Categories: Gossips

ക്ലാസിലെ പഠിപ്പിസ്റ്റ് ആയിരുന്നു റിന്ന, നിവിന്‍ പോളി പ്രേമത്തിലെ ജോര്‍ജ്ജിനെ പോലെ തന്നെ; രസകരമായ ആ പ്രണയകഥ ഇങ്ങനെ

യുവ താരങ്ങളില്‍ ഏറെ ആരാധകരുള്ള നടനാണ് നിവിന്‍ പോളി. സിനിമയോടുള്ള അഗാധമായ താല്‍പര്യത്താല്‍ ഇന്‍ഫോസിസിലെ ജോലി രാജിവച്ച് ചാന്‍സ് അന്വേഷിച്ച് ഇറങ്ങിയ നിവിന്‍ പോളിയുടെ ജീവിതകഥ നാം പലപ്പോഴും കേട്ടിട്ടുണ്ട്. അക്കാലത്ത് നിവിന്‍ പോളിക്ക് മാനസികമായി പിന്തുണ നല്‍കിയിരുന്നത് ജീവിതസഖി റിന്ന മാത്രമാണ്. നല്ലൊരു ജോലി കളഞ്ഞ് സിനിമയിലേക്ക് പോകണോ എന്ന് മാതാപിതാക്കള്‍ അടക്കം പലരും അന്ന് നിവിന്‍ പോളിയോട് ചോദിച്ചിരുന്നു.

ഏറെ നാളത്തെ പ്രണയത്തിനൊടുവിലാണ് നിവിന്‍ പോളിയും റിന്നയും വിവാഹിതരായത്. സിനിമാ കഥ പോലെ രസകരമായിരുന്നു ഇരുവരുടേയും പ്രണയവും. എന്‍ജിനീയറിങ് പഠന കാലത്താണ് നിവിന്‍ റിന്നയെ പരിചയപ്പെടുന്നത്. ഇരുവരും ഒരേ കോളേജില്‍ ആയിരുന്നു എന്‍ജിനീയറിങ് പഠനത്തിനെത്തിയത്.

Nivin and Rinna

തുടക്കത്തില്‍ രണ്ട് ക്ലാസ്മേറ്റ്സുകളില്‍ തമ്മിലുള്ള സൗഹൃദം മാത്രമായിരുന്നു ഇരുവര്‍ക്കും ഇടയില്‍ ഉണ്ടായിരുന്നത്. ഫസ്റ്റ് ഇയറില്‍ ഇരുവരും അടുത്ത സുഹൃത്തുക്കളായി തുടര്‍ന്നു. പിന്നീടാണ് സൗഹൃദത്തിനേക്കാള്‍ വലിയൊരു അടുപ്പം തങ്ങള്‍ക്കിടയിലുണ്ടെന്ന് ഇരുവരും മനസിലാക്കുന്നത്. റിന്ന ക്ലാസ് ടോപ്പറും നിവിന്‍ ബാക്ക് ബഞ്ചറും ആയിരുന്നു. അതുകൊണ്ട് തന്നെ ഇരുവരുടെയും പ്രണയം സിനിമാ കഥകള്‍ പോലെ രസകരവും. റിന്നയ്ക്ക് എന്തുകൊണ്ടാണ് തന്നോട് പ്രണയം തോന്നുന്നതെന്ന് പലപ്പോഴും നിവിന്‍ ആലോചിച്ചിരുന്നു.

പഠനശേഷം ഇരുവരും ജോലിയില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു. നിവിന്‍ പോളി ഇന്‍ഫോസിസില്‍ ജോലി ചെയ്യുമ്പോഴാണ് വിവാഹിതനായത്. അക്കാലത്ത് സിനിമയില്‍ എത്തിയിട്ടില്ല. ഇരുവരുടെയും കുടുംബക്കാര്‍ വിവാഹത്തിനു പിന്തുണ നല്‍കി. അങ്ങനെ 2010 ഓഗസ്റ്റ് 28 ന് നിവിന്‍ റിന്നയുടെ കഴുത്തില്‍ മിന്നുകെട്ടി.

അനില മൂര്‍ത്തി

Recent Posts

സാരിയില്‍ മനോഹരിയായി അതിഥി

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അതിഥി. ഇന്‍സ്റ്റഗ്രാമിലാണ്…

23 hours ago

അടിപൊളി ചിത്രങ്ങളുമായി ഗൗരി

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഗൗരി. ഇന്‍സ്റ്റഗ്രാമിലാണ്…

23 hours ago

വെള്ളയില്‍ കിടിലന്‍ ലുക്കുമായി പാര്‍വതി

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് പാര്‍വതി. ഇന്‍സ്റ്റഗ്രാമിലാണ്…

23 hours ago

ഗ്ലാമറസ് ലുക്കുമായി സംയുക്ത

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സംയക്ത. ഇന്‍സ്റ്റഗ്രാമിലാണ്…

23 hours ago

അതിസുന്ദരിയായി തൃഷ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് തൃഷ. ഇന്‍സ്റ്റഗ്രാമിലാണ്…

1 day ago

എലഗന്റ് ലുക്കുമായി മാളവിക

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മാളവിക മോഹന്‍.…

2 days ago