Categories: Gossips

‘വിളിക്കാത്ത കല്യാണത്തിനു എങ്ങനെ പോകും?’; സല്‍മാന്‍ ഖാന്റെ സഹോദരി, കത്രീന കൈഫ് സല്‍മാനെ ക്ഷണിക്കാത്തത് മുന്‍ കാമുകന്‍ ആയതിനാല്‍

കത്രീന കൈഫും വിക്കി കൗശലും തങ്ങളെ വിവാഹത്തിനു ക്ഷണിച്ചിട്ടില്ലെന്ന് സൂപ്പര്‍താരം സല്‍മാന്‍ ഖാന്റെ സഹോദരി. സല്‍മാനേയും കുടുംബത്തേയും കത്രീന വിവാഹം ക്ഷണിച്ചിട്ടില്ലെന്ന് സല്‍മാന്റെ സഹോദരി അര്‍പിത ഖാന്‍ പറഞ്ഞു. ഇക്കണോമിക് ടൈംസിനോട് സംസാരിക്കുകയായിരുന്നു അര്‍പിത. ‘ഞങ്ങളെ ഇതുവരെ ക്ഷണിച്ചിട്ടില്ല. ക്ഷണിക്കാത്ത കല്യാണത്തിനു ഞങ്ങള്‍ എങ്ങനെ പോകും?’ അര്‍പിത ഖാന്‍ ശര്‍മ ചോദിച്ചു.

കത്രീന – വിക്കി വിവാഹ ആഘോഷ ചടങ്ങുകള്‍ രാജസ്ഥാനിലെ സവായ് മധോപൂര്‍ ജില്ലയിലെ ചൗത് കാ ബര്‍വാര പട്ടണത്തിലുള്ള സിക്സ് സെന്‍സസ് ഫോര്‍ട്ട് ബര്‍വാര റിസോര്‍ട്ടില്‍ ആരംഭിച്ചു. ഇന്നലെയും ഇന്നുമായി മെഹന്ദി, ഹല്‍ദി ചടങ്ങുകള്‍ നടന്നു. ഷാരൂഖ് ഖാന്‍, അനുഷ്‌ക ശര്‍മ, വിരാട് കോലി തുടങ്ങി വന്‍ താരനിര വിവാഹത്തില്‍ പങ്കെടുക്കാന്‍ എത്തുമെന്നാണ് വിവരം.

Salmaan Khan – Katrina Kaif

അതേസമയം, സല്‍മാന്‍ ഖാനേയും രണ്‍ബീര്‍ കപൂറിനേയും അതിഥികളുടെ പട്ടികയില്‍ നിന്ന് കത്രീന ഒഴിവാക്കിയിട്ടുണ്ട്. മുന്‍ കാമുകന്‍മാരെ വിവാഹ ചടങ്ങില്‍ നിന്ന് ഒഴിവാക്കാന്‍ കത്രീന തീരുമാനിച്ചതായാണ് ബോളിവുഡ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. കത്രീനയുടെ മാതൃകയില്‍ വിക്കി കൗശലും തന്റെ മുന്‍ കാമുകി ഹര്‍ലീനെ അതിഥികളുടെ പട്ടികയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

അനില മൂര്‍ത്തി

Recent Posts

പ്രകടനത്തിൽ ഞെട്ടിക്കാൻ ഉർവശിയും ജോജുവും; ആകാംക്ഷ നിറച്ച് ‘ആശ’ ട്രെയിലർ!

വലിയ കാത്തിരിപ്പുകൾക്ക് വിരാമമിട്ടുകൊണ്ട് 'ആശ' എന്ന ചിത്രത്തിന്റെ…

4 hours ago

പലതും തുറന്ന് പറയാന്‍ മടിയില്ല; പോസ്റ്റുമായി അപര്‍ണ

മിനിസ്‌ക്രീന്‍ അവതാരകയായും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറായും മലയാളികള്‍ക്ക്…

12 hours ago

വെള്ളിത്തിരയിലേക്ക് തിരികെയെത്തി സംവൃത

മലയാളികളുടെ എക്കാലത്തെയും പ്രിയങ്കരിയായ നടി സംവൃത സുനില്‍…

12 hours ago

ആരതിക്ക് കൂടുതല്‍ തെളിവുകള്‍; രവിയുടെ ദൃശ്യങ്ങള്‍ പുറത്ത്

നടന്‍ ജയം രവിയുടെ വ്യക്തി ജീവിതത്തിലുണ്ടായ പ്രശ്‌നങ്ങള്‍…

12 hours ago

കുറേ സിനിമകള്‍ വേണ്ടെന്ന് വച്ചു; ഉണ്ണിമായ

നിരവധി സിനിമകളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ഉണ്ണിമായ…

12 hours ago