Categories: Videos

അടിമുടി മാറ്റം, ജനപ്രിയന്‍ പഴയ ട്രാക്കില്‍; ശ്രദ്ധനേടി കേശു ഈ വീടിന്റെ നാഥന്‍ സിനിമയിലെ ഗാനം

ജനപ്രിയ നായകന്‍ ദിലീപിന്റെ വേഷപ്പകര്‍ച്ചയുമായി കേശു ഈ വീടിന്റെ നാഥന്‍ റിലീസിന് ഒരുങ്ങുന്നു. ചിത്രത്തിലെ ഗാനം അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടു. സിനിമയിലെ ആദ്യ വീഡിയോ ഗാനമാണ് ഇന്ന് റിലീസ് ചെയ്തത്.

‘പുന്നാര പൂങ്കാറ്റില്‍’ എന്ന് തുടങ്ങുന്ന വീഡിയോ ഗാനമാണ് യൂട്യൂബില്‍ റിലീസ് ചെയ്തിരിക്കുന്നത്. സുജേഷ് ഹരിയുടെ വരികള്‍ക്ക് നാദിര്‍ഷായാണ് ഈണം പകര്‍ന്നിരിക്കുന്നത്. ആലാപനം സാക്ഷാല്‍ ഗാനഗന്ധര്‍വന്‍ യേശുദാസ് ആണ്. പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിക്കുന്ന ഒട്ടേറെ രംഗങ്ങള്‍ ഈ പാട്ടിലുണ്ട്.

പാട്ടിലെ വിഷ്വല്‍സ് തന്നെയാണ് കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടിരിക്കുന്നത്. പഴയ ജനപ്രിയ നായകനെ ഞങ്ങള്‍ക്ക് തിരിച്ചുകിട്ടിയെന്നാണ് ആരാധകര്‍ കമന്റ് ചെയ്തിരിക്കുന്നത്. ഉര്‍വശിയും രസകരമായ രീതിയിലാണ് വീഡിയോ ഗാനത്തില്‍ പ്രത്യക്ഷപ്പെടുന്നത്.

സജീവ് പാഴൂരിന്റെ തിരക്കഥയില്‍ നാദിര്‍ഷായാണ് കേശു ഈ വീടിന്റെ നാഥന്‍ സംവിധാനം ചെയ്തിരിക്കുന്നത്. ദിലീപിനും ഉര്‍വശിക്കും പുറമേ കലാഭവന്‍ ഷാജോണ്‍, ഹരിശ്രീ അശോകന്‍, കോട്ടയം നസീര്‍, ഹരീഷ് കണാരന്‍, ജാഫര്‍ ഇടുക്കി, അനുശ്രീ, സ്വാസിക എന്നിവരും ഈ സിനിമയില്‍ അഭിനയിച്ചിട്ടുണ്ട്. ദിലീപും ഡോക്ടര്‍ സക്കറിയ തോമസും കൂടിയാണ് സിനിമ നിര്‍മിച്ചിരിക്കുന്നത്. ക്രിസ്മസിന് ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാറിലാണ് കേശു ഈ വീടിന്റെ നാഥന്‍ റിലീസ് ചെയ്യുക.

 

അനില മൂര്‍ത്തി

Recent Posts

നാട്ടുകാരെക്കൊണ്ട് പറയിപ്പിക്കണ്ടല്ലോ? ശ്രുതി പറയുന്നു

മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് ശ്രുതി രജനീകാന്ത്.…

5 hours ago

താനെപ്പോഴും തിരക്കുകളിലേക്ക് കടക്കുന്നത് ഒരു തരം ഒളിച്ചോട്ടമാണ്; നവ്യ നായര്‍

ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് നവ്യ നായര്‍.…

5 hours ago

അടിപൊളി ലുക്കുമായി അനന്യ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനന്യ. ഇന്‍സ്റ്റഗ്രാമിലാണ്…

10 hours ago

ചിരിച്ചിത്രങ്ങളുമായി മമിത

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മമിത. ഇന്‍സ്റ്റഗ്രാമിലാണ്…

10 hours ago

സ്റ്റൈലിഷ് ചിത്രങ്ങളുമായി പ്രിയാ വാര്യര്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് പ്രിയാ വാര്യര്‍.…

10 hours ago

സ്‌റ്റൈലിഷ് പോസുമായി പ്രിയങ്ക ചോപ്ര

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് പ്രിയങ്ക ചോപ്ര.…

10 hours ago