Categories: Videos

വീണ്ടും രാജമൗലി മാജിക്ക്; ഞെട്ടിച്ച് ആര്‍.ആര്‍.ആര്‍. ബ്രഹ്മാണ്ഡ ട്രെയ്‌ലര്‍

ആരാധകരെ ഞെട്ടിച്ച് വീണ്ടും രാജമൗലി മാജിക്ക്. ആര്‍.ആര്‍.ആര്‍. ബ്രഹ്മാണ്ഡ ചിത്രത്തിന്റെ കിടിലന്‍ ട്രെയ്‌ലര്‍ പുറത്തിറക്കി അണിയറ പ്രവര്‍ത്തകര്‍.

രാംചരണ്‍, ജൂനിയര്‍ എന്‍ടിആര്‍, ആലിയ ഭട്ട്, അജയ് ദേവ്ഗണ്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി രാജമൗലി ഒരുക്കുന്ന ആര്‍.ആര്‍.ആര്‍. ഒരു വിഷ്വല്‍ വിസ്മയമാകുമെന്ന് ട്രെയ്‌ലറില്‍ നിന്ന് ഉറപ്പായി.

മൂന്ന് മിനിറ്റ് ദൈര്‍ഘ്യമുള്ള ട്രെയ്‌ലറാണ് പുറത്തിറക്കിയിരിക്കുന്നത്. നിമിഷനേരം കൊണ്ട് ട്രെയ്‌ലര്‍ വലിയ രീതിയില്‍ ചര്‍ച്ചയായി.

2022 ജനുവരി ഏഴിനാണ് ചിത്രം റിലീസ് ചെയ്യുന്നത്. റിലീസിന് മുന്‍പ് തന്നെ കോടികളുടെ ബിസിനസ് ചിത്രം സ്വന്തമാക്കിയിരുന്നു. 450 കോടി രൂപയില്‍ ഒരുങ്ങിയ ചിത്രം റിലീസിന് മുമ്പ് 325 കോടി രൂപയാണ് സ്വന്തമാക്കിയത്. ഡിജിറ്റല്‍ സാറ്റലൈറ്റ് അവകാശത്തിലൂടെയാണ് ചിത്രം ഈ നേട്ടം സ്വന്തമാക്കിയത്.

സീ 5, നെറ്റ്ഫ്‌ളിക്‌സ്, സ്റ്റാര്‍ഗ്രൂപ്പ് മുതലായവയാണ് ബ്രഹ്മാണ്ഡ സിനിമയുടെ അവകാശം സ്വന്തമാക്കിയിരിക്കുന്നത്. തമിഴ്, തെലുങ്ക്, ഹിന്ദി, കന്നട, മലയാളം എന്നീ ഭാഷകള്‍ക്ക് പുറമെ വിദേശ ഭാഷകളിലും ചിത്രം ഇറങ്ങും.

 

അനില മൂര്‍ത്തി

Recent Posts

വാഴയ്ക്കു മൂന്നാം ഭാഗം വരുന്നു

വിപിൻ ദാസിന്റെ തിരക്കഥയിൽ സവിൻ എസ്.എ സംവിധാനം…

5 hours ago

ഗ്ലാമറസ് ചിത്രങ്ങളുമായി മാളവിക

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മാളവിക മോഹനന്‍.…

7 hours ago

മനോഹരിയായി അനിഖ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനിഖ. ഇന്‍സ്റ്റഗ്രാമിലാണ്…

7 hours ago

സ്റ്റൈലിഷ് ലുക്കുമായി പ്രയാഗ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് പ്രയാഗ. ഇന്‍സ്റ്റഗ്രാമിലാണ്…

7 hours ago

മരണശേഷം അവയവദാനം ചെയ്യും; സൂര്യ

ബി?ഗ് ബോസ് മലയാളം റിയാലിറ്റി ഷോയിലൂടെ മലയാളികള്‍ക്ക്…

7 hours ago

കോഹ്ലിയുടെ പേര് സേവ് ചെയ്തിരിക്കുന്നത് ഈ പേരില്‍

വിരാട് കോഹ്ലിയും അനുഷ്‌ക ശര്‍മ്മയും തങ്ങളുടെ ഫോണുകളില്‍…

7 hours ago