Mohanlal and Suchithra
മോഹന്‍ലാലിനോട് തനിക്ക് വെറുപ്പ് തോന്നിയ സമയമുണ്ടെന്ന് തുറന്നുപറഞ്ഞ് ഭാര്യ സുചിത്ര മോഹന്‍ലാല്‍. തങ്ങളുടെ വിവാഹത്തിനു മുന്‍പുള്ള അനുഭവമാണ് ഒരു പൊതുവേദിയില്‍ സുചിത്ര തുറന്നുപറഞ്ഞത്. ഒരു സിനിമ കണ്ടാണ് തനിക്ക് മോഹന്‍ലാലിനോട് വെറുപ്പ് തോന്നിയതെന്ന് സുചിത്ര പറയുന്നു.
മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ എന്ന സിനിമയില്‍ വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിച്ചാണ് മോഹന്‍ലാല്‍ മലയാളത്തില്‍ അരങ്ങേറ്റം കുറിച്ചത്. ഈ വില്ലന്‍ വേഷം കണ്ട് മോഹന്‍ലാലിനോട് തനിക്ക് വലിയ വെറുപ്പ് തോന്നിയെന്ന് സുചിത്ര പറയുന്നു. പിന്നീട് എന്റെ മാമാട്ടിക്കുട്ടിയമ്മയ്ക്ക് എന്ന സിനിമയിലെ അഭിനയം കണ്ട ശേഷമാണ് ആ വെറുപ്പ് മാറി ഇഷ്ടമായതെന്നും സുചിത്ര കൂട്ടിച്ചേര്‍ത്തു.
Mohanlal in Manjil Virinja Pookkal
സിനിമയിലും ജീവിതത്തിലും മോഹന്‍ലാലിന്റെ ശക്തികേന്ദ്രവും തുണയുമാണ് ജീവിതപങ്കാളി സുചിത്ര. ഇരു വീട്ടുകാരുടെയും സമ്മതത്തോടെയാണ് മോഹന്‍ലാല്‍ സുചിത്രയുടെ കഴുത്തില്‍ താലി ചാര്‍ത്തിയത്. എന്നാല്‍, മോഹന്‍ലാലിനോടുള്ള പ്രണയം ആരംഭിക്കുന്നതിനു മുന്‍പ് തനിക്ക് അദ്ദേഹത്തോട് തോന്നിയ വെറുപ്പിനെ കുറിച്ചാണ് സുചിത്ര ഇവിടെ പറഞ്ഞത്.
മലയാള സിനിമയിലെ ന്യൂജെന് അമ്മയാണ് മാലാ പാര്വ്വതി.…
ആരാധകര്ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് സാനിയ അയ്യപ്പന്.…
ആരാധകര്ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് നവ്യ നായര്.…
മലയാളത്തില്‍ ഏറെ വിവാദമായ ചിത്രമാണ് നിതിന് രഞ്ജി…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ശ്രിയ ശരണ്.…