പ്രസവാനന്തരം താന്‍ കടുത്ത ട്രോളുകള്‍ക്ക് ഇരയായെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് നടി ബിപാഷ ബസു. എല്ലി ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ബിപാഷ തന്റെ അനുഭവം പങ്കുവെച്ചത്. സ്ത്രീകളുടെ ശരീരത്തിന്റെ മാനദണ്ഡങ്ങളെക്കുറിച്ചും അത് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചാ വിഷയമാകുന്നതിനെക്കുറിച്ചും ബിപാഷ തുറന്നു പറഞ്ഞു
പ്രസവശേഷം ശരീരത്തിലുണ്ടാകുന്ന മാറ്റങ്ങള്‍ ഉള്‍ക്കൊള്ളാന്‍ സമൂഹം തയ്യാറല്ലെന്നും ഉടന്‍ തന്നെ പഴയ ശരീരഘടനയിലേക്ക് തിരിച്ചെത്തണമെന്നാണ് സ്ത്രീകളില്‍ നിന്ന് സമൂഹം പ്രതീക്ഷിക്കുന്നതെന്നും ബിപാഷ പറഞ്ഞു. 2022 നവംബര്‍ 12നാണ് ബിപാഷയ്ക്കും ഭര്‍ത്താവ് കരണ്‍ സിങ് ഗ്രോവറിനും മകള്‍ ജനിച്ചത്.
സ്ത്രീകളുടെ ശരീരത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ഇപ്പോഴും വിചിത്രമാണെന്ന് ബിപാഷ പറഞ്ഞു. 40കളിലുള്ള സ്ത്രീകളും 20കളിലെ ശരീരഘടനയിലേക്ക് തിരിച്ചെത്തണമെന്ന വാദം ശരിയല്ലെന്നും അതിന് സാധിച്ചില്ലെങ്കില്‍ കടുത്ത ട്രോളിങ്ങിന് ഇരയാകേണ്ടിവരുമെന്നും അവര്‍ വ്യക്തമാക്കി. പ്രസവശേഷം തനിക്ക് വലിയ തോതില്‍ ട്രോളുകള്‍ നേരിടേണ്ടി വന്നതായും ബിപാഷ പറഞ്ഞു.
ചില പാപ്പരാസികള്‍ വളരെ മോശമായ രീതിയില്‍ തന്റെ ചിത്രങ്ങള്‍ പകര്‍ത്തിയെന്നും അവര്‍ ആരോപിച്ചു. കുഞ്ഞിനെയും കുടുംബത്തെയും ജീവിതശൈലിയെയും വ്യക്തിപരമായ സമ്മര്‍ദങ്ങളെയും കൈകാര്യം ചെയ്യുന്നതിനിടെ ഒരു സ്ത്രീ നടത്തുന്ന പരിശ്രമങ്ങള്‍ ആരും പരിഗണിക്കുന്നില്ലെന്നും നടി പറഞ്ഞു.
എല്ലാവരും ഉടന്‍ പഴയ രൂപത്തിലേക്ക് തിരിച്ചെത്തണമെന്ന് മാത്രമാണ് പ്രതീക്ഷിക്കുന്നതെന്നും അവര്‍ ചൂണ്ടിക്കാട്ടി. താന്‍ ആത്മവിശ്വാസമുള്ള വ്യക്തിയായതിനാല്‍ ട്രോളുകളൊന്നും തന്നെ തകര്‍ക്കില്ലെന്നും ബിപാഷ വ്യക്തമാക്കി. തന്റെ ജീവിതത്തെക്കുറിച്ചും ചെയ്യേണ്ട കാര്യങ്ങളെക്കുറിച്ചും തനിക്ക് വ്യക്തമായ ധാരണയുണ്ടെന്നും മറ്റുള്ളവരുടെ അഭിപ്രായങ്ങള്‍ തന്നെ ബാധിക്കില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
‘ഞാന്‍ വളരെ ആത്മവിശ്വാസമുള്ള വ്യക്തിയാണ്, അതിനാല്‍ ഒരു തരത്തിലുള്ള ട്രോളിങ്ങിനും എന്നെ തകര്‍ക്കാന്‍ കഴിയില്ല. എന്റെ യാത്ര എന്താണെന്ന് എനിക്കറിയാം, എനിക്ക് എന്ത് ജോലി ചെയ്യണമെന്ന് എനിക്കറിയാം, എപ്പോള്‍ ചെയ്യണമെന്ന് എനിക്കറിയാം, ഞാന്‍ അതിനൊപ്പം പോകും. എന്നെക്കുറിച്ച് പുറത്തുള്ളവര്‍ പറയുന്ന കാര്യങ്ങള്‍ ഞാന്‍ ശ്രദ്ധിക്കാറേയില്ല’.- ബിപാഷ പറഞ്ഞു.
മിനിസ്‌ക്രീന്‍ അവതാരകയായും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറായും മലയാളികള്‍ക്ക്…
മലയാളികളുടെ എക്കാലത്തെയും പ്രിയങ്കരിയായ നടി സംവൃത സുനില്‍…
ബി?ഗ് ബോസ് മലയാളം സീസണ് 8 ല്‍…
നടന്‍ ജയം രവിയുടെ വ്യക്തി ജീവിതത്തിലുണ്ടായ പ്രശ്‌നങ്ങള്‍…
നിരവധി സിനിമകളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ഉണ്ണിമായ…
നടനെന്നതിലുപരി ആത്മീയ കാര്യങ്ങളിലും ഏറെ താല്പര്യമുള്ള നടനാണ്…