Categories: latest news

ക്രഷ് തോന്നിയിട്ടുള്ള ഒരേ ഒരു നടന്‍ മോഹന്‍ലാല്‍; അനുപമ

സെലിബ്രിറ്റികളോട് പലപ്പോഴും ആരാധകര്‍ക്ക് ക്രഷ് തോന്നാറുണ്ട്. ഇപ്പോഴിതാ തനിക്ക് ക്രഷ് തോന്നിയ നടന്‍ ആരാണെന്ന് പറയുകയാണ് നടി അനുപമ പരമേശ്വരന്‍. താരങ്ങളില്‍ തനിക്ക് ഒരേ ഒരാളോടെ ക്രഷ് തോന്നിയിട്ടുള്ളൂവെന്നും അത് മോഹന്‍ലാലിനോടാണെന്നുമാണ് അനുപമ പറയുന്നത്. അതിന്റെ കാരണവും അനുപമ പറഞ്ഞു.

ഓണസ്റ്റ് ടൗണ്‍ഹാള്‍ എന്ന യൂട്യൂബ് ചാനലില്‍ സംസാരിക്കവേയാണ് അനുപമ തന്റെ സെലിബ്രിറ്റി ക്രഷിനെക്കുറിച്ച് ആരാധകരുമായി പങ്കുവച്ചത്. ‘എനിക്ക് സെലിബ്രിറ്റികളില്‍ എപ്പോഴും ഒരേ ഒരാളോടെ ക്രഷ് തോന്നിയിട്ടുള്ളൂ. അത് മോഹന്‍ലാല്‍ സാറിനോടാണ്. അത് എന്റെ അമ്മയില്‍ നിന്ന് പകര്‍ന്നു കിട്ടിയതാണ്.

എന്റെ അമ്മ വലിയൊരു മോഹന്‍ലാല്‍ ഫാന്‍ ആണ്. എന്റെ അനിയനും അങ്ങനെയാണ്. എനിക്ക് തോന്നുന്നു എന്നേക്കാള്‍ മോഹന്‍ലാലിനോട് ക്രഷ് ഉള്ളതെന്ന് അവനാണെന്ന്. ഇപ്പോള്‍ പോലും എന്റെ ഇന്‍സ്റ്റ?ഗ്രാം എടുത്തു നോക്കിയാല്‍ മതി. ചേച്ചി സുഖമാണോ എന്നൊന്നും അവന്‍ ചോദിക്കില്ല. മോഹന്‍ലാലിന്റെ റീലുകളും അദ്ദേഹത്തെ കുറിച്ചുള്ള കാര്യങ്ങളും മാത്രമേ അവന്‍ എന്നോട് ചാറ്റ് ചെയ്യാറുള്ളൂ.

മോഹന്‍ലാല്‍ സാറിന്റെ സിനിമകള്‍ കണ്ടാണ് ഞാന്‍ വളര്‍ന്നത്. അദ്ദേഹത്തിന്റെ ഒരുപാട് സിനിമകള്‍ കണ്ടാണ് വളര്‍ന്നത്. എനിക്കറിയാം, പ്രായം തമ്മില്‍ നല്ല വ്യത്യാസമുണ്ടെന്ന്. പക്ഷേ ക്രഷ് എന്ന് പറഞ്ഞാല്‍ ക്രഷ് ആണല്ലോ’. – അനുപമ പരമേശ്വരന്‍ പറഞ്ഞു.

കോമഡി എന്റര്‍ടെയ്‌നറായെത്തിയ ‘ക്രെയ്‌സി കല്യാണം’ എന്ന തെലുങ്ക് ചിത്രമാണ് അനുപമയുടേതായി ഒടുവില്‍ തിയറ്ററുകളിലെത്തിയ ചിത്രം. ഒക്ടോബര്‍ 16 ന് റിലീസിനെത്തിയ ചിത്രത്തിന് മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്.

ജോയൽ മാത്യൂസ്

Recent Posts

കരയുമ്പോള്‍ കൂടെ കരയാന്‍ ആരുമില്ല, ജയസൂര്യ

കുറച്ച് കാലമായി ലൈം ലൈറ്റില്‍ സജീവ സാന്നിധ്യമായിരുന്നില്ല…

57 minutes ago

എന്റെ ആരോഗ്യത്തിന് വേണ്ടി മറ്റൊരു ജീവിയെ കൊല്ലാനാകില്ല; സായി പല്ലവി

ഇന്ത്യന്‍ സിനിമാ ലോകം ഒന്നടങ്കം കാത്തിരിക്കുന്ന ചിത്രമാണ്…

1 hour ago

രാജു വന്ന് കെട്ടിപ്പിടിച്ചു; ഓര്‍മ്മകള്‍ പങ്കുവെച്ച് ജയസൂര്യ

ഒരിടവേളയ്ക്ക് ശേഷം ബോക്സ് ഓഫീസില്‍ സജീവമാവുകയാണ് ജയസൂര്യ.…

1 hour ago

രണ്ടാമത്തെ മകളുടെ പേര് വെളിപ്പെടുത്തി ദീപികയും രണ്‍വീറും

അടുത്തിടെയാണ് തങ്ങളുടെ രണ്ടാമത്തെ മകള്‍ ജനിച്ച വിവരം…

1 hour ago

സിനിമയില്‍ വന്നതോടെ പേഴ്സണല്‍ സ്പേസ് കുറഞ്ഞു: ഗൗരി

ബാലതാരമായി കരിയര്‍ ആരംഭിച്ച്, ഇന്ന് തെന്നിന്ത്യന്‍ സിനിമയിലാകെ…

1 hour ago