Archana Suseelan marriage
മാനസപുത്രി എന്ന സീരിയലിലെ വില്ലത്തി ഗ്ലോറിയയെ മലയാളികള്‍ ഒരിക്കലും മറക്കില്ല. ഈ കഥാപാത്രത്തെ അവതരിപ്പിച്ച അര്‍ച്ചന സുശീലന്‍ മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട അഭിനേത്രിയാണ്. അര്‍ച്ചനയുടെ വിവാഹം അമേരിക്കയില്‍ വച്ച് നടന്ന കാര്യം മലയാളികള്‍ ഇന്നലെയാണ് അറിഞ്ഞത്. താരം തന്നെയാണ് വിവാഹ വാര്‍ത്ത പുറംലോകത്തെ അറിയിച്ചത്. അര്‍ച്ചനയുടെ വിവാഹ ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെട്ടു.
ലെഹങ്ക അണിഞ്ഞ് പ്രിയതമനൊപ്പം ചേര്‍ന്നു നില്‍ക്കുന്ന അര്‍ച്ചനയെ വളരെ സുന്ദരിയായാണ് ചിത്രങ്ങളില്‍ കാണുന്നത്. വിവാഹദിനത്തിലണിയാന്‍ മനോഹരമായ ലെഹങ്കയൊരുക്കിയതിന് അനു നോബിയ്ക്ക് നന്ദി പറഞ്ഞുകൊണ്ടുള്ള ഒരു വിവാഹചിത്രവും താരം പങ്കുവച്ചിട്ടുണ്ട്.
Archana and Praveen
‘പ്രവീണ്‍ നായരെ വിവാഹം കഴിച്ചു. ജീവിതത്തില്‍ നിന്നെ എനിക്ക് ലഭിച്ചത് എന്റെ ഭാഗ്യമായി കരുതുന്നു. എന്റെ ജീവിതത്തില്‍ സ്‌നേഹവും സന്തോഷവും നിറച്ചതിന് ഒരുപാട് നന്ദി. വിവാഹവസ്ത്രമായി ലെഹങ്ക ഒരുക്കിത്തന്ന അനു നോബിക്കും ഒരുപാട് നന്ദി’ വിവാഹ വാര്‍ത്ത അറിയിച്ച് അര്‍ച്ചന സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.
അഭിനയമൊക്കെ വിട്ട് അര്‍ച്ചന യുഎസില്‍ സ്ഥിര താമസമാക്കിയിരിക്കുകയാണ്. കാമുകന്‍ പ്രവീണിനൊപ്പമുള്ള ചിത്രങ്ങള്‍ ഇടയ്ക്കിടെ അര്‍ച്ചന ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്യാറുണ്ടായിരുന്നു. പ്രവീണ്‍ നായരുമായി താന്‍ പ്രണയത്തിലാണെന്ന് അര്‍ച്ചന മുന്‍പ് വെളിപ്പെടുത്തിയിരുന്നു.
ഞങ്ങള്‍ സന്തുഷ്ടരാണ് എന്ന ചിത്രരത്തില്‍ ജയറാമിന്റെ നായികയായിട്ട്…
വളരെ അവിചാരിതമായാണ് പ്രേക്ഷകരുടെ പ്രിയതാരം കൊല്ലം സുധി…
ബിഗ് ബോസ് മലയാളം സീസണ് മൂന്നിലൂടെ എല്ലാവര്ക്കും…
ടെലിവിഷന്‍ അവതാരക, അഭിനയേത്രി എന്നീ നിലകളിലെല്ലാം എല്ലാവര്ക്കും…
മമ്മൂട്ടിയെക്കുറിച്ച് കുറിപ്പുമായി നടന് ചന്തു. ചന്തുവിന്റെ കുറിപ്പ്…
സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് അനുശ്രീ. ഇന്‍സ്റ്റഗ്രാമിലാണ്…