Categories: Gossips

ശാലിനിയുടെ നേര്‍ക്ക് കത്തി വീശി അജിത്ത്, കൈ മുറിഞ്ഞു; ഒടുവില്‍ ഇരുവരും പ്രണയത്തില്‍

തെന്നിന്ത്യന്‍ സിനിമയില്‍ ഏറെ ആരാധകരുള്ള താരദമ്പതികളാണ് അജിത്തും ശാലിനിയും. സിനിമയിലെ സൗഹൃദമാണ് ഇരുവരെയും ജീവിതത്തില്‍ ഒന്നിപ്പിച്ചത്. എന്നാല്‍ അതിനു പിന്നില്‍ ഒരു അപകടത്തിന്റെ കഥയുണ്ട്. അതില്‍ നിന്നാണ് ഇരുവരുടെയും പ്രണയം ആരംഭിക്കുന്നത് തന്നെ.

1999 ല്‍ പുറത്തിറങ്ങിയ റൊമാന്‍സ്-ആക്ഷന്‍ ചിത്രം അമര്‍കളത്തിലാണ് അജിത്തും ശാലിനിയും ആദ്യമായി ഒന്നിച്ചഭിനയിക്കുന്നത്. സിനിമയിലെ ഒരു ആക്ഷന്‍ രംഗം ഷൂട്ട് ചെയ്യുന്നതിനിടെ അജിത്തിന്റെ ശ്രദ്ധക്കുറവ് കൊണ്ട് ശാലിനിയുടെ കൈ ചെറുതായി മുറിഞ്ഞു. ശാലിനിക്ക് നേരെ കത്തി വീശുന്ന ഒരു രംഗമുണ്ട്. ഈ സീന്‍ ഷൂട്ട് ചെയ്യുന്നതിനിടെ അജിത്ത് കത്തി വീശിയപ്പോള്‍ ശാലിനിയുടെ കൈ മുറിഞ്ഞു. നന്നായി ചോര വന്നു. ഇത് അജിത്തിനെ ഏറെ വേദനിപ്പിച്ചു.

ഈ സംഭവത്തിനു പിന്നാലെ അജിത്ത് ഏറെ അസ്വസ്ഥനായി. അറിയാതെ സംഭവിച്ചതാണെന്നും പറഞ്ഞ് അജിത്ത് ശാലിനിയോട് മാപ്പ് ചോദിച്ചു. പിന്നീട് സിനിമ ഷൂട്ടിങ് കഴിയുന്നതുവരെ കൈയില്‍ മുറിവേറ്റ ശാലിനിയെ ശുശ്രൂഷിച്ചിരുന്നത് അജിത്താണ്. ഇത് ശാലിനിയെ വല്ലാതെ സ്വാധീനിച്ചു. അങ്ങനെയാണ് ഇരുവരും തമ്മില്‍ കൂടുതല്‍ അടുക്കുന്നതും പ്രണയത്തിലാകുന്നത്. 2000 ത്തിലാണ് ഇരുവരും വിവാഹിതരായത്.

വിവാഹത്തിനു ശേഷം സിനിമയില്‍ നിന്ന് ഇടവേളയെടുത്ത ശാലിനി കുടുംബത്തിന്റെ കാര്യങ്ങള്‍ നോക്കി നടത്തുന്ന വീട്ടമ്മയുടെ റോളിലാണ് ഇപ്പോള്‍. പൊതു പരിപാടികളില്‍ അജിത്തിനൊപ്പം ശാലിനിയും പ്രത്യക്ഷപ്പെടാറുണ്ട്.

 

അനില മൂര്‍ത്തി

Published by
അനില മൂര്‍ത്തി

Recent Posts

അടിപൊളി ലുക്കുമായി പ്രിയാമണി

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് പ്രിയാമണി. ഇന്‍സ്റ്റഗ്രാമിലാണ്…

22 hours ago

യഥാര്‍ത്ഥ പ്രണയത്തില്‍ പരാജയപ്പെട്ടു; ദിലീപ് പറഞ്ഞത്

പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരകുടുംബമാണ് ദിലീപിന്റെത്. അതുകൊണ്ട്…

23 hours ago

അതിസുന്ദരിയായി സരയു

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സരയു. ഇന്‍സ്റ്റഗ്രാമിലാണ്…

23 hours ago

മഞ്ജുവിന്റെ വിവാഹം വലിയ ഷോക്കായിപോയി, നല്ല കഴിവുള്ള കുട്ടിയായിരുന്നു, മേക്കപ്പ് ആര്‍ട്ടിസ്റ്റ് പറയുന്നു

പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരകുടുംബമാണ് ദിലീപിന്റെത്. അതുകൊണ്ട്…

2 days ago

പീറ്റര്‍ മരിച്ചപ്പോള്‍ കാണാന്‍ പോകാന്‍ പറ്റാത്ത സാഹചര്യമായിരുന്നു; വനിത

വിവാദങ്ങളിലൂടെ പ്രസിദ്ധി നേടിയ നടിയാണ് വനിത വിജയകുമാര്‍.…

2 days ago