Priyanka and Nick
സിനിമാലോകം ഏറെ ആഘോഷിച്ച താരവിവാഹമായിരുന്നു പ്രിയങ്ക ചോപ്രയുടേയും നിക്ക് ജോനാസിന്റേയും. ഇരുവരും വിവാഹിതരായിട്ട് ഇന്നേക്ക് നാല് വര്‍ഷമായി. ഇരുവരുടേയും പ്രണയ വിവാഹമായിരുന്നു. സോഷ്യല്‍ മീഡിയയിലൂടെയാണ് ഇരുവരും അടുത്തത്.
വിവാഹം കഴിക്കുന്ന സമയത്ത് ഇരുവരുടെയും പ്രായം ഗോസിപ്പ് കോളങ്ങളില്‍ വലിയ വാര്‍ത്തയായിരുന്നു. നിക്ക് ജോനാസിനേക്കാള്‍ പത്ത് വയസ് കൂടുതലാണ് പ്രിയങ്ക ചോപ്രയ്ക്ക്. ഇരുവരുടെയും ബന്ധം അധികകാലം നീണ്ടുനില്‍ക്കില്ലെന്നും ഉടന്‍ തന്നെ വിവാഹമോചിതരാകുമെന്നും പലരും പറഞ്ഞു. മാത്രമല്ല, നിക്കിന്റെ കൈയിലെ പണം കണ്ടാണ് പ്രിയങ്ക പ്രണയത്തിലായതും വിവാഹം കഴിക്കാന്‍ തീരുമാനിച്ചതുമെന്ന് അക്കാലത്ത് പലരും പറഞ്ഞു നടന്നിരുന്നു. എന്നാല്‍, പ്രായവ്യത്യാസം തങ്ങള്‍ക്കിടയില്‍ ഒരു പ്രശ്‌നവുമല്ലെന്ന് ഇരുവരും തുറന്നുപറഞ്ഞു.
Priyanka and Nick
ആയിടെയാണ് ഇരുവരും വേര്‍പിരിയുകയാണെന്ന വാര്‍ത്ത സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചത്. ഇന്‍സ്റ്റഗ്രാമില്‍ നിക്ക് ജോനാസിന്റെ സര്‍നെയിം പ്രിയങ്ക ഒഴിവാക്കിയത് വലിയ അഭ്യൂഹങ്ങള്‍ക്ക് കാരണമായി. എന്നാല്‍, ഏറെ കഴിയും മുന്‍പ് ഈ വാര്‍ത്തകള്‍ അടിസ്ഥാനരഹിതമെന്ന് വ്യക്തമായി. നിക്കിന്റെ ഇന്‍സ്റ്റഗ്രാം ചിത്രത്തില്‍ പ്രിയങ്ക രസകരമായ കമന്റ് രേഖപ്പെടുത്തിയതോടെയാണ് പാപ്പരാസികള്‍ നിശബ്ദരായത്.
സ്റ്റൈലിഷ് ലുക്കില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് അപര്‍ണ…
ബ്രൈഡല്‍ ലുക്കില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് അഹാന.…
ഗ്ലാമറസ് ലുക്കില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് സ്വാസിക.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മീര നന്ദന്.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഋതുമന്ത്ര. ഇന്‍സ്റ്റഗ്രാമിലാണ്…
സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് അന്ന ബെന്‍.…