Connect with us

Screenima

latest news

ബിഗ് ബോസില്‍ നിന്നും ഇറങ്ങിയ ശേഷം എല്ലാം ശരിയാകാന്‍ രണ്ട് വര്‍ഷമെടുത്തു

ടെലിവിഷന്‍ രം?ഗത്തെ ഒരു കാലത്തെ നിറ സാന്നിധ്യമായിരുന്നു രഞ്ജിനി ഹരിദാസ്. സ്റ്റാര്‍ സിം?ഗര്‍ എന്ന ഷോയിലൂടെ രഞ്ജിനി കേരളത്തില്‍ വലിയ ചര്‍ച്ചാ വിഷയമായി. പിന്നീടിങ്ങോട്ട് തുടരെ അവാര്‍ഡ് ഷോകളും മറ്റുമായി രഞ്ജിനി ലൈം ലൈറ്റില്‍ നിറ സാന്നിധ്യമായി. എന്നാല്‍ ഒരു ഘട്ടത്തില്‍ രഞ്ജിനിയെ ടെലിവിഷന്‍ രം?ഗത്ത് കാണാതായി. ഒരിടവേളയ്ക്ക് ശേഷം ബി?ഗ് ബോസ് മലയാളം സീസണ്‍ വണ്ണില്‍ രഞ്ജിനി ആങ്കറായെത്തി. ഫൈനലിലേക്ക് എത്താന്‍ രഞ്ജിനിക്കായില്ല. പേളി മാണിയുമായുള്ള വഴക്കും മറ്റും കാരണം രഞ്ജിനിക്ക് നെ?ഗറ്റീവ് ഇമേജ് വന്നു. ഇപ്പോഴിതാ ബി?ഗ് ബോസിലെ തന്റെ അനുഭവം പങ്കുവെച്ച് രഞ്ജിനി പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. തന്റെ യൂട്യബ് ചാനലില്‍ സംസാരിക്കുകയായിരുന്നു ഇവര്‍.

ടെലിവിഷന്‍ ഷോ ചെയ്യാത്ത ഞാന്‍ ബി?ഗ് ബോസ് സീസണ്‍ വണ്ണിലൂടെ തിരിച്ച് വന്നു. ഞാന്‍ കുറച്ച് ആലോചിച്ചു. പ്രൊഡക്ഷനെക്കുറിച്ച് എനിക്ക് കൗതുകമുണ്ടായിരുന്നു. നിങ്ങളൊക്കെ ബി?ഗ് ബോസ് കാണുന്നതിന് മുമ്പ് ബി?ഗ് ബോസ് കണ്ടയാളാണ് ഞാന്‍. യുകെയിലായിരുന്നപ്പോള്‍ ഇം?ഗ്ലീഷ് ബി?ഗ് ബോസ് കാണുമായിരുന്നു. ആ സമയത്തെ ബി?ഗ് ബോസ് വ്യൂവറായിരുന്നു ഞാന്‍. എന്റെ തലയിലെ ബി?ഗ് ബോസ് എന്ന് പറഞ്ഞാല്‍ അതാണ്. മലയാളം ബി?ഗ് ബോസിന്റെ പ്രാെഡക്ഷന്‍ അത് പോലെ തന്നെയായിരിക്കുമെന്നാണ് ഞാന്‍ കരുതിയത്. കയറിക്കഴിഞ്ഞപ്പോഴാണ് മലയാളം ടിവി സീരിയല്‍ സെറ്റപ്പാണെന്ന് മനസിലായത്.

പക്ഷെ അമ്മയ്ക്ക് ആത്മവിശ്വാസമുണ്ടായിരുന്നു. നീ പൊയ്‌ക്കോ എന്നാണ് പറഞ്ഞത്. പ്രശ്‌നമില്ലാതെയാണ് ഇറങ്ങിയതെന്ന് ഞാന്‍ കരുതുന്നു. ഒരു വീട്ടിനകത്ത് താമസിക്കുന്ന ട്രോമയുണ്ടായെങ്കിലും വേറെ പ്രശ്‌നങ്ങളൊന്നുമില്ല. എനിക്ക് നല്ല സമയമായിരുന്നു. പക്ഷെ മെന്റല്‍ ട്രോമ മാറാന്‍ ഒന്ന് രണ്ട് വര്‍ഷമെടുത്തു. കാരണം വളരെ വ്യത്യസ്തമായ സെറ്റപ്പാണ് ബി?ഗ് ബോസ്. വളരെ ട്രോമാറ്റിക് ആണ്. പക്ഷെ എന്റെ ജീവിതത്തില്‍ വലിയൊരു തിരിച്ചറിവാണ് ബി?ഗ് ബോസില്‍ വന്നത്.

എന്നെപ്പോലത്തെ ആള്‍ക്കാര്‍ ഇത്രയും അപൂര്‍വമാണെന്ന് അതുവരെ ഞാന്‍ വിചാരിച്ചിരുന്നില്ല. ഞാന്‍ വിചാരിച്ചു എന്നെപ്പോലെയുള്ള 25 ശതമാനം പേരെങ്കിലും ഈ ലോകത്തുണ്ടെന്ന്. പക്ഷെ അഞ്ച് ശതമാനം പോലുമില്ല. അത് ഭയപ്പെടുത്തുന്നതാണ്. ബി?ഗ് ബോസിന് പുറത്ത് ഞാനേറ്റവും അടിയുണ്ടാക്കിയത് സാബുവിന്റെ കൂടെയാണ്. ഞങ്ങളവിടെ അടിയുണ്ടാക്കി പൂര പ്രശ്‌നമുണ്ടാക്കുമെന്ന് വിചാരിച്ചു. എന്നാല്‍ ബെസ്റ്റ് ഫ്രണ്ടായി ഇറങ്ങി വന്നു. മനുഷ്യന്റെ കാര്യമാണ്. മുന്‍വിധികളോടെ ഒരാളെ ഇനി കാണില്ല. ഒരുപാട് കാര്യങ്ങള്‍ ഞാന്‍ പഠിച്ചു. ജീവിതത്തിലാണെങ്കിലും ആ ഷോയിലാണെങ്കിലും കൂട്ടുകാരുടെ ഇടയിലാണെങ്കിലും ഞാന്‍ പഠിച്ചത് ഒരു പുസ്തകത്തിന്റെ കവര്‍ കണ്ട് വിലയിരുത്തരുതെന്നാണെന്നും രഞ്ജിനി ഹരിദാസ് പറഞ്ഞു. ബി?ഗ് ബോസില്‍ നിന്നും പുറത്തിറങ്ങിയ പലരെയും ഷോയിലുണ്ടാകുന്ന സംഭവങ്ങള്‍ ബാധിക്കാറുണ്ട്. സോഷ്യല്‍ മീഡിയയിലുണ്ടാകുന്ന ചര്‍ച്ചകളാണ് ഇതിന് പ്രധാന കാരണം. പലരും മാനസികമായി തകര്‍ന്ന് പോകാറുണ്ട്. എന്നാല്‍ ചിലര്‍ക്ക് ജീവിതത്തില്‍ വലിയ നേട്ടങ്ങള്‍ ഈ ഷോയിലൂടെ ഉണ്ടാകുന്നു.

Continue Reading
To Top