Connect with us

Screenima

latest news

‘പോയി 118 ഒപ്പുമായി വരൂ’; വിജയ് വീണ്ടും മടങ്ങി

നടൻ വിജയിയ്ക്ക് വീണ്ടും നിരാശ. തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ ഏറ്റവും വലിയ ഒറ്റകക്ഷിയായ വിജയ് നേതൃത്വം നൽകുന്ന ടിവികെയ്ക്ക് സർക്കാർ രൂപീകരിക്കാൻ സാങ്കേതികമായി പ്രായസമുണ്ട്. ഗവർണർ രാജേന്ദ്ര ആർലേക്കർ വിജയിയെ രണ്ടാം തവണയും തിരിച്ചയച്ചു.

118 പേരുടെ ഒപ്പുമായി വരൂ എന്നാണ് ഗവർണർ വിജയിയോടു പറഞ്ഞത്. നിലവിൽ 108 പേരുടെ പിന്തുണയാണ് ടിവികെയ്ക്കുള്ളത്. കോൺഗ്രസിന്റെ അഞ്ച് പേർ പിന്തുണച്ചാൽ അത് 113 ആകും. അപ്പോഴും അഞ്ച് എംഎൽഎമാരുടെ കുറവുണ്ട്.

മറുവശത്ത് ഡിഎംകെ – അണ്ണാ ഡിഎംകെ സഖ്യം സാധ്യമല്ലെന്ന് ഉറപ്പായി. അണ്ണാ ഡിഎംകെയ്ക്കു ഒപ്പം ചേരേണ്ടതില്ലെന്നാണ് ഡിഎംകെയുടെ നിലപാട്.

Continue Reading
To Top