Categories: Gossips

മംമ്തയോട് ആസിഫ് അലിക്ക് പ്രണയമായിരുന്നു !

യുവ താരങ്ങളില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട അഭിനേതാവാണ് ആസിഫ് അലി. വ്യത്യസ്തമായ നിരവധി വേഷങ്ങളിലൂടെ ഏറെ ആരാധകരെ ഉണ്ടാക്കിയെടുക്കാന്‍ ആസിഫിന് കഴിഞ്ഞിട്ടുണ്ട്. കരിയറിന്റെ തുടക്കകാലത്ത് ഏറെ ഗോസിപ്പ് കോളങ്ങളിലും ആസിഫ് അലിയുടെ പേര് നിറഞ്ഞു നിന്നിരുന്നു. അതിലൊന്നാണ് നടി മംമ്ത മോഹന്‍ദാസിനോടുള്ള പ്രണയം.

ആസിഫ് അലിയും മംമ്തയും ഒന്നിച്ച് അഭിനയിച്ച സത്യന്‍ അന്തിക്കാട് ചിത്രം ‘കഥ തുടരുന്നു’ കുടുംബ പ്രേക്ഷകര്‍ക്ക് ഏറെ ഇഷ്ടപ്പെട്ട സിനിമയാണ്. ഈ സിനിമയുടെ സെറ്റില്‍വച്ച് ആസിഫ് അലി മംമ്ത മോഹന്‍ദാസിനെ പ്രൊപ്പോസ് ചെയ്തിട്ടുണ്ട്. മംമ്തയോട് തനിക്ക് തോന്നിയത് പ്രേമമായിരുന്നു എന്ന് തെറ്റിദ്ധരിച്ചു എന്നാണ് പില്‍ക്കാലത്ത് ഇതേകുറിച്ച് ആസിഫ് അലി ചിരിച്ചുകൊണ്ട് പറഞ്ഞത്.

Asif Ali and Mamta Mohandas

കഥ തുടരുന്നു എന്ന സിനിമയിലെ റൊമാന്റിക് ഗാനത്തിലാണ് ഇരുവരും ഒന്നിച്ചഭിനയിച്ചത്. ഈ പാട്ടില്‍ വളരെ റൊമാന്റിക് ആയ ചില രംഗങ്ങള്‍ ഉണ്ടായിരുന്നു. അതില്‍ അഭിനയിക്കുമ്പോഴാണ് തനിക്ക് മംമ്തയോട് പ്രണയം തോന്നിയതെന്ന് ആസിഫ് അലി പറയുന്നു. സെറ്റില്‍ മംമ്ത തന്നെ വളരെ കംഫര്‍ട്ടബിളാക്കിയെന്നും അതിനെ താന്‍ പ്രണയമായി തെറ്റിദ്ധരിക്കുകയായിരുന്നെന്നും ആസിഫ് പറഞ്ഞു.

ആസിഫിന്റെ കരിയറിലെ ആദ്യത്തെ പ്രണയ ഗാനമായിരുന്നു കഥ തുടരുന്നു എന്ന ചിത്രത്തിലെ ആരോ പാടുന്നു ദൂരെ എന്ന ഗാനം. സിനിമയിലെ ആസിഫിന്റെ സീനുകളെല്ലാം പൂര്‍ത്തിയാക്കിയ ശേഷമായിരുന്നു ഈ ഗാന രംഗം ചിത്രീകരിച്ചത്. കഥ തുടരുന്നു സിനിമയുടെ സെറ്റില്‍വച്ചാണ് ആസിഫ് മംമ്തയെ ആദ്യമായി നേരിട്ടു കാണുന്നതും.

 

അനില മൂര്‍ത്തി

Recent Posts

സ്റ്റൈലിഷ് പോസുമായി സ്രിന്റ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സ്രിന്റ. ഇന്‍സ്റ്റഗ്രാമിലാണ്…

2 hours ago

ഭര്‍ത്താവിനൊപ്പം ചിത്രങ്ങളുമായി സ്വാസിക

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സ്വാസിക ഇന്‍സ്റ്റഗ്രാമിലാണ്…

2 hours ago

സാരിയില്‍ അടിപൊളിയായി ശ്രിയ ശരണ്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ശ്രിയ ശരണ്‍.…

2 hours ago

ഗ്ലാമറസ് ചിത്രങ്ങളുമായി പ്രയാഗ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് പ്രയാഗ മാര്‍ട്ടിന്‍.…

2 hours ago

സാരിയില്‍ ഗ്ലാമറസ് ചിത്രങ്ങളുമായി പ്രിയാ വാര്യര്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് പ്രിയാ വാര്യര്‍.…

4 hours ago

അരമണിക്കൂറാണ് ഞാനും മകളും വഴിക്കിട്ടത്; അഭിരാമി

ഞങ്ങള്‍ സന്തുഷ്ടരാണ് എന്ന ചിത്രരത്തില്‍ ജയറാമിന്റെ നായികയായിട്ട്…

1 day ago