Categories: latest news

സിനിമയില്‍ വന്നതോടെ പേഴ്സണല്‍ സ്പേസ് കുറഞ്ഞു: ഗൗരി

ബാലതാരമായി കരിയര്‍ ആരംഭിച്ച്, ഇന്ന് തെന്നിന്ത്യന്‍ സിനിമയിലാകെ നിറഞ്ഞു നില്‍ക്കുകയാണ് നടി ഗൗരി ജി കിഷന്‍. സിനിമയില്‍ മാത്രമല്ല വെബ് സീരീസുകളിലും ഗൗരി കയ്യടി നേടിയിട്ടുണ്ട്. സോഷ്യല്‍ മീഡിയയിലും സജീവമാണ് താരം. തന്റെ നിലപാടുകളിലൂടേയും ഗൗരി വാര്‍ത്തകളില്‍ ഇടം നേടാറുണ്ട്.

സിനിമയില്‍ വന്നതിന് ശേഷം ജീവിതത്തില്‍ സംഭവിച്ച പോസിറ്റീവും നെഗറ്റീവുമായ മാറ്റങ്ങളെക്കുറിച്ച് സംസാരിക്കുകയാണ് ഗൗരി ജി കിഷന്‍. ഗൃഹലക്ഷ്മിയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ഗൗരി മനസ് തുറന്നത്.

”96 സിനിമയിലെ ജാനുവിനെ ഇഷ്ടമുള്ള ഒത്തിരിപ്പേരുണ്ട്. അവര്‍ വളരെ സ്നേഹത്തോടെയാണ് എന്നോട് സംസാരിക്കുക. വലിയ അനുഗ്രഹമായി അതിനെ കാണുന്നു. പ്രശസ്തി ജീവിതത്തിലൊരിക്കലും ആഗ്രഹിച്ചിട്ടില്ല. ചില ഷോകള്‍ക്ക് പോകുമ്പോള്‍ ഞാനൊരു അഭിനേതാവാണ് എന്ന് ചിന്തിക്കുന്നത് പോലും അത്ഭുതത്തോടെയാണ്.” ഗൗരി പറയുന്നു.

”ഇതിന്റെയൊക്കെ മറുവശം എന്താണെന്ന് വച്ചാല്‍ നമ്മുടെ പേഴ്സണല്‍ സ്പേസ് കുറഞ്ഞു വന്നു. പിന്നെ സോഷ്യല്‍ മീഡിയയുടെ അമിത ഇടപെടലും അസ്വസ്ഥത ഉണ്ടാകാറുണ്ട്. സുഹൃത്തുക്കളുടെ കൂടെ പുറത്തിറങ്ങി പാനിപൂരി കഴിക്കാന്‍ തോന്നിയാല്‍ പോലും പറ്റണമെന്നില്ല. ജീവിതത്തില്‍ വളരെ ചില്‍ ആയിട്ടുള്ള ആളാണ് ഞാന്‍. കൂട്ടുകാര്‍ക്കൊപ്പം ഹാങ്ഔട്ടിന് പോകുന്നതെല്ലാം ഇഷ്ടമാണ്. സിനിമയില്‍ എത്തിയപ്പോള്‍ അതെല്ലാം തീര്‍ച്ചയായും മിസ് ചെയ്യുന്നുണ്ട്” എന്നാണ് ഗൗരി പറയുന്നത്.

തന്റെ പുതിയ സിനിമകളെക്കുറിച്ചും ഗൗരി സംസാരിക്കുന്നുണ്ട്. മലയാളത്തില്‍ റോഷന്‍ മാത്യു, അര്‍ജുന്‍ അശോകന്‍ എന്നിവര്‍ക്കൊപ്പം അഭിനയിക്കുന്ന ഷെനി, തമിഴില്‍ താരകൈ, ഹോട്ട്സറ്റാറില്‍ ലവ് ഓള്‍വൈസ് എന്ന സീരീസ് എന്നിവയാണ് വരാനിരിക്കുന്നതെന്നാണ് ഗൗരി പറയുന്നത്.

ജോയൽ മാത്യൂസ്

Recent Posts

കരയുമ്പോള്‍ കൂടെ കരയാന്‍ ആരുമില്ല, ജയസൂര്യ

കുറച്ച് കാലമായി ലൈം ലൈറ്റില്‍ സജീവ സാന്നിധ്യമായിരുന്നില്ല…

20 minutes ago

എന്റെ ആരോഗ്യത്തിന് വേണ്ടി മറ്റൊരു ജീവിയെ കൊല്ലാനാകില്ല; സായി പല്ലവി

ഇന്ത്യന്‍ സിനിമാ ലോകം ഒന്നടങ്കം കാത്തിരിക്കുന്ന ചിത്രമാണ്…

31 minutes ago

ക്രഷ് തോന്നിയിട്ടുള്ള ഒരേ ഒരു നടന്‍ മോഹന്‍ലാല്‍; അനുപമ

സെലിബ്രിറ്റികളോട് പലപ്പോഴും ആരാധകര്‍ക്ക് ക്രഷ് തോന്നാറുണ്ട്. ഇപ്പോഴിതാ…

34 minutes ago

രാജു വന്ന് കെട്ടിപ്പിടിച്ചു; ഓര്‍മ്മകള്‍ പങ്കുവെച്ച് ജയസൂര്യ

ഒരിടവേളയ്ക്ക് ശേഷം ബോക്സ് ഓഫീസില്‍ സജീവമാവുകയാണ് ജയസൂര്യ.…

36 minutes ago

രണ്ടാമത്തെ മകളുടെ പേര് വെളിപ്പെടുത്തി ദീപികയും രണ്‍വീറും

അടുത്തിടെയാണ് തങ്ങളുടെ രണ്ടാമത്തെ മകള്‍ ജനിച്ച വിവരം…

40 minutes ago