പാർവതി തിരുവോത്ത്, വിജയരാഘവൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഷഹദ് സംവിധാനം ചെയ്ത ‘പ്രഥമദൃഷ്ട്യാ കുറ്റക്കാർ‘ എന്ന ചിത്രം തിയേറ്ററുകളിൽ മികച്ച വിജയത്തിലേക്ക് കുതിക്കുന്നു. ഒരു കസ്റ്റഡി മരണത്തിന്റെ പശ്ചാത്തലത്തിൽ പോലീസുകാരുടെ കഥ പറയുന്ന ഈ ചിത്രം തിരക്കഥയുടെ മികവുകൊണ്ട് ആദ്യാവസാനം വരെ പ്രേക്ഷകരെ പിടിച്ചിരുത്തുന്നുണ്ടെന്നാണ് റിവ്യൂകൾ.
തോറ്റുകൊടുക്കാൻ മനസ്സില്ലാത്ത അന്വേഷണ ഉദ്യോഗസ്ഥനായ കഥാപാത്രത്തെ വിജയരാഘവൻ അതിഗംഭീരമാക്കി. അതുപോലെ തന്നെ ഒട്ടേറെ ആഴങ്ങളുള്ള അലീന എന്ന പോലീസുകാരിയുടെ വേഷത്തിൽ പാർവതി തിരുവോത്ത് നിറഞ്ഞാടുകയാണ്. മലയാള സിനിമയിലെ എക്കാലത്തെയും മികച്ച ഇൻവെസ്റ്റിഗേഷൻ ചിത്രങ്ങളിലൊന്നായ ‘ദൃശ്യ’ത്തിലെ ജോർജുകുട്ടിക്ക് ശേഷം പ്രേക്ഷകർക്ക് ആഘോഷിക്കാൻ പോന്ന ഒരു കഥാപാത്രമാണ് പാർവതിയുടെ അലീന എന്നാണ് സിനിമ കണ്ട പ്രേക്ഷകരുടെ പ്രതികരണങ്ങൾ.
ഇവർക്കൊപ്പം മാത്യു തോമസ്, വിനയ് ഫോർട്ട്, സിദ്ധാർഥ് ഭരതൻ, അസീസ് നെടുമങ്ങാട് എന്നിവരും തങ്ങളുടെ വേഷങ്ങൾ മനോഹരമാക്കിയിട്ടുണ്ട്. ത്രില്ലർ സിനിമകൾ ഇഷ്ടപ്പെടുന്നവർക്ക് ഒട്ടും നിരാശപ്പെടാതെ തിയേറ്ററിൽ പോയി ആസ്വദിക്കാൻ പറ്റിയ ഒരു മികച്ച അനുഭവമാണ് ‘പ്രഥമദൃഷ്ട്യാ കുറ്റക്കാർ’ എന്നാണ് സിനിമാ ഗ്രൂപ്പുകളിൽ നിന്നും വരുന്ന പ്രതികരണം.
ഗിരീഷ് എ.ഡി. സംവിധാനം ചെയ്ത ഭാവനാ സ്റ്റുഡിയോസിന്റെ…
മലയാളത്തിന്റെ എക്കാലത്തെയും പ്രിയപ്പെട്ട നടി ഉർവശിയുടെ കരിയറിലെ…
പ്രണയിച്ചു വിവാഹം ചെയ്തവരാണ് മഞ്ജു വാര്യരും ദിലീപും…
ജയം രവി എന്ന രവി മോഹന്റെ കുടുംബ…
തന്റെ കാലഘട്ടവും ഇന്നത്തെ തലമുറയും തമ്മിലുള്ള മാറ്റങ്ങളെക്കുറിച്ച്…
അക്ഷയ് കുമാറും ശില്‍പ ഷെട്ടിയും തമ്മില്‍ ഒരു…