നടനെന്നതിലുപരി ആത്മീയ കാര്യങ്ങളിലും ഏറെ താല്പര്യമുള്ള നടനാണ് മോഹന്‍ലാല്‍. ആത്മീയ യാത്രയെക്കുറിച്ചും ?ഗുരുക്കന്‍മാരെക്കുറിച്ചുമൊക്കെ അദ്ദേഹം പലപ്പോഴായി അഭിമുഖങ്ങളിലൂടെ തുറന്നുപറഞ്ഞിട്ടുണ്ട്. മോഹന്‍ലാലില്‍ നിന്ന് തികച്ചും വേറിട്ട ആത്മീയതയാണ് തന്റേതെന്ന് പറയുകയാണ് അദ്ദേഹത്തിന്റെ ഭാര്യ സുചിത്ര മോഹന്‍ലാല്‍.
തന്റെ പ്രാര്‍ഥന എപ്പോഴും ദൈവത്തോട് നേരിട്ടാണെന്നും ഇടനിലക്കാര്‍ ആരുമില്ലെന്നും സുചിത്ര പറയുന്നു. കാന്‍ ചാനല്‍ മീഡിയയോട് സംസാരിക്കുകയായിരുന്നു സുചിത്ര. ‘ഭക്തിയെ സംബന്ധിച്ച് എന്റെ കാര്യങ്ങള്‍ അദ്ദേഹത്തില്‍ നിന്ന് വ്യത്യസ്തമാണ്. ചേട്ടന് ശ്ലോകം പോലെയുള്ള കാര്യങ്ങള്‍ കുറേ അറിയാം. എനിക്ക് അതൊന്നും അറിയില്ല. ആ ഒരു രീതിയിലുള്ള പ്രാര്‍ഥനയേ അല്ല എന്റേത്.
ഞാന്‍ എല്ലാ ദിവസവും അമ്പലത്തില്‍ പോകുന്ന ആളുമല്ല, ഇടയ്ക്ക് പോകും. എന്റെ സംസാരങ്ങള്‍ ദൈവത്തോടാണ്. ദിവസവും ഞാന്‍ പ്രാര്‍ഥിക്കും, പക്ഷേ എന്റെ പ്രാര്‍ഥന തന്നെ സംസാരമാണ്. കുറേ ആളുകള്‍ക്ക് ?ഗുരു ഒക്കെയുണ്ട്. പക്ഷേ എനിക്ക് അങ്ങനെയില്ല. കാരണം, എനിക്ക് ദൈവവുമായി നേരിട്ട് ബന്ധമുണ്ട്. ഞാന്‍ സംസാരിക്കും. അദ്ദേഹം എന്റെ പ്രാര്‍ഥനകള്‍ കേള്‍ക്കും.
എന്റെ പ്രാര്‍ഥന ദൈവം കേള്‍ക്കുന്നുണ്ട്. അത്രയും കാര്യമായി ഞാന്‍ സംസാരിക്കുന്നുണ്ട്. അദ്ദേഹം എന്നെ കേള്‍ക്കുന്നുമുണ്ട്. എനിക്ക് ആ ഒരു അനുവാദം മാത്രം മതി. എന്റെ പ്രാര്‍ഥന എന്ന് പറഞ്ഞാല്‍ ദൈവവുമായി നേരിട്ടുള്ള സംസാരങ്ങളാണ്. അതിനിടയില്‍ ആരുമില്ല. ഞാന്‍ സംസാരിക്കുന്നു, അദ്ദേഹം കേള്‍ക്കുന്നു, അത്രയേ ഉള്ളൂ.
തീര്‍ച്ചയായും പ്രാര്‍ഥിക്കുമ്പോള്‍ ഞാനെന്റെ ആവശ്യങ്ങള്‍ പറയും. ഇത്രയും ചെയ്ത് തന്നതിന് നന്ദി പറഞ്ഞു കൊണ്ട് മാത്രമേ ഞാനെന്റെ പ്രാര്‍ഥന ആരംഭിക്കാറുള്ളൂ. അതുകഴിഞ്ഞിട്ട് ഞാന്‍ അത്, ഇത്…എന്റെ ആവശ്യങ്ങളൊക്കെ പറയും. കാരണം എനിക്കറിയാം അദ്ദേഹം എനിക്ക് വേണ്ടി അതൊക്കെ ചെയ്യുമെന്ന്’. – സുചിത്ര മോഹന്‍ലാല്‍ പറഞ്ഞു.
മിനിസ്‌ക്രീന്‍ അവതാരകയായും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറായും മലയാളികള്‍ക്ക്…
മലയാളികളുടെ എക്കാലത്തെയും പ്രിയങ്കരിയായ നടി സംവൃത സുനില്‍…
ബി?ഗ് ബോസ് മലയാളം സീസണ് 8 ല്‍…
നടന്‍ ജയം രവിയുടെ വ്യക്തി ജീവിതത്തിലുണ്ടായ പ്രശ്‌നങ്ങള്‍…
നിരവധി സിനിമകളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ഉണ്ണിമായ…
പ്രസവാനന്തരം താന്‍ കടുത്ത ട്രോളുകള്‍ക്ക് ഇരയായെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ്…