Bhagyalakshmi
മലയാളത്തിലെ മികച്ച ഡബ്ബിങ് ആര്‍ട്ടിസ്റ്റാണ് ഭാഗ്യലക്ഷ്മി. ശോഭന, ഉര്‍വശി, രേവതി തുടങ്ങി ഒട്ടേറെ നടിമാര്‍ക്ക് ഭാഗ്യലക്ഷ്മി ഡബ്ബ് ചെയ്തിട്ടുണ്ട്. തന്റെ സിനിമാ ജീവിതത്തിലെ ഡബ്ബിങ് അനുഭവങ്ങളെ കുറിച്ച് തുറന്ന് സംസാരിക്കുകയാണ് ഭാഗ്യലക്ഷ്മി. തുടക്ക കാലത്ത് താന്‍ ഡബ്ബിങ്ങിനായി ബുദ്ധിമുട്ടിയ അനുഭവവും ഭാഗ്യലക്ഷ്മി തുറന്നുപറഞ്ഞു.
തുടക്ക കാലത്തെല്ലാം കാശ് കിട്ടാന്‍ വേണ്ടി ചെയ്യുന്നൊരു ജോലിയായാണ് ഡബ്ബിങ്ങിനെ കണ്ടിരുന്നതെന്ന് ഭാഗ്യലക്ഷ്മി പറയുന്നു. പാഷനായി തോന്നിയിട്ടില്ല. ഡബ്ബിങ്ങില്‍ ഏറ്റവും നന്നായി ചെയ്യുന്നത് ബലാത്സംഗ സീനുകളാണ്. എന്നെ വിടൂ എന്നൊക്കെ പറഞ്ഞ് ഭയങ്കരമായി നിലവിളിക്കും. പക്ഷേ ആദ്യമായി ആദ്യരാത്രി ഷൂട്ട് ചെയ്യാന്‍ പറഞ്ഞിട്ട് ശരിയാവാതെ പോയി. ഭദ്രന്റെ സിനിമയാണ്. ഞാന്‍ എത്ര ശ്രമിച്ചിട്ടും ശരിയാവുന്നില്ല. അങ്ങനെ പുള്ളിക്കാരന്‍ വന്ന് എന്റെ കൈയ്യില്‍ നുള്ളി. ചോരയൊക്കെ വന്നു. ഇതോടെ എന്റെ ശരീരം വേദനിപ്പിച്ചെന്ന് പറഞ്ഞ് സ്റ്റുഡിയോയില്‍ നിന്നും ഞാനിറങ്ങി പോയി. പിന്നെ വന്ന് സോറി പറഞ്ഞ് തിരിച്ച് പോവുകയായിരുന്നെന്നും ഭാഗ്യലക്ഷ്മി ഓര്‍ക്കുന്നു.
Bhagyalakshmi
തനിക്ക് ഡബ്ബ് ചെയ്യാന്‍ ഏറ്റവും ചലഞ്ചിങ് ആയി തോന്നിയിട്ടുള്ളത് ഉര്‍വശിയുടെ ശബ്ദമാണെന്ന് ഭാഗ്യലക്ഷ്മി പറയുന്നു. മലയാള സിനിമയിലെ ഏറ്റവും മികച്ച നടി ആരാണെന്ന് ചോദിച്ചാല്‍ അത് ഉര്‍വശിയാണ്. അത് ഞാന്‍ പല അഭിമുഖങ്ങളിലും പറഞ്ഞിട്ടുണ്ട്. കാരണം അത്രയും ബഹുമുഖ പ്രതിഭയായി ആരും ഇല്ലെന്ന് വേണമെങ്കില്‍ പറയാം. ഉര്‍വശിയുടെ ലെവല്‍ പിടിക്കാന്‍ വലിയ പാടാണെന്നും ഭാഗ്യലക്ഷ്മി പറയുന്നു.
കിടിലന് ലുക്കില് ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെതച്ച് അനിഖ…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് സാനിയ അയ്യപ്പന്.…
സീരീയലിലൂടെ ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് ആലീസ്…
തമാശകള് പറഞ്ഞ് മലയാളികളെ കുടുകുടാ ചിരിപ്പിക്കുന്ന താരമാണ്…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരനായ നടനാണ് ബാല. കരള്…
സോഷ്യല് മീഡിയയില് ഏവര്ക്കും പ്രിയങ്കരിയായ താരമാണ് ദിയ…