഭിത. ഇന്‍സ്റ്റഗ്രാമിലാണ്…

1 day ago