Categories: Gossips

മുന്‍ കാമുകന്‍ റണ്‍ബീര്‍ കപൂറിന്റെ വിവാഹത്തിനു പോകില്ലെന്ന് കത്രീന കൈഫ്

കത്രീന കൈഫ് – വിക്കി കൗശല്‍ വിവാഹത്തിനായി ബോളിവുഡ് സിനിമാലോകം ഒരുങ്ങി കഴിഞ്ഞു. ഡിസംബര്‍ രണ്ടാം വാരത്തിലാണ് ഇരുവരുടേയും വിവാഹം. രാജസ്ഥാനിലെ ആഡംബര ഹോട്ടലില്‍ വിവാഹ ചടങ്ങുകള്‍ നടക്കുമെന്നാണ് ഏറ്റവും ഒടുവിലായി ലഭിക്കുന്ന റിപ്പോര്‍ട്ട്.

കത്രീന – വിക്കി വിവാഹത്തിനൊപ്പം മറ്റൊരു വിവാഹ വാര്‍ത്തയും ബോളിവുഡ് സിനിമാ ലോകത്തുനിന്ന് പുറത്തുവരുന്നുണ്ട്. റണ്‍ബീര്‍ കപൂറും ആലിയ ഭട്ടും തമ്മിലുള്ള വിവാഹമാണ് അത്. ഇരുവരും ഏറെ നാളായി പ്രണയത്തിലാണ്. ഈ രണ്ട് വിവാഹവുമായി ബന്ധപ്പെട്ട് പലര്‍ക്കും അറിയാത്ത ചില രഹസ്യങ്ങളുണ്ട്. ഒരിക്കല്‍ കത്രീന കൈഫിന്റെ കാമുകനായിരുന്നു ആലിയ ഭട്ടിനെ വിവാഹം കഴിക്കാന്‍ പോകുന്ന റണ്‍ബീര്‍ കപൂര്‍ ! ആറ് വര്‍ഷത്തെ പ്രണയത്തിനൊടുവില്‍ 2006 ലാണ് കത്രീനയും റണ്‍ബീറും പിരിഞ്ഞത്.

Katrina Kaif

ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത് കത്രീനയുടെ ഒരു പഴയ അഭിമുഖമാണ്. രണ്‍ബീറുമായുള്ള ബ്രേക്കപ്പിന് ശേഷമുള്ള അഭിമുഖമാണ് ആരാധകര്‍ വീണ്ടും കുത്തിപ്പൊക്കിയിരിക്കുന്നത്. രണ്‍ബീറിന്റെയും ആലിയയുടേയും വിവാഹ പാര്‍ട്ടിക്ക് പോകില്ലെന്നാണ് ഈ വീഡിയോയില്‍ കത്രീന പറയുന്നത്. നേഹ ധൂപിയയുമായുള്ള അഭിമുഖത്തിലാണ് താരങ്ങളുടെ വിവാഹത്തിന് പങ്കെടുക്കില്ലെന്ന് കത്രീന പറഞ്ഞത്. ആലിയയുമായി ആലിയയ്ക്ക് വളരെ അടുത്ത ബന്ധമുണ്ട്. എങ്കിലും ആലിയ-റണ്‍ബീര്‍ വിവാഹത്തില്‍ പങ്കെടുക്കാന്‍ സാധിക്കാത്തതിന്റെ കാരണം ഈ അഭിമുഖത്തില്‍ കത്രീന തുറന്നുപറയുന്നുണ്ട്.

മലൈക ആറോറ – അര്‍ജുന്‍ കപൂര്‍, രണ്‍ബീര്‍ കപൂര്‍ – ആലിയ ഭട്ട് ഇവരുടെ വിവാഹ പാര്‍ട്ടി ഒരു ദിവസം ആയാല്‍ ആരുടെ പാര്‍ട്ടിക്ക് പോകും എന്നായിരുന്നു നേഹയുടെ ചോദ്യം. താന്‍ മലൈക ആറോറ – അര്‍ജുന്‍ കപൂര്‍ വിവാഹ സല്‍ക്കാരത്തിന് പങ്കെടുക്കുമെന്നായിരുന്നു കത്രീന പറഞ്ഞത്. കാരണവും താരം പറയുന്നണ്ട്. അര്‍ജുന്‍ കപൂര്‍ തന്റെ രാഖി സഹോദരന്‍ ആണെന്നാണ് കത്രീന പറയുന്നത്. ഷീലാ കി ജവാനി സിനിമ പുറത്തിറങ്ങിയപ്പോള്‍ താന്‍ രാഖി കെട്ടി സഹോദരനാക്കിയിരുന്നു എന്നാണ് താരം മറുപടി നല്‍കിയത്.

 

അനില മൂര്‍ത്തി

Recent Posts

അതിസുന്ദരിയായി ശ്രുതി

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ശ്രുതി രാമചന്ദ്രന്‍.…

14 hours ago

ഒരു കൊല്ലമായി സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിക്കുന്നില്ല; ഫഹദ് ഫാസില്‍

മലയാളികള്‍ക്ക് ഏറെ പ്രിയങ്കരനായ നടനാണ് ഫഹദ് ഫാസില്‍.…

14 hours ago

പല്ല് പോലും തേക്കാതെ ചുംബന രംഗം ചെയ്യാന്‍ വന്ന നടന്‍ പോലും ഉണ്ടായിരുന്നു; വിദ്യാ ബാലന്‍

ഇന്ത്യന്‍ സിനിമയില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട നടിയാണ്…

14 hours ago

തനിക്ക് മാനസികമായി വലിയ ബുദ്ധിമുട്ട് ഉണ്ടായി; നിഷ സാരംഗ്

ഉപ്പും മുളകും എന്ന പരമ്പരയിലൂടെ കുടുംബ പ്രേക്ഷകരുടെ…

14 hours ago

മകളുടെ കാര്യത്തില്‍ ചിലത് തെറ്റായി പോയി; മേഘ്‌നയുടെ അമ്മ പറയുന്നു

പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മേഘ്ന വിന്‍സെന്റ്.…

14 hours ago

നിറത്തിന്റെ പേരില്‍ പരിഹാസം നേരിട്ടു; ദയ സുജിത്ത് പറയുന്നു

ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മഞ്ജു പിള്ള.…

15 hours ago