Apsara - Alby Marriage
സാന്ത്വനം സീരിയലിലൂടെ മലയാളികളുടെ ഇഷ്ടം നേടിയെടുത്ത നടിയാണ് അപ്‌സര. തന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ നിമിഷങ്ങളിലൂടെയാണ് ഇപ്പോള്‍ അപ്‌സര കടന്നുപോകുന്നത്. സീരിയല്‍ സംവിധായകന്‍ കൂടിയായ ആല്‍ബി അപ്‌സരയുടെ ജീവിതപങ്കാളിയായിരിക്കുകയാണ്. രണ്ട് വര്‍ഷത്തെ പ്രണയത്തിനൊടുവില്‍ ഇന്നലെയായിരുന്നു ഇരുവരുടെയും വിവാഹം.
ചോറ്റാനിക്കര ക്ഷേത്രത്തില്‍വച്ച് മിന്നുകെട്ട് നടന്നു. അതിനുശേഷം വൈകിട്ട് വിവാഹ റിസപ്ഷനും ഉണ്ടായിരുന്നു. തങ്ങള്‍ ഒരുമിച്ച് ജീവിതം ആരംഭിക്കാന്‍ പോകുകയാണെന്നും എല്ലാവരുടെയും പിന്തുണ വേണമെന്നും അപ്‌സരയും ആല്‍ബിയും പറയുന്നു.
Apsara – Alby
വിവാഹ ആഘോഷ പരിപാടികള്‍ നടക്കുന്നതിനിടെയാണ് അപ്‌സരയുമായി ബന്ധപ്പെട്ട് ചില വ്യാജ വാര്‍ത്തകള്‍ പ്രചരിക്കുന്നത്. അപ്‌സരയുടെ രണ്ടാം വിവാഹമാണ് ഇതെന്നും ആദ്യ വിവാഹത്തില്‍ അപ്‌സരയ്ക്ക് ഒരു മകനുണ്ടെന്നുമാണ് ആ വാര്‍ത്തകള്‍. എന്നാല്‍, ഇതെല്ലാം വ്യാജമാണ്. അപ്‌സര തന്റെ ചേച്ചിയുടെ മകനൊപ്പം നില്‍ക്കുന്ന ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കാറുണ്ട്. ഈ ചിത്രങ്ങള്‍ ചൂണ്ടിക്കാണിച്ചാണ് അത് അപ്‌സരയുടെ മകനാണെന്നും അപ്‌സര നേരത്തെ വിവാഹം കഴിച്ചിട്ടുണ്ടെന്നുമുള്ള ചില വാര്‍ത്തകള്‍ പ്രചരിച്ചത്.
ആരാധകര്ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മഞ്ജു പിള്ള.…
എമ്പുരാന് വിവാദങ്ങളില് തിരക്കഥാകൃത്ത് മുരളി ഗോപിക്ക് കടുത്ത…
പ്രേക്ഷകര്ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് തന്വി റാം.…
ആരാധകര്ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മഞ്ജു പിള്ള.…
ആരാധകര്ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് നവ്യ നായര്.…