മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര് ഗ്യാനേഷ് കുമാറിനെതിരെ മുംബൈയില് നടന്ന പ്രതിഷേധത്തില് പങ്കെടുത്തതിന് പിന്നാലെ നടന് ഇമ്രാന് ഖാനോട് ഇന്ത്യ വിടാന് നിര്ദേശം. ഒക്ടോബര് 28നകം രാജ്യം വിടണമെന്നാണ് വിദേശികളുടെ രജിസ്ട്രേഷന് വിഭാഗമായ ഫോറിനേഴ്സ് റീജിയണല് രജിസ്ട്രേഷന് ഓഫീസ് (എഫ്ആര്ആര്ഒ) നല്കിയ നോട്ടീസിലെ നിര്ദേശം. പ്രതിഷേധത്തില് പങ്കെടുത്തതിലൂടെ വിദേശികളുടെ നിയമം ലംഘിച്ചെന്ന ആരോപണത്തെ തുടര്ന്നാണ് നടപടി.
ഒക്ടോബര് 10ന് മുംബൈയിലെ ആഗസ്റ്റ് ക്രാന്തി മൈതാനില് നടന്ന പ്രതിഷേധത്തിനിടെയാണ് ഇമ്രാന് ഖാനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. അമേരിക്കന് പൗരനായ നടന് വിദേശികളുടെ നിയമം ലംഘിച്ചെന്ന് ആരോപിച്ച് ബിജെപി നേതാവ് കിരിത് സോമയ്യ പരാതി നല്കിയിരുന്നു. ഇതിന് പിന്നാലെയാണ് ഇമ്രാന് ഖാനോട് രാജ്യം വിടാന് നിര്ദേശിച്ചുകൊണ്ടുള്ള നോട്ടീസ് ലഭിച്ചത്.
ഇമ്രാന് ഖാന് വിദേശികളുടെ നിയമം ലംഘിച്ചെന്ന പരാതി ഗാംദേവി പൊലീസ് സ്റ്റേഷനില് ലഭിച്ചതായി പൊലീസ് അറിയിച്ചു. തുടര്ന്ന് പരാതി എഫ്ആര്ആര്ഒയ്ക്ക് കൈമാറി. അമേരിക്കയില് താമസിക്കുന്നയാളാണ് ഇമ്രാന് ഖാനെന്നും നിയമലംഘനം നടത്തിയതിനാല് ഒക്ടോബര് 28നകം ഇന്ത്യ വിടണമെന്നുമാണ് നോട്ടീസില് വ്യക്തമാക്കിയതെന്ന് ഒരു ഉദ്യോഗസ്ഥന് അറിയിച്ചു.
ബന്ധങ്ങളില് പോലും കാലങ്ങള് കഴിയുമ്പോള് എല്ലാത്തിലും കാലാനുസൃതമായ…
വര്ഷങ്ങളോളം ഉള്ള തന്റെ കാത്തിരിപ്പിന്റെ ഫലം, ഒരു…
വിവാഹം കഴിക്കാത്തതിന്റെ പേരില് മറ്റാരെയും കുറ്റപ്പെടുത്താനില്ലെന്നും കുട്ടികള്…
ഒക്ടോബര് 11-നാണ് മലയാളത്തിന്റെ പ്രിയ താരം നിവിന്…
മലയാളികളുടെ പ്രിയതാരം അഹാന കൃഷ്ണയും ഛായാഗ്രാഹകന് നിമിഷ്…
താരദമ്പതികളായ രശ്മിക മന്ദാനയും വിജയ് ദേവരകൊണ്ടയും പ്രധാന…