latest news
‘വേട്ടൈക്കാരന്‍’ റിലീസ് ചെയ്തതിന് ശേഷം രണ്ട് മൂന്ന് ദിവസം ഞാന്‍ സ്കൂളില്‍ പോയില്ല; ജേസണ്‍
വിജയ്യുടെ മകന് ജേസണ്‍ സഞ്ജയ് സംവിധാനം ചെയ്യുന്ന ‘സി?ഗ്മ’ എന്ന ചിത്രം തിയറ്ററുകളിലെത്തുകയാണ്. അച്ഛന് നായകനായെത്തിയ ‘വേട്ടൈക്കാരന്‍’ എന്ന സിനിമയിലൂടെയായിരുന്നു ജേസണിന്റെ സിനിമയിലേക്കുള്ള വരവ്. സിനിമയില്‍ ‘നാന് അടിച്ചാ താങ്കമാട്ടെ…’ എന്ന പാട്ട് സീനില്‍ ജേസണ്‍ അഭിനയിച്ചിട്ടുണ്ട്. ഈ ?ഗാനം ഇന്നും സൂപ്പര്‍ ഹിറ്റാണ്.
‘വേട്ടൈക്കാര’നില് അഭിനയിക്കുമ്പോള്‍ തനിക്ക് ഒന്‍പത് വയസ്സായിരുന്നെന്നും അന്ന് അഭിനയിക്കാന്‍ പേടിയുണ്ടായിരുന്നില്ല എന്നും പറയുകയാണ് ജേസണ്‍. അന്നില്ലാത്ത പേടി തനിക്ക് ഇന്നുണ്ടെന്നും ജേസണ്‍ പറഞ്ഞു. പേളി മാണി ഷോയില്‍ സംസാരിക്കുകയായിരുന്നു താരം.
‘വേട്ടൈക്കാരന്‍’ സിനിമയില്‍ അഭിനയിക്കുമ്പോള്‍ എനിക്ക് ഒന്‍പത് വയസ്സായിരുന്നു. അന്ന് ചെറുതായതു കൊണ്ട് അഭിനയിക്കാന്‍ പേടിയുണ്ടായിരുന്നില്ല. ഇന്നാണെങ്കില്‍ എനിക്ക് പേടിയാകുമായിരുന്നു. അന്ന് സെറ്റുമായിട്ട് വളരെ കംഫര്‍ട്ടബിള്‍ ആയിരുന്നു.
അന്ന് സിനിമ ഇറങ്ങിയതിനു ശേഷം രണ്ടോ മൂന്നോ ദിവസം ക്ലാസില്‍ പോയില്ല. സുഹൃത്തുക്കള്‍ എങ്ങനെ പ്രതികരിക്കുമെന്ന് അറിയാത്തതു കൊണ്ടാണ് പോകാതിരുന്നത്. ഇപ്പോഴും സുഹൃത്തുക്കള്‍ക്കൊപ്പം ഒരുമിച്ചിരിക്കുമ്പോള്‍ ആ പാട്ട് വച്ച് എന്നെ കളിയാക്കാറുണ്ട്’.- ജേസണ്‍ പറഞ്ഞു. ഒരു ആക്ഷന്‍ ചിത്രം എന്നതിലുപരി അഡ്വഞ്ചര്‍ ഹീസ്റ്റ് ചിത്രമാണ് ‘സി?ഗ്മ’.
