Katrina and Vicky
കത്രീന കൈഫ് – വിക്കി കൗശല്‍ വിവാഹത്തില്‍ പങ്കെടുക്കാന്‍ താല്‍പര്യമില്ലെന്ന് പല സഹതാരങ്ങളും അറിയിച്ചതായി റിപ്പോര്‍ട്ട്. വിവാഹം നടക്കുന്ന ഹോട്ടലിലെ നിയന്ത്രണങ്ങള്‍ കൂടിപ്പോയെന്നാണ് പല താരങ്ങളുടേയും അഭിപ്രായം. നോ – ഫോണ്‍ പോളിസി അടക്കമുള്ള നിയന്ത്രണങ്ങളില്‍ പല താരങ്ങളും അസംതൃപ്തരാണ്.
വിവാഹത്തിനെത്തുന്നവര്‍ക്ക് വലിയ നിബന്ധനകളാണ് കത്രീനയും വിക്കിയും വച്ചിരിക്കുന്നതെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അതിഥികള്‍ക്ക് ഒരു രഹസ്യകോഡ് നല്‍കിയിട്ടുണ്ടെന്നും അത് സ്‌കാന്‍ ചെയ്താലേ ചടങ്ങുകള്‍ നടക്കുന്ന ഹാളിലേക്ക് പ്രവേശിക്കാന്‍ സാധിക്കൂ എന്നും റിപ്പോര്‍ട്ടുകളുണ്ട്. കൂടാതെ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാനോ ചിത്രങ്ങള്‍ എടുക്കാനോ സാധിക്കില്ല, വിവാഹത്തിന്റെ റീല്‍സ് വീഡിയോ ചെയ്യാനാകില്ല, അകത്ത് കയറിയാല്‍ പിന്നീട് ചടങ്ങ് തീരുന്നതുവരെ പുറത്തേക്ക് പോകാനാകില്ല, പുറത്തുള്ളവരോട് ആശയവിനിമയം നടത്താനാകില്ല തുടങ്ങി വേറെയും നിയന്ത്രണങ്ങള്‍.
Katrina Kaif and Vicky Kaushal
നോ-മൊബൈല്‍ ഫോണ്‍ പോളിസി ഉള്ളതിനാല്‍ അതിഥികള്‍ വിവാഹ ചടങ്ങ് നടക്കുന്ന ഹാളിലേക്ക് പ്രവേശിക്കും മുന്‍പ് ഫോണ്‍ സെക്യൂരിറ്റിയെ ഏര്‍പ്പിക്കണമെന്ന് പറയുന്നു. ഇത്തരം നിയന്ത്രണങ്ങള്‍ അനുസരിക്കാന്‍ ബുദ്ധിമുട്ടുണ്ടെന്നാണ് ചില പ്രമുഖ താരങ്ങള്‍ പറയുന്നത്. നിയന്ത്രണങ്ങള്‍ ലഘൂകരിച്ചില്ലെങ്കില്‍ വിവാഹ ചടങ്ങില്‍ പങ്കെടുക്കാന്‍ താല്‍പര്യമില്ലെന്നാണ് പലരുടേയും തീരുമാനം.
സവായ് മഥോപൂര്‍ ജില്ലയിലെ സിക്സ് സെന്‍സസ് ഫോര്‍ട്ട് ബര്‍വാരയിലാണ് ആഡംബര വിവാഹം നടക്കുക. മൂന്ന് ദിവസമായാണ് ആഘോഷ ചടങ്ങുകള്‍. ഡിസംബര്‍ ഒന്‍പതിനായിരിക്കും വിവാഹം.
കിടിലന്‍ ലുക്കില് ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെതച്ച് അനിഖ…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് സാനിയ അയ്യപ്പന്.…
സീരീയലിലൂടെ ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് ആലീസ്…
തമാശകള് പറഞ്ഞ് മലയാളികളെ കുടുകുടാ ചിരിപ്പിക്കുന്ന താരമാണ്…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരനായ നടനാണ് ബാല. കരള്…
സോഷ്യല്‍ മീഡിയയില്‍ ഏവര്ക്കും പ്രിയങ്കരിയായ താരമാണ് ദിയ…