Categories: Gossips

ഭാവനയെ പ്രണയിക്കാന്‍ എനിക്ക് കഴിയില്ല, എല്ലാ മൂഡും പോകും; രസകരമായ അനുഭവം പങ്കുവച്ച് ചാക്കോച്ചന്‍

എക്കാലത്തും മലയാളികളുടെ ചോക്ലേറ്റ് ഹീറോയാണ് കുഞ്ചാക്കോ ബോബന്‍. സിനിമയിലെത്തിയ കാലം മുതല്‍ മലയാളത്തിലെ മിക്ക നടിമാര്‍ക്കൊപ്പവും അഭിനയിക്കാനുള്ള ഭാഗ്യം ചാക്കോച്ചന് ലഭിച്ചിട്ടുണ്ട്. എല്ലാ നടിമാരുമായും റൊമാന്‍സ് രംഗങ്ങള്‍ ചെയ്യാന്‍ താന്‍ കംഫര്‍ട്ട് ആണെന്നും എന്നാല്‍ ഭാവനയുടെ അടുത്തേക്ക് പ്രണയവും കൊണ്ട് പോകാന്‍ തനിക്ക് പറ്റില്ലെന്നും ചാക്കോച്ചന്‍ പറയുന്നു.

എല്ലാ നടിമാരുമായി റൊമാന്‍സ് ചെയ്യാന്‍ താന്‍ കംഫര്‍ട്ട് ആണെന്നും എന്നാല്‍ ഭാവനയുടെ അടുത്തേക്ക് റൊമാന്‍സുമായി ചെന്നാല്‍ അതല്ല അവസ്ഥയെന്നും കുഞ്ചാക്കോ ബാബന്‍ പറയുന്നു. മാതൃഭൂമിക്ക് നല്‍കിയ പഴയൊരു അഭിമുഖത്തിലാണ് കുഞ്ചാക്കോ ബോബന്‍ ഇക്കാര്യം പറഞ്ഞത്.

Kunchako Boban and Bhavana

‘സിനിമയില്‍ വന്ന കാലംമുതല്‍ ഞാന്‍ പ്രിയയുമായി പ്രണയത്തില്‍ ആയിരുന്നതിനാല്‍ ആ കാര്യം കൂടെ അഭിനയിച്ച നായികമാര്‍ക്കെല്ലാം അറിയാം. അതിനാല്‍ സിനിമയില്‍ കൂടെ അഭിനയിക്കുന്നവരോട് പ്രണയം ഒന്നും ഉണ്ടായില്ല. അതുകൊണ്ട് ഞാനും അവരും സേഫ് ആയി, പേരുദോഷം ഉണ്ടായില്ല. സിനിമയില്‍ എനിക്ക് നന്നായി പ്രണയം അഭിനയിക്കാന്‍ കഴിഞ്ഞ നായികയായിരുന്നു ശാലിനി. അതുകഴിഞ്ഞാല്‍ കാവ്യാ മാധവന്‍, ജോമോള്‍, മീരാ ജാസ്മിന്‍ എന്നിവരും പെടും.എനിക്ക് പ്രണയിക്കാന്‍ കഴിയാത്ത നായികയായിരുന്നു ഭാവന. പ്രണയഭാവവുമായി അവളുടെ മുന്നില്‍ ചെന്നാല്‍ അവള്‍ ചിരി തുടങ്ങും. അതോടെ എല്ലാ മൂഡും പോകും,’ കുഞ്ചാക്കോ ബോബന്‍ പറഞ്ഞു.

ഹൃദയത്തില്‍ സൂക്ഷിക്കാന്‍, ഡോക്ടര്‍ ലൗ, സ്വപ്‌നക്കൂട്, ലോലിപോപ്പ്, പോളിടെക്‌നിക്ക് തുടങ്ങി നിരവധി സിനിമകളില്‍ കുഞ്ചാക്കോ ബോബനും ഭാവനയും ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്.

 

അനില മൂര്‍ത്തി

Recent Posts

അടിപൊളി ലുക്കുമായി അനന്യ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനന്യ. ഇന്‍സ്റ്റഗ്രാമിലാണ്…

2 hours ago

ചിരിച്ചിത്രങ്ങളുമായി മമിത

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മമിത. ഇന്‍സ്റ്റഗ്രാമിലാണ്…

3 hours ago

സ്റ്റൈലിഷ് ചിത്രങ്ങളുമായി പ്രിയാ വാര്യര്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് പ്രിയാ വാര്യര്‍.…

3 hours ago

സ്‌റ്റൈലിഷ് പോസുമായി പ്രിയങ്ക ചോപ്ര

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് പ്രിയങ്ക ചോപ്ര.…

3 hours ago

സാരിയില്‍ അതിസുന്ദരിയായി മഡോണ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മഡോണ. ഇന്‍സ്റ്റഗ്രാമിലാണ്…

3 hours ago

എന്തിന് ഞാന്‍ വിജയ്യെ ഡേറ്റ് ചെയ്യണം? രഞ്ജിനി ചോദിക്കുന്നു

പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് രഞ്ജിനി ജോസ്.…

22 hours ago