Categories: Gossips

വിക്കി കൗശലും കത്രീന കൈഫും ഇനി അയല്‍ക്കാര്‍; ത്രില്ലടിച്ച് കോലിയും അനുഷ്‌കയും

വിരാട് കോലിക്കും ഭാര്യ അനുഷ്‌ക ശര്‍മയ്ക്കും ഇനി പുതിയ അയല്‍ക്കാര്‍. കഴിഞ്ഞ ഒന്‍പതാം തിയതി രാജസ്ഥാനില്‍ വച്ച് വിവാഹിതരായ കത്രീന കൈഫും വിക്കി കൗശലും മുംബൈയിലേക്ക് എത്തും. വിരാട് കോലിയും അനുഷ്‌ക ശര്‍മയും താമസിക്കുന്ന അപ്പാര്‍ട്‌മെന്റിന് തൊട്ടടുത്താണ് വിക്കിയും കത്രീനയും താമസിക്കുക.

തങ്ങളുടെ അല്‍ക്കാരായി വിക്കിയും കത്രീനയും വരുന്ന സന്തോഷത്തിലാണ് കോലിയും അനുഷ്‌കയും. തങ്ങള്‍ ഇനി അയല്‍ക്കാര്‍ ആയിരിക്കുമെന്ന് അനുഷ്‌ക സ്ഥിരീകരിച്ചു. മുംബൈയിലെ ജുഹുവിലാണ് കത്രീന-വിക്കി ദമ്പതികളുടെ പുതിയ വീട്.

Katrina Kaif and Vicky Kaushal

കടലിലേക്ക് അഭിമുഖമായി ബാല്‍ക്കണിയുള്ള ആഡംബര വീട്ടിലാണ് ഇരുവരും ഇനി താമസിക്കുക. വീട്ടില്‍ നിന്ന് നോക്കിയാല്‍ വലിയ ഗ്ലാസിലൂടെ കടലിന്റെ സൗന്ദര്യം ആസ്വദിക്കാം.

ആഡംബര ബില്‍ഡിങ്ങില്‍ 35-ാം നിലയിലാണ് കോലിയും അനുഷ്‌കയും താമസിക്കുന്നതെന്നാണ് വിവരം. ഇതേ ബില്‍ഡിങ്ങില്‍ എട്ടാം നിലയിലാണ് കത്രീനയുടേയും വിക്കിയുടേയും വീട്. അനുഷ്‌കയുടെ അപ്പാര്‍ട്‌മെന്റ് 7,000 ചതുരശ്ര അടിയാണ്.

അനില മൂര്‍ത്തി

Recent Posts

വെള്ളത്തിനടിയിൽ അരിവാളുമായി രശ്മികയുടെ പോരാട്ടം,’മൈസ’യുടെ ടീസർ പുറത്ത്

നായികാ പ്രാധാന്യമുള്ള ആക്ഷൻ ചിത്രങ്ങളിലേക്ക് രശ്മിക മന്ദണ്ണയുടെ…

14 hours ago

അഞ്ച് പതിറ്റാണ്ടിന് ശേഷം പഴയ ക്ലാസ്മുറിയിലേക്ക്; ലോ കോളജ് സഹപാഠികളെ കണ്ട് മമ്മൂട്ടി

നാൽപത്തിയഞ്ചും അമ്പതും വർഷം മുൻപ് ഒരുമിച്ചിരുന്ന് പഠിച്ചവർ,…

15 hours ago

ബിഗ് ബോസില്‍ നിന്ന് ലഭിച്ച 22 ലക്ഷം കൊണ്ട് ചെയ്തത്, തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്

ടെലിവിഷന്‍ രംഗത്ത് ഇന്ന് ശ്രദ്ധേയയാണ് നടി മഞ്ജു…

22 hours ago

നടി അംബികയ്‌ക്കെതിരെ പരാതിയുമായി സഹോദരി രാധ

ചെന്നൈ: നടി അംബികയ്‌ക്കെതിരെ ചെക്ക് തട്ടിപ്പ് പരാതിയുമായി…

22 hours ago