രജനികാന്ത് നായകനായെത്തിയ നെൽസൺ ദിലീപ്കുമാർ ചിത്രം ‘ജയിലർ 2’ തിയേറ്ററുകളിൽ തരംഗമാകുമ്പോൾ, പ്രേക്ഷകരുടെ കൈയ്യടി നേടി കസറുകയാണ് ‘പഴക്കടൈ മൂർത്തി’ എന്ന കഥാപാത്രം. മലയാളികൾക്ക് മുൻപ് അത്ര പരിചിതനല്ലാതിരുന്ന ഈ താരം ഒറ്റ സിനിമയിലൂടെ കേരളക്കരയിലും തമിഴകത്തും ഒരുപോലെ ആരാധകരെ സ്വന്തമാക്കിയിരിക്കുകയാണ്. നമോ നാരായണൻ എന്ന ഈ നടന്റെ സിനിമാ യാത്രയ്ക്ക് പിന്നിൽ കഠിനാധ്വാനത്തിന്റെയും അവിചാരിതമായ വഴിത്തിരിവുകളുടെയും വലിയൊരു കഥ തന്നെയുണ്ട്.
മധുര സ്വദേശിയായ നമോ നാരായണൻ സിനിമയിലെത്തുന്നതിന് മുൻപ് ഒരു സോഫ്റ്റ്‌വെയർ എഞ്ചിനീയറായിരുന്നു. ബഹ്‌റൈൻ, ദുബായ്, മലേഷ്യ, അമേരിക്ക തുടങ്ങിയ രാജ്യങ്ങളിൽ ഉയർന്ന ശമ്പളമുള്ള കോർപ്പറേറ്റ് ജോലികൾ ചെയ്തിരുന്ന അദ്ദേഹം, 10 വർഷത്തെ യു.എസ് വിസ പോലും ഉപേക്ഷിച്ചാണ് സിനിമയോടുള്ള അടങ്ങാത്ത ആഗ്രഹം കാരണം നാട്ടിലേക്ക് മടങ്ങിയെത്തിയത്. സംവിധായകൻ സമുദ്രക്കനിയുടെയും നടൻ ശശികുമാറിന്റെയും അടുത്ത സുഹൃത്തായിരുന്ന നമോ നാരായണൻ, 2009-ൽ പുറത്തിറങ്ങിയ സൂപ്പർഹിറ്റ് ചിത്രം ‘നാടോടികൾ’ എന്ന സിനിമയുടെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസറായാണ് വെള്ളിത്തിരയുടെ ലോകത്തേക്ക് എത്തുന്നത്. ആ സിനിമയിൽ ഒരു പ്രധാന വേഷം ചെയ്യാൻ അദ്ദേഹത്തിന് അവസരം ലഭിക്കുകയായിരുന്നു.
തുടർന്നുള്ള 17 വർഷത്തിനിടയിൽ എൺപതിലധികം സിനിമകളിൽ ചെറുതും വലുതുമായ വേഷങ്ങൾ അദ്ദേഹം ചെയ്തു. , 2012-ൽ പുറത്തിറങ്ങിയ മമ്മൂട്ടി ചിത്രം ‘താപ്പാന’യിലൂടെ മലയാളത്തിലും സാന്നിധ്യമറിയിച്ചിരുന്നു. എങ്കിലും മലയാളികൾക്കിടയിൽ അദ്ദേഹത്തെ അടയാളപ്പെടുത്തുന്ന ഒരു വേഷം ലഭിക്കാൻ ഇത്രയും വർഷങ്ങൾ കാത്തിരിക്കേണ്ടി വന്നു.
‘ജയിലർ 2’വിലെ പഴക്കച്ചവടക്കാരനായ മൂർത്തി എന്ന കഥാപാത്രം നമോ നാരായണന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ വഴിത്തിരിവായി മാറി. സ്വയം വലിയൊരു ലോക്കൽ ഗ്യാങ്സ്റ്ററാണെന്ന് വിശ്വസിക്കുന്ന മൂർത്തിയുടെ മാനറിസങ്ങളും, രജനികാന്തിനൊപ്പമുള്ള കോമ്പിനേഷൻ സീനുകളും, സുരാജ് വെഞ്ഞാറമൂടിനൊപ്പമുള്ള ചെസ്സ് കളി രംഗങ്ങളുമെല്ലാം തിയേറ്ററുകളിൽ പൊട്ടിച്ചിരി പടർത്തി. 17 വർഷം സിനിമയിൽ സജീവമായിരുന്നിട്ടും ലഭിക്കാത്ത പ്രശസ്തിയാണ് ഒറ്റ കഥാപാത്രത്തിലൂടെ ഇപ്പോൾ അദ്ദേഹത്തെ തേടിയെത്തിയിരിക്കുന്നത്.
മലയാള സിനിമയ്ക്ക് നിരവധി സൂപ്പർതാരങ്ങളെയും മുൻനിര നായകന്മാരെയും…
തിയേറ്ററുകളിൽ പ്രേക്ഷകരെ ഒന്നടങ്കം വികാരഭരിതരാക്കിക്കൊണ്ട് കുഞ്ചാക്കോ ബോബൻ…
മലയാള സിനിമാ സംഗീത ലോകത്ത് പുതിയൊരു തരംഗം…
തരുൺ മൂർത്തി സംവിധാനം ചെയ്ത് ആഷിഖ് ഉസ്മാൻ…
നല്ല ഫിലിംമേക്കേഴ്‌സിന്റെ കൂടെ വര്‍ക്ക് ചെയ്യാന്‍ പറ്റണമെന്ന…
തെന്നിന്ത്യന്‍ സിനിമയിലെ പ്രിയപ്പെട്ട താരദമ്പതികളാണ് നാഗചൈതന്യ യും…