Categories: Gossips

ഉര്‍വശി ഇനി പൊലീസ് ! വരുന്നു അത്യപൂര്‍വ്വ ചിത്രം

വൈവിധ്യങ്ങളായ കഥാപാത്രങ്ങളിലൂടെ മലയാളികളുടെ മനസില്‍ എന്നും നിറഞ്ഞുനില്‍ക്കുന്ന നടി ഉര്‍വശി പൊലീസ് ഉദ്യോഗസ്ഥയുടെ വേഷത്തിലെത്തുന്നു. നവാഗതയായ രമ്യ അരവിന്ദ് സംവിധാനം ചെയ്യുന്ന ‘ഒരു പൊലീസുകാരന്റെ മരണം’ എന്ന സിനിമയിലാണ് ഉര്‍വശി കേന്ദ്ര കഥാപാത്രമായ പൊലീസ് ഉദ്യോഗസ്ഥയായി എത്തുന്നതെന്നാണ് വിവരം.
മലയാളത്തില്‍ മികച്ച സിനിമകള്‍ക്ക് ജന്മം നല്‍കിയിട്ടുള്ള സംവിധായകരായ അഞ്ജലി മേനോന്‍, ശ്യാമപ്രസാദ് എന്നിവരുടെ സഹസംവിധായകയായി പ്രവര്‍ത്തിച്ചിട്ടുള്ള രമ്യ അരവിന്ദ് സിനിമാ മേഖലയില്‍ ഏറെ പരിചയസമ്പത്തുള്ള കലാകാരിയാണ്. അത്യപൂര്‍വ്വ കുറ്റാന്വേഷണ സിനിമയാണ് അണിയറയില്‍ ഒരുങ്ങുന്നതെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. അഞ്ജലി മേനോന്റെയും ശ്യാമപ്രസാദിന്റെയും സഹസംവിധായകയായാണ് രമ്യ അരവിന്ദ് സിനിമയിലേക്ക് കടന്നുവരുന്നത്. അഞ്ജലി മേനോന്റെ ‘ബാംഗ്ലൂര്‍ ഡേയ്‌സ്’, ശ്യാമപ്രസാദിന്റെ അരികെ, ഋതു, ഇംഗ്ലീഷ്, ആര്‍ട്ടിസ്റ്റ് തുടങ്ങിയ ചിത്രങ്ങള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിക്കാന്‍ രമ്യയ്ക്ക് അവസരം ലഭിച്ചിട്ടുണ്ട്.

Urvashi

‘ഒരു പൊലീസുകാരന്റെ മരണം’ എന്ന ഈ ചിത്രത്തില്‍ മലയാളത്തിന്റെ പ്രിയതാരം ഉര്‍വശിയും സൗബിന്‍ ഷാഹിറുമാണ് കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഒരു പൊലീസുകാരന്റെ ദുരൂഹ സാഹചര്യത്തിലുള്ള മരണവും അതുമായി ബന്ധപ്പെട്ട സംഭവങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം. ഒരിടവേളക്ക് ശേഷം ഉര്‍വശി കേന്ദ്രകഥാപാത്രമായി എത്തുന്നു എന്ന പ്രത്യേകതയുമുണ്ട് ഈ ചിത്രത്തിന്. ചിത്രത്തിന്റെ മറ്റ് അണിയറപ്രവര്‍ത്തനങ്ങള്‍ പ്രാഥമിക ഘട്ടത്തിലാണ്.
ഡിക്സണ്‍ പൊടുത്താസിന്റെ നിര്‍മ്മാണ നിര്‍വ്വഹണത്തില്‍ ഒരുങ്ങുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം: ശഹനാദ് ജലാല്‍, ചിത്രസംയോജനം: കിരണ്‍ദാസ്, പ്രൊഡക്ഷന്‍ ഡിസൈനര്‍: ഗോകുല്‍ ദാസ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഡിക്സണ്‍ പൊടുതാസ്സ്, സംഗീതം: ജസ്റ്റിന്‍ വര്‍ഗീസ്, സൗണ്ട് എന്‍ജിനീയര്‍: വിഷ്ണു ഗോവിന്ദ്, ശ്രീ ശങ്കര്‍, വസ്ത്രാലങ്കാരം: ബുസി ബേബി ജോണ്‍, മേക്കപ്പ്: ജോ കൊരട്ടി, ടൈറ്റില്‍ ഡിസൈന്‍: പ്രജ്വാള്‍ സേവിയര്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍: ഉമേഷ് രാധാകൃഷ്ണന്‍ വാര്‍ത്താ പ്രചരണം: എം.ആര്‍ പ്രൊഫഷണല്‍.
അനില മൂര്‍ത്തി

Recent Posts

മോശം ആളുകളാണ് ഡേറ്റിങ് ആപ്പ് ഉപയോഗിക്കുന്നത്; കങ്കണ

ബോളിവുഡില്‍ ഏവര്‍ക്കും പ്രിയങ്കരിയായ നടിയാണ് കങ്കണ റണാവത്ത്.…

4 hours ago

ആലിയക്കൊപ്പം അവസരം ലഭിച്ചാല്‍ അഭിനയിക്കും; ഫഹദ്

മലയാളികള്‍ക്ക് ഏറെ പ്രിയങ്കരനായ നടനാണ് ഫഹദ് ഫാസില്‍.…

4 hours ago

കുഞ്ഞുമായി തിയേറ്ററില്‍; ദിയയ്ക്ക് ഉപദേശം

സോഷ്യല്‍ മീഡിയയില്‍ ഏവര്‍ക്കും പ്രിയങ്കരിയായ താരമാണ് ദിയ…

4 hours ago

വണ്ണം കുറയ്ക്കാന്‍ സര്‍ജറി ചെയ്യാന്‍ നോക്കി; മഞ്ജിമ

ബാലതാരമായെത്തി മലയാളി പ്രേക്ഷകരുടെ മനം കവര്‍ന്ന മഞ്ജിമ…

4 hours ago

നാടന്‍ ലുക്കുമായി സരയു

സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് സരയു ഇന്‍സ്റ്റഗ്രാമിലാണ്…

10 hours ago