Categories: Gossips

സിനിമാ സെറ്റില്‍ പാര്‍വതിയെ കാണാനില്ല; ഷൂട്ടിങ് നിര്‍ത്തിവച്ചു, നടിയെ പൊക്കിയത് ജയറാം !

ജയറാമും പാര്‍വതിയും തമ്മിലുള്ള പ്രണയം സിനിമാ സെറ്റുകളില്‍ പോലും വലിയ ചര്‍ച്ചയായിരുന്നു. കരിയറിന്റെ തുടക്കകാലത്ത് തന്നെയാണ് ഇരുവരും അടുക്കുന്നതും പ്രണയത്തിലാകുന്നതും. ഒടുവില്‍ ഇരുവരും വിവാഹിതരായി. ഇരുവരുടേയും പ്രണയവുമായി ബന്ധപ്പെട്ട് നിരവധി രസകരമായ സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. പല സഹതാരങ്ങളും ഇതേകുറിച്ച് തുറന്നുപറഞ്ഞിട്ടുമുണ്ട്.

പാര്‍വതി അഭിനയിക്കുന്ന സിനിമകളുടെ സെറ്റില്‍ ജയറാം നിത്യസന്ദര്‍ശകന്‍ ആയിരുന്നു. പാര്‍വതിയെ കാണാന്‍ ജയറാം എത്തുമ്പോള്‍ ചില സിനിമകളുടെ ഷൂട്ടിങ് പോലും നിര്‍ത്തിവയ്‌ക്കേണ്ട അവസ്ഥ വന്നിട്ടുണ്ട്. ഇതേ കുറിച്ച് നടന്‍ റിസബാവ ഒരിക്കല്‍ പഴയൊരു അനുഭവം പങ്കുവച്ചിട്ടുണ്ട്.

1991 ല്‍ പുറത്തിറങ്ങിയ സിനിമയാണ് ആമിന ടൈലേഴ്സ്. പാര്‍വതിയാണ് സിനിമയില്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. അശോകന്‍, റിസബാവ എന്നിവരാണ് മറ്റ് പ്രധാന അഭിനേതാക്കള്‍. ആമിന ടൈലേഴ്സിന്റെ സെറ്റില്‍ പാര്‍വതിയെ കാണാന്‍ ജയറാം എത്തിയിരുന്നു.

Jayaram and Parvathy

ആമിന ടൈലേഴ്സിന്റെ ഷൂട്ടിങ് നടക്കുന്ന സമയം. പാര്‍വതി, റിസബാവ, അശോകന്‍ തുടങ്ങിയ അഭിനേതാക്കള്‍ എല്ലാം ഒരുമിച്ച് ഒരു ഹോട്ടലിലാണ് താമസം. അക്കാലത്ത് മൊബൈല്‍ ഫോണ്‍ ഇല്ല. ജയറാം-പാര്‍വതി പ്രണയം മലയാള സിനിമയില്‍ ചര്‍ച്ചയായി വരുന്ന സമയമാണ്. ഹോട്ടലിലേക്ക് ജയറാം ഫോണ്‍ വിളിക്കും. റിസപ്ഷനില്‍ ജയറാമിന്റെ കോള്‍ എത്തുമ്പോള്‍ എല്ലാം താനാണ് ആദ്യം അറ്റന്‍ഡ് ചെയ്തിരുന്നതെന്ന് റിസബാവ പറയുന്നു. പാര്‍വതിയെ ഫോണില്‍ കിട്ടാന്‍ വേണ്ടിയാണ് ജയറാം ഇടയ്ക്കിടെ വിളിച്ചിരുന്നത്.

‘ഒരിക്കല്‍ ഷൂട്ടിങ് നടന്നുകൊണ്ടിരിക്കുകയായിരുന്നു. ഒരു പാട്ട് സീനാണ്. കുറേ കഴിഞ്ഞ് നോക്കിയപ്പോള്‍ ഷോട്ട് എടുക്കുന്നില്ല. അപ്പോള്‍ ഞാന്‍ എന്താ സംഭവം എന്ന് ചോദിച്ചു. മാഡത്തിനു (പാര്‍വതി) റൂം വരെ പോകേണ്ട ആവശ്യമുണ്ട് എന്ന് ആരോ പറഞ്ഞു. ‘ആയിക്കോട്ടെ’ എന്നു ഞാനും മറുപടി നല്‍കി. കുറേ സമയം കഴിഞ്ഞിട്ടും പാര്‍വതി തിരിച്ചുവരുന്നത് കാണുന്നില്ല. അപ്പോള്‍ ഒരു അസിസ്റ്റന്റ് ഡയറക്ടര്‍ വന്നിട്ട് പറഞ്ഞു ‘അവിടെ ജയറാം വന്നിട്ടുണ്ട്. ജയറാം പാര്‍വതിയെ പൊക്കികൊണ്ടു പോയിരിക്കാ..’ എന്ന്. പക്ഷേ, ആര്‍ക്കും അതിലൊന്നും പരാതിയുണ്ടായിരുന്നില്ല. സംവിധായകന്‍ സാജന്‍ വരെ ഈ സംഭവത്തെ വളരെ കൗതുകത്തോടെയാണ് അന്ന് കണ്ടത്,’ റിസബാവ ചിരിച്ചുകൊണ്ട് പറഞ്ഞു.

 

അനില മൂര്‍ത്തി

Recent Posts

കാണാന്‍ ഭംഗിയില്ലെന്ന് പറഞ്ഞ് അവസരങ്ങള്‍ നഷ്ടമായി: അമൃത നായര്‍

ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് അമൃത നായര്‍.…

11 hours ago

ദീപികയുടെ വാക്ക് കേട്ട് ധോണി മുടി മുറിച്ചിരുന്നു; പുതിയ റിപ്പോര്‍ട്ട്

ആരാധകരുടെ പ്രിയ താരമാണ് ദീപിക പദുക്കോണ്‍. പല…

11 hours ago

സിനിമയ്ക്ക് പിന്നാലെ പോകാമെന്ന് തീരുമാനിച്ചപ്പോള്‍ പിന്തുണച്ചത് എലിസബത്ത്: ബേസില്‍

സംവിധായകന്‍, നടന്‍ എന്നീ നിലകളിലെല്ലാം കഴിവ് തെളിയിച്ചയാണ്…

11 hours ago

അപകടത്തിന് ശേഷം മേക്കപ്പ് ചെയ്യുമ്പോള്‍ മുഖത്തൊക്കെ വേദന ഉണ്ടായിരുന്നു: മഞ്ജു പത്രോസ്

ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മഞ്ജു പത്രോസ്.…

11 hours ago

സാരി ധരിച്ചാല്‍ തള്ളച്ചി എന്ന് വിളിക്കും: സാനിയ അയ്യപ്പന്‍

ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് സാനിയ അയ്യപ്പന്‍.…

12 hours ago

സാരിയില്‍ അടിപൊളിയായി നമിത

സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് നമിത പ്രമോദ്.…

14 hours ago