Categories: latest news

രാജു വന്ന് കെട്ടിപ്പിടിച്ചു; ഓര്‍മ്മകള്‍ പങ്കുവെച്ച് ജയസൂര്യ

ഒരിടവേളയ്ക്ക് ശേഷം ബോക്സ് ഓഫീസില്‍ സജീവമാവുകയാണ് ജയസൂര്യ. കത്തനാറിന്റെ ചിത്രീകരണം പൂര്‍ത്തിയാക്കുന്നതിനായിരുന്നു ജയസൂര്യ മറ്റ് സിനിമകളൊന്നും ചെയ്യാതിരുന്നത്. കത്തനാര്‍ പൂര്‍ത്തിയാക്കിയ ശേഷം ആട് ത്രീയിലൂടെ ഹിറ്റടിച്ചാണ് ജയസൂര്യ തിരികെ വന്നത്. ഇപ്പോഴിതാ പുതിയ ചിത്രം ടൈറ്റന്‍സുമായി വീണ്ടുമെത്തുകയാണ് ജയസൂര്യ.

സഹനടനില്‍ നിന്നും മുന്‍നിര നായകനിലേക്ക് വളര്‍ന്ന നടനാണ് ജയസൂര്യ. താരത്തിന്റെ കരിയറില്‍ ഏറെ പ്രശംസിക്കപ്പെട്ട പ്രകടനങ്ങളിലൊന്നായിരുന്നു ലുക്കാ ചുപ്പിയിലേത്. ബാഷ് മുഹമ്മദ് സംവിധാനം ചെയ്ത ചിത്രത്തിലെ പ്രകടനത്തിന് ജയസൂര്യയ്ക്ക് ദേശീയ-സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങളില്‍ പ്രത്യേക പരാമര്‍ശമുണ്ടായിരുന്നു. ഈ ചിത്രത്തെക്കുറിച്ചുള്ള ഓര്‍മകള്‍ ക്യു സ്റ്റുഡിയോയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പങ്കുവെക്കുകയാണ് ജയസൂര്യ.

”ഞാന്‍ പുറത്തേക്കുള്ള യാത്രയ്ക്ക് പോകാന്‍ നില്‍ക്കുകയാണ്. കുറച്ച് ദിവസത്തേക്കില്ല. തിരിച്ചുവരുന്നത് നേരെ ഷൂട്ടിങ് ലൊക്കേഷനിലേക്കാകും. ബഷീര്‍ക്ക വന്ന് ക്യാരക്ടര്‍ പറഞ്ഞു. അദ്ദേഹവുമായി നല്ല ബന്ധമാണ്, അതിനാല്‍ സിനിമ ചെയ്യാമെന്ന് തീരുമാനിച്ചിരുന്നു. ഇങ്ങനെ ഒരു റിയൂണിയന്‍ ആണെന്നും രഘുറാം എന്ന കഥാപാത്രം ഇങ്ങനെയാണെന്നും പറഞ്ഞു. വിവാഹിതനാണ്, പക്ഷെ ഡിവോഴ്സിന്റെ വക്കിലാണ്. എല്ലാം തീരുമാനിച്ചു. റിയൂണിയനില്‍ വച്ച് സുഹൃത്തുക്കളോട് ചിലപ്പോള്‍ പറഞ്ഞേക്കാം. ഒരു രാത്രി നടക്കുന്ന കഥയാണ്. അവസാനിക്കുന്നത് ഇങ്ങനെയാണെന്നൊക്കെ പറഞ്ഞു. വണ്‍ലൈന്‍ ആണ് പറയുന്നത്. അപ്പോള്‍ തന്നെ ഇന്‍ ആയിരുന്നു. തിരിച്ചുവന്ന് നേരെ ലൊക്കേഷനിലേക്ക് പോവുകയായിരുന്നു” ജയസൂര്യ പറയുന്നു.

”ഡബ്ബ് ആയിരുന്നില്ല. സിങ്ക് സൗണ്ടാണ് അതിന്റെ സുഖം ആ സിനിമ കാണുമ്പോഴുമുണ്ട്. ഭയങ്കര രസമുള്ളൊരു മൊമന്റായിരുന്നു. ഒരു ദിവസം അമര്‍ അക്ബര്‍ ആന്റണിയുടെ സമയത്ത് രാജു വന്ന് കെട്ടിപ്പിടിച്ച് എന്ത് പടമാണ്, എന്ത് രസമായിട്ടാണ് നീ ചെയ്തത് എന്ന് പറഞ്ഞു. ഓഗസ്റ്റ് സിനിമാസിന്റെ സിനിമ ആയിരുന്നതിനാല്‍ അവര്‍ക്ക് പ്രൈവറ്റായി കാണാന്‍ പറ്റും. അങ്ങനെ അന്ന് രാത്രി അവന്റെ വീട്ടില്‍ പോയിരുന്ന് ഞാനും ഇന്ദ്രനും അവനുമടക്കം എല്ലാവരും ഒരുമിച്ചിരുന്ന് വീണ്ടും കണ്ടു” എന്നും ജയസൂര്യ പറയുന്നു.

ജോയൽ മാത്യൂസ്

Recent Posts

കരയുമ്പോള്‍ കൂടെ കരയാന്‍ ആരുമില്ല, ജയസൂര്യ

കുറച്ച് കാലമായി ലൈം ലൈറ്റില്‍ സജീവ സാന്നിധ്യമായിരുന്നില്ല…

60 minutes ago

എന്റെ ആരോഗ്യത്തിന് വേണ്ടി മറ്റൊരു ജീവിയെ കൊല്ലാനാകില്ല; സായി പല്ലവി

ഇന്ത്യന്‍ സിനിമാ ലോകം ഒന്നടങ്കം കാത്തിരിക്കുന്ന ചിത്രമാണ്…

1 hour ago

ക്രഷ് തോന്നിയിട്ടുള്ള ഒരേ ഒരു നടന്‍ മോഹന്‍ലാല്‍; അനുപമ

സെലിബ്രിറ്റികളോട് പലപ്പോഴും ആരാധകര്‍ക്ക് ക്രഷ് തോന്നാറുണ്ട്. ഇപ്പോഴിതാ…

1 hour ago

രണ്ടാമത്തെ മകളുടെ പേര് വെളിപ്പെടുത്തി ദീപികയും രണ്‍വീറും

അടുത്തിടെയാണ് തങ്ങളുടെ രണ്ടാമത്തെ മകള്‍ ജനിച്ച വിവരം…

1 hour ago

സിനിമയില്‍ വന്നതോടെ പേഴ്സണല്‍ സ്പേസ് കുറഞ്ഞു: ഗൗരി

ബാലതാരമായി കരിയര്‍ ആരംഭിച്ച്, ഇന്ന് തെന്നിന്ത്യന്‍ സിനിമയിലാകെ…

1 hour ago