Categories: Gossips

അജയ് ദേവ്ഗണ്‍-കങ്കണ റണാവത്ത് ഡേറ്റിങ്; ഹൃദയം തകര്‍ന്ന് കജോള്‍, ഡേറ്റിങ് അവസാനിപ്പിച്ചില്ലെങ്കില്‍ വിവാഹമോചനമെന്ന് കജോളിന്റെ ഭീഷണി

സിനിമയില്‍ എത്തിയ കാലം മുതല്‍ വിവാദ നായികയാണ് കങ്കണ റണാവത്ത്. ഇപ്പോള്‍ രാഷ്ട്രീയ നിലപാടുകളുടെ പേരിലാണ് താരം വിവാദങ്ങളില്‍ ഇടം പിടിക്കുന്നതെങ്കില്‍ നേരത്തെ കങ്കണ ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞത് പ്രമുഖ താരങ്ങളുമായുള്ള പ്രണയ ബന്ധത്തിന്റെ പേരിലാണ്. അതില്‍ പ്രധാനപ്പെട്ടതാണ് കങ്കണ-അജയ് ദേവ്ഗണ്‍ ബന്ധം.

പ്രശസ്ത നടി കജോള്‍ ആണ് അജയ് ദേവ്ഗണിന്റെ ഭാര്യ. സിനിമയിലെ സൗഹൃദത്തില്‍ നിന്ന് തുടങ്ങിയ ബന്ധം പിന്നീട് പ്രണയമാകുകയായിരുന്നു. അജയ് ദേവ്ഗണും കജോളും കടുത്ത പ്രണയത്തിലായിരുന്നു. ഒടുവില്‍ ഇരുവരും വിവാഹിതരായി. വളരെ മികച്ച രീതിയിലാണ് ഇരുവരും കുടുംബജീവിതം നയിച്ചിരുന്നത്. അതിനിടയിലാണ് കങ്കണ റണാവത്ത് കയറി വരുന്നത്.

1999 ലാണ് അജയ് ദേവ്ഗണ്‍ കജോളിനെ വിവാഹം കഴിച്ചത്. വിവാഹജീവിതം വളരെ സന്തുഷ്ടമായി പോകുന്നതിനിടെയാണ് അജയ് ദേവ്ഗണ്‍ കങ്കണ റണാവത്തുമായി അടുക്കുന്നത്. ഇരുവരും പ്രണയത്തിലായി. കങ്കണയും അജയ് ദേവ്ഗണും ഡേറ്റിങ്ങില്‍ ആണെന്ന് ഗോസിപ്പ് പരന്നു. മുംബൈയില്‍ വച്ച് ഇരുവരും കണ്ടുമുട്ടിയിരുന്നു.

Kangana and Ajay

ഭര്‍ത്താവിന് മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടെന്ന് കജോള്‍ അറിഞ്ഞത് ഏറെ വൈകിയാണ്. അപ്പോഴേക്കും കങ്കണ-അജയ് ദേവ്ഗണ്‍ ബന്ധം ശക്തമായി. അജയ് ദേവ്ഗണും കങ്കണയും ഡേറ്റിങ്ങില്‍ ആണെന്ന് അറിഞ്ഞ കജോള്‍ ക്ഷുഭിതയായി. കജോളിനെ ഉപേക്ഷിക്കാന്‍ അജയ് ദേവ്ഗണ്‍ തയ്യാറല്ലായിരുന്നു. കങ്കണയുമായുള്ള ബന്ധം ഉപേക്ഷിക്കണമെന്ന് കജോള്‍ ആവശ്യപ്പെട്ടു. കങ്കണയുമായുള്ള ബന്ധം അവസാനിപ്പിച്ചില്ലെങ്കില്‍ വിവാഹമോചനം നേടുമെന്ന് കജോള്‍ ഭീഷണിപ്പെടുത്തി. ഒടുവില്‍ അജയ് ദേവ്ഗണ്‍ കങ്കണയുമായുള്ള ബന്ധം ഉപേക്ഷിച്ചു.

കങ്കണയ്ക്ക് ഇത് വലിയ വേദനയായി. വിവാഹിതനായ ഒരാളെ താന്‍ പ്രണയിക്കാന്‍ പാടില്ലായിരുന്നു എന്ന് പിന്നീട് അജയ് ദേവ്ഗണുമായുള്ള ബന്ധത്തെ കുറിച്ച് കങ്കണ പറഞ്ഞു.

 

അനില മൂര്‍ത്തി

Recent Posts

എനിക്ക് അഹങ്കാരമാണെന്ന് പലരും പറഞ്ഞിട്ടുണ്ട്: എസ്തര്‍ അനില്‍

ബാലതാരമായി എത്തി ഇപ്പോഴും സിനിമയില്‍ സ്ഥിരസാന്നിധ്യമായ താരമാണ്…

1 hour ago

വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍ ശ്രീനി മാറിയോ? പേളി പറയുന്നു

ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ താരമാണ് പേളി മാണി.…

1 hour ago

അടുത്തയാളുടെ പിറകെ പോയോ എന്നാണ് ചിലര്‍ ചോദിക്കുന്നത്; എലിസബത്ത് പറയുന്നു

നടന്‍ ബാലയുടെ രണ്ടാം ഭാര്യയാണ് എലിസബത്ത്. ഒരു…

1 hour ago

ദേവസേനയെപ്പോലെ.. ഇഷാനിയോട് അച്ഛന്‍ കൃഷ്ണ കുമാര്‍

മലയാളത്തിലെ താരകുടുംബങ്ങളില്‍ ഇന്‍സ്റ്റാഗ്രാം കയ്യടക്കിവെച്ചിരിക്കുന്ന കുടുംബമാണ് നടന്‍…

1 hour ago

പ്രേമിച്ച് ലിവിംഗ് ടുഗെദര്‍ ടെസ്റ്റ് നടത്തി ഓക്കെയാണോ അല്ലയോ എന്ന് നോക്കാന്‍ ഇനി വയ്യ: ആര്യ

ടെലിവിഷന്‍ അവതാരക, അഭിനയേത്രി എന്നീ നിലകളിലെല്ലാം എല്ലാവര്‍ക്കും…

1 hour ago