Categories: latest news

രണ്ടാമത്തെ മകളുടെ പേര് വെളിപ്പെടുത്തി ദീപികയും രണ്‍വീറും

അടുത്തിടെയാണ് തങ്ങളുടെ രണ്ടാമത്തെ മകള്‍ ജനിച്ച വിവരം താരദമ്പതികളായ ദീപിക പദുക്കോണും രണ്‍വീര്‍ സിങ്ങും ആരാധകരുമായി പങ്കുവച്ചത്. ഇപ്പോഴിതാ തങ്ങളുടെ ഇളയമകളുടെ പേര് വെളിപ്പെടുത്തിയിരിക്കുകയാണ് ഇരുവരും. ദേവി പദുക്കോണ്‍ സിങ് എന്നാണ് മകളുടെ പേര്.

ദേവിയെ കൈകളില്‍ പിടിച്ചിരിക്കുന്ന ദീപികയെയും രണ്‍വീറിനെയും, അനിയത്തിക്ക് ഉമ്മ നല്‍കുന്ന മൂത്ത മകള്‍ ദുവയെയും ചിത്രത്തില്‍ കാണാം. ‘സ്‌നേഹത്തിന്റെയും സമൃദ്ധിയുടെയും നിറവില്‍… ദേവി പദുക്കോണ്‍ സിങ്” എന്ന കുറിപ്പോടെയാണ് താരദമ്പതികള്‍ ചിത്രം പങ്കുവച്ചത്.

ഐവറി നിറത്തിലും സ്വര്‍ണനിറത്തിലുമുള്ള പരമ്പരാഗത വസ്ത്രങ്ങളണിഞ്ഞാണ് ദീപികയെയും രണ്‍വീറിനെയും ചിത്രങ്ങളില്‍ കാണാനാവുക. ‘ഇതിലും മികച്ച പേര് വേറെയില്ല…’ എന്നാണ് ചിത്രത്തിന് കമന്റായി പലരും കുറിച്ചിരിക്കുന്നത്. സെപ്റ്റംബര്‍ 19നാണ് തങ്ങള്‍ക്ക് കുഞ്ഞു പിറന്ന വിവരം ദമ്പതികള്‍ സോഷ്യല്‍ മീഡിയയിലൂടെ ആരാധകരുമായി പങ്കുവച്ചത്.

‘വെല്‍ക്കം ബേബി ഗേള്‍’ എന്ന ലളിതമായ കുറിപ്പോടെയാണ് ഇരുവരും സന്തോഷവാര്‍ത്ത ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്. ഈ വര്‍ഷം ഏപ്രിലിലായിരുന്നു ദീപിക വീണ്ടും ഗര്‍ഭിണിയാണെന്ന വിവരം ഇരുവരും പുറത്തുവിട്ടത്. 2024 സെപ്റ്റംബര്‍ 8 നായിരുന്നു ഇരുവരുടെയും ആദ്യത്തെ പെണ്‍കുഞ്ഞായ ‘ദുവ’യുടെ ജനനം. വര്‍ഷങ്ങളോളം പ്രണയത്തിലായിരുന്ന ദീപികയും രണ്‍വീറും 2018-ല്‍ ഇറ്റലിയില്‍ വച്ചാണ് വിവാഹിതരായത്. ഷാരുഖ് ഖാന്‍ നായകനാകുന്ന ‘കിങ്’ ആണ് ദീപികയുടെ വരാനിരിക്കുന്ന ചിത്രം.

ജോയൽ മാത്യൂസ്

Recent Posts

കരയുമ്പോള്‍ കൂടെ കരയാന്‍ ആരുമില്ല, ജയസൂര്യ

കുറച്ച് കാലമായി ലൈം ലൈറ്റില്‍ സജീവ സാന്നിധ്യമായിരുന്നില്ല…

59 minutes ago

എന്റെ ആരോഗ്യത്തിന് വേണ്ടി മറ്റൊരു ജീവിയെ കൊല്ലാനാകില്ല; സായി പല്ലവി

ഇന്ത്യന്‍ സിനിമാ ലോകം ഒന്നടങ്കം കാത്തിരിക്കുന്ന ചിത്രമാണ്…

1 hour ago

ക്രഷ് തോന്നിയിട്ടുള്ള ഒരേ ഒരു നടന്‍ മോഹന്‍ലാല്‍; അനുപമ

സെലിബ്രിറ്റികളോട് പലപ്പോഴും ആരാധകര്‍ക്ക് ക്രഷ് തോന്നാറുണ്ട്. ഇപ്പോഴിതാ…

1 hour ago

രാജു വന്ന് കെട്ടിപ്പിടിച്ചു; ഓര്‍മ്മകള്‍ പങ്കുവെച്ച് ജയസൂര്യ

ഒരിടവേളയ്ക്ക് ശേഷം ബോക്സ് ഓഫീസില്‍ സജീവമാവുകയാണ് ജയസൂര്യ.…

1 hour ago

സിനിമയില്‍ വന്നതോടെ പേഴ്സണല്‍ സ്പേസ് കുറഞ്ഞു: ഗൗരി

ബാലതാരമായി കരിയര്‍ ആരംഭിച്ച്, ഇന്ന് തെന്നിന്ത്യന്‍ സിനിമയിലാകെ…

1 hour ago