Connect with us

Screenima

Gossips

തിരശ്ശീലയിലെ വിജയ് അല്ല, മുഖ്യമന്ത്രി വിജയ്; നിയമസഭ കുലുക്കിയ 65 മിനിറ്റ്

സിനിമയിലെ ഡയലോഗ് ഡെലിവറിയും രാഷ്ട്രീയത്തിലെ ആക്രമണോത്സുകതയും ഒരുമിച്ചു ചേർത്ത് തമിഴ്നാട് മുഖ്യമന്ത്രി വിജയ് നിയമസഭയിൽ നടത്തിയ പ്രസംഗം സൂപ്പർഹിറ്റായി മാറിയിരിക്കുകയാണ്. തിങ്കളാഴ്ച നടന്ന 65 മിനിറ്റ് നീണ്ട പ്രസംഗത്തിൽ ഡിഎംകെയെയും എം.കെ. സ്റ്റാലിനെയും ഉദയനിധിയെയും പേരെടുത്ത് വിമർശിച്ചാണ് വിജയ് ആഞ്ഞടിച്ചത്.

അണ്ണാ, എംജിആർ, എൻടിആർ എന്നിവരെപ്പോലുള്ള നേതാക്കളെ ജനങ്ങൾ വിശ്വസിച്ചു എന്നും, ഇപ്പോൾ ആ വിശ്വാസം തന്നിലാണ് അർപ്പിച്ചിരിക്കുന്നതെന്നും എംജിആർ സിനിമാ ശൈലിയിലുള്ള ഡയലോഗുകൾ കടമെടുത്ത് വിജയ് പറഞ്ഞു. കണ്ണദാസന്റെ വരികളും അദ്ദേഹം പ്രസംഗത്തിനിടെ ഉദ്ധരിച്ചു.

എതിർപക്ഷത്തിന്റെ പ്രതിഷേധത്തിനിടയിലും ശാന്തനായി പ്രസംഗം തുടർന്ന വിജയ്, ഒടുവിൽ സ്പീക്കറുടെ അനുമതി വാങ്ങി തന്റെ സിഗ്നേച്ചർ ആക്ഷന്‍ ചെയ്താണ് പ്രസംഗം അവസാനിപ്പിച്ചത് . ടിവികെ അംഗങ്ങൾ കയ്യടിയോടെയാണ് ഈ നിമിഷത്തെ വരവേറ്റത്. സോഷ്യൽ മീഡിയയിൽ ഈ വീഡിയോ അതിവേഗം വൈറലായി.

Continue Reading
To Top