Categories: Gossips

മുന്‍ കാമുകന്‍മാരും കാമുകിയും പുറത്ത്, മുന്‍ കാമുകന്റെ ഇപ്പോഴത്തെ കാമുകിക്ക് ക്ഷണം; കത്രീന-വിക്കി വിവാഹത്തിനൊരുങ്ങി ബോളിവുഡ് സിനിമാലോകം

കത്രീന കൈഫ്-വിക്കി കൗശാല്‍ വിവാഹത്തിനൊരുങ്ങി ബോളിവുഡ് സിനിമാ ലോകം. ഡിസംബര്‍ ഒന്‍പതിനാണ് താരവിവാഹം. സിനിമാ രംഗത്തുനിന്ന് പ്രമുഖര്‍ വിവാഹ ആഘോഷത്തില്‍ പങ്കെടുക്കുമെന്നാണ് വിവരം. എന്നാല്‍, മുന്‍ കാമുകന്‍മാരെ കത്രീനയും മുന്‍ കാമുകിയെ വിക്കിയും വിവാഹ ആഘോഷത്തില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

മുന്‍ കാമുകന്‍മാരായ സല്‍മാന്‍ ഖാന്‍, രണ്‍ബീര്‍ കപൂര്‍ എന്നിവരെ കത്രീന കൈഫ് വിവാഹത്തിനു ക്ഷണിച്ചിട്ടില്ലെന്നാണ് വിവരം. നേരത്തെ ഇരുവരേയും ക്ഷണിക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. വ്യക്തിപരമായ കാരണങ്ങളാലാണ് കത്രീന സല്‍മാനേയും റണ്‍ബീറിനേയും അതിഥികളുടെ പട്ടികയില്‍ നിന്ന് ഒഴിവാക്കിയിരിക്കുന്നത്. എന്നാല്‍, രണ്‍ബീര്‍ കപൂറിന്റെ ഇപ്പോഴത്തെ കാമുകിയും സിനിമാ താരവുമായ ആലിയ ഭട്ടിനെ കത്രീന വിവാഹം ക്ഷണിച്ചിട്ടുണ്ട്. റണ്‍ബീറിന് ക്ഷണമില്ലാത്തതിനാല്‍ താന്‍ വിവാഹത്തിനു പോകുന്നില്ല എന്ന നിലപാടിയാണ് ആലിയ.

വിക്കി കൗശാലും തന്റെ മുന്‍ കാമുകിയെ അതിഥികളുടെ പട്ടികയില്‍ നിന്ന് ഒഴിവാക്കി. തന്റെ മുന്‍ കാമുകി ഹര്‍ലീന്‍ സേതിയെ വിവാഹം ക്ഷണിക്കാന്‍ വിക്കി കൗശാല്‍ തയ്യാറായിട്ടില്ലെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വാര്‍ത്ത. വിക്കി കൗശാലും ഹര്‍ലീനും ഏകദേശം രണ്ട് വര്‍ഷത്തോളം ഡേറ്റിങ്ങില്‍ ആയിരുന്നു. പിന്നീട് ആ ബന്ധം തകരുകയായിരുന്നു.

ഡിസംബര്‍ ഏഴ് മുതല്‍ 10 വരെയാണ് കത്രീനയുടേയും വിക്കിയുടേയും വിവാഹ ആഘോഷ ചടങ്ങുകള്‍ എന്നാണ് റിപ്പോര്‍ട്ട്. രാജസ്ഥാന്‍ സവായ് മഥോപൂര്‍ ജില്ലയിലെ സിക്സ് സെന്‍സസ് ബര്‍വാര ഹോട്ടലിലാണ് കത്രീനയുടേയും വിക്കിയുടേയും വിവാഹം.

 

അനില മൂര്‍ത്തി

Recent Posts

മനോഹരിയായി അഹാന

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അഹാന കൃഷ്ണ.…

6 hours ago

സാരിയില്‍ ഗ്ലാമറസായി ഇഷാനി

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഇഷാനി കൃഷ്ണ.…

7 hours ago

അതിസുന്ദരിയായി മീനാക്ഷി ദിലീപ്

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മീനാക്ഷി ദിലീപ്.…

7 hours ago

ചീരുവിന്റെ ഓര്‍മകളില്‍ മേഘ്‌ന

മലയാളികള്‍ക്ക് ഏറെ സുപരിചിതയായ താരമാണ് മേഘ്ന രാജ്.…

1 day ago

ഒരു ദിവസം ഞാന്‍ ഭയങ്കരമായി കരഞ്ഞു; വിവാഹ ജീവിതത്തെക്കുറിച്ച് ജുവല്‍

റിയാലിറ്റ് ഷോ അവതാരകായി തിളങ്ങി ആരാധകരുടെ മനം…

1 day ago

പിണങ്ങിപ്പോയവരെ അമ്മയിലേക്ക് സ്വാഗതം ചെയ്ത് ശ്വേത മേനോന്‍

ഗ്ലാമറസ് വേഷങ്ങിലും നാടന്‍ വേഷങ്ങളിലും ഒരു പോലെ…

1 day ago