latest news
കഴിവു പോലെ സമയവും പ്രധാനമാണ്; ബീന ആന്റണി
വര്‍ഷങ്ങളായി സീരിയല്‍ രം?ഗത്ത് സജീവമാണ് നടി ബീന ആന്റണി. സിനിമയില്‍ നിന്നാണ് ബീന സീരിയല്‍ രം?ഗത്തേക്ക് എത്തുന്നത്. ഒട്ടേറെ മലയാള സിനിമകളില്‍ ബീന അഭിനയിച്ചിട്ടുണ്ട്. വര്‍ഷങ്ങള്‍ക്ക് ശേഷം ‘ബാലന്‍ ദ് ബോയ്’ എന്ന ചിത്രത്തിലൂടെ സിനിമയിലേക്ക് തിരികെയെത്തിയിരിക്കുകയാണ് ബീന ആന്റണി.
ചിത്രത്തില്‍ നടി അവതരിപ്പിച്ച ഷംനാത്ത എന്ന കഥാപാത്രത്തിന് വലിയ സ്വീകാര്യതയും ലഭിച്ചിരുന്നു. ഇപ്പോഴിതാ താനിപ്പോള്‍ സമയത്തില്‍ ഭയങ്കരമായി വിശ്വസിക്കുകയാണെന്ന് പറയുകയാണ് നടി. ഏതൊരു മനുഷ്യനും സമയം എന്ന് പറയുന്ന ഒരു സംഭവമുണ്ടെന്ന് നടി പറയുന്നു.
‘ഒരു കാര്യത്തില്‍ ഞാനിപ്പോള്‍ ഭയങ്കരമായിട്ട് വിശ്വസിക്കുകയാണ്, സമയം. ഏതൊരു മനുഷ്യനും സമയം എന്ന് പറയുന്ന ഒരു സംഭവമുണ്ട്. നമുക്കിനി എത്ര കഴിവുണ്ട് എന്ന് വിചാരിച്ചിട്ടും കാര്യമില്ല. അല്ലെങ്കില്‍ ഞാനൊരുപാട് കാശുള്ള, കോടീശ്വരിയായിട്ടും കാര്യമില്ല. എനിക്കുള്ളില്‍ വലിയ കഴിവുണ്ടായിട്ടും കാര്യമില്ല.
ഇതിനെല്ലാത്തിനും മുകളില്‍ സമയം എന്നു പറയുന്ന ഒന്നുണ്ട്. ?ഗണപതിയ്ക്ക് എന്നെ വിളിക്കാന്‍ തോന്നിയത് എന്തുകൊണ്ടാണ്. ആ സമയമാണ്. ആ സമയത്ത് എന്നെ വിളിക്കാന്‍ തോന്നിയത് കൊണ്ടല്ലേ. അല്ലെങ്കില്‍ വേറെ ആരെങ്കിലും ചെയ്ത് പോകും ആ കാരക്ടര്‍’.- ബീന ആന്റണി റിപ്പോര്‍ട്ടറിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
