Categories: Gossips

‘ആരെയൊക്കെ ക്ഷണിക്കണം?’ വിവാഹത്തിനു മുന്‍പ് കത്രീന കൈഫിന്റെ വീട്ടിലെത്തി വിക്കി കൗശല്‍

കത്രീന കൈഫ് – വിക്കി കൗശല്‍ താരവിവാഹത്തിന് ബോളിവുഡ് സിനിമാലോകം ഒരുങ്ങികഴിഞ്ഞു. ഡിസംബര്‍ രണ്ടാം വാരത്തിലാണ് മൂന്ന് ദിവസം നീണ്ടുനില്‍ക്കുന്ന വിവാഹ ആഘോഷങ്ങള്‍ നടക്കുക. രാജസ്ഥാനിലെ ആഡംബര ഹോട്ടലിലാണ് വിവാഹ ആഘോഷ പരിപാടികള്‍. സിനിമാ മേഖലയില്‍ നിന്ന് നിരവധി പ്രമുഖര്‍ പങ്കെടുക്കും.

വിവാഹത്തിനു മുന്നോടിയായി കത്രീനയുടെ മുംബൈ ബാന്ദ്രയിലുള്ള വീട്ടില്‍ വിക്കി കൗശല്‍ എത്തി. കത്രീനയുടെ മാതാപിതാക്കളെ കാണാനും അനുഗ്രഹം വാങ്ങാനുമാണ് വിക്കി കൗശല്‍ എത്തിയതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

വിവാഹത്തിനു ആരെയൊക്കെ ക്ഷണിക്കണം, ഏതെല്ലാം ഒരുക്കങ്ങള്‍ നടത്തണം എന്നെല്ലാം കത്രീനയുടെ വീട്ടിലെത്തി വിക്കി കൗശല്‍ കൂടിയാലോചന നടത്തി.

രാജസ്ഥാനിലെ ഹോട്ടലില്‍ നടക്കുന്ന വിവാഹ ആഘോഷ പരിപാടികള്‍ക്ക് മുന്‍പ് ഇരുവരും മുംബൈയില്‍ വച്ച് വിവാഹം രജിസ്റ്റര്‍ ചെയ്യുമെന്നാണ് റിപ്പോര്‍ട്ട്. അടുത്ത ആഴ്ചയായിരിക്കും നിയമപരമായി ഇരുവരും വിവാഹം കഴിക്കുക.

അനില മൂര്‍ത്തി

Recent Posts

ക്യൂട്ട് ചിത്രങ്ങളുമായി ഋതുമന്ത്ര

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഋതുമന്ത്ര.. ഇന്‍സ്റ്റഗ്രാമിലാണ്…

22 hours ago

ഗ്ലാമറസ് പോസുമായി എസ്തര്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് എസ്തര്‍. ഇന്‍സ്റ്റഗ്രാമിലാണ്…

22 hours ago

മഞ്ഞക്കിളിയായി അനുപമ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനുപമ ഇന്‍സ്റ്റഗ്രാമിലാണ്…

22 hours ago

പ്രകൃതി സൗന്ദര്യം ആസ്വദിച്ച് അനുമോള്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനുമോള്‍. ഇന്‍സ്റ്റഗ്രാമിലാണ്…

22 hours ago

ഗ്ലാമറസ് ചിത്രങ്ങളുമായി ജ്യോതി കൃഷ്ണ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ജ്യോതി കൃഷ്ണ.…

22 hours ago

ഗ്ലാമറസ് ചിത്രങ്ങളുമായി മാളവിക

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മാളവിക മേനോന്‍.…

2 days ago