Categories: latest news

കൈ കൊടുത്ത് പുഞ്ചിരിതൂകി മഞ്ജു വാര്യരും ദിലീപും

നീണ്ട ഇടവേളയ്ക്ക് ശേഷം നടന്‍ ദിലീപും മഞ്ജു വാര്യരും ഒരുമിച്ച് ഒരു ചടങ്ങില്‍ പങ്കെടുത്തത് സോഷ്യല്‍മീഡിയയില്‍ വലിയ ചര്‍ച്ച ആയിരിക്കുകയാണ്. കാക്കനാട് നിര്‍മാതാവ് ലിസ്റ്റിന്‍ സ്റ്റീഫന്റെ ഉടമസ്ഥതയില്‍ പുതുതായി പ്രവര്‍ത്തനമാരംഭിച്ച മാജിക് ഫ്രെയിംസ് മള്‍ട്ടിപ്ലെക്സ് തിയേറ്റര്‍ സമുച്ചയത്തിന്റെ ഉദ്ഘാടനത്തിനാണ് ഇരുവരും എത്തിയത്. ഇരുവരും ഒരുമിച്ചെത്തിയ ചിത്രങ്ങളും വിഡിയോകളും നിമിഷനേരം കൊണ്ട് ഓണ്‍ലൈനില്‍ വൈറലായിരുന്നു.

ചടങ്ങില്‍ ഇരുവരും ഹസ്തദാനം ചെയ്യുന്നതും സംസാരിക്കുന്നതിന്റെയും വിഡിയോയും ഇക്കൂട്ടത്തിലുണ്ട്. തിയേറ്ററിനകത്ത് ഏറ്റവും പിന്നിലെ നിരയിലിരുന്ന മഞ്ജു വാര്യര്‍ക്കരികിലേക്ക് ദിലീപ് എത്തുകയായിരുന്നു. തുടര്‍ന്ന് ഇരുവരും പരസ്പരം കൈകൊടുത്തു.

‘എഐ നിര്‍മ്മിതമല്ല, ഇത് ഒറിജിനല്‍ തന്നെയാണ്’ എന്ന അടിക്കുറിപ്പോടെ എത്തിയ വിഡിയോ ആരാധകര്‍ക്കിടയില്‍ വന്‍ ആവേശവും സംശയങ്ങളും സൃഷ്ടിച്ചിട്ടുണ്ട്. തിയേറ്റര്‍ ഉദ്ഘാടനത്തിന് പിന്നാലെ സ്‌ക്രീനിങ് നടന്നിരുന്നു. ഇരുവര്‍ക്കും ഒരേ വരിയിലായിരുന്നു ഇരിപ്പിടങ്ങള്‍ ഒരുക്കിയത്. ഒരേ വരിയില്‍ രണ്ട് അറ്റങ്ങളിലായാണ് ഇരുവരും ഇരുന്നത്. ജയസൂര്യയും പൃഥ്വിരാജുമായിരുന്നു മഞ്ജുവിന് അടുത്തുണ്ടായിരുന്നത്. ഉമാ തോമസ് എംഎല്‍എയ്ക്ക് തൊട്ടടുത്തുള്ള സീറ്റിലായിരുന്നു ദിലീപ് ഇരുന്നത്.

ഒരേ ചടങ്ങിനെത്തിയിട്ടും, ഒരേ നിരയിലിരുന്നിട്ടും ഇരുവരും പരസ്പരം സംസാരിച്ചില്ലെന്നായിരുന്നു നേരത്തേ വന്ന റിപ്പോര്‍ട്ടുകള്‍. തിയേറ്ററിനുള്ളിലെ ഒരേ നിരയിലെ സീറ്റുകളിലാണ് ഇരുവര്‍ക്കും ഇരിപ്പിടം ഒരുക്കിയിരുന്നതെങ്കിലും അകലം പാലിച്ചാണ് ഇരുന്നിരുന്നത്. മറ്റ് താരങ്ങളോട് സൗഹൃദം പങ്കുവെച്ച മഞ്ജു ദിലീപിനെ ശ്രദ്ധിച്ചില്ലെന്നും വാദങ്ങളുണ്ടായിരുന്നു. ഇതെല്ലാം തള്ളുന്നതാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്ന വിഡിയോ.

ജോയൽ മാത്യൂസ്

Recent Posts

മോഹന്‍ലാലിനെ വിവാഹം കഴിക്കണമെന്ന് പറഞ്ഞപ്പോള്‍ അച്ഛന്‍ പറഞ്ഞത്; തുറന്ന് പറഞ്ഞ് സുചിത്ര

മോഹന്‍ലാലുമായുള്ള വിവാഹത്തെക്കുറിച്ച് മനസു തുറന്ന് അദ്ദേഹത്തിന്റെ ഭാര്യ…

33 minutes ago

ദൃശ്യം 4′ തീര്‍ച്ചയായും വരും, ആന്റണി പെരുമ്പാവൂര്‍

മലയാള സിനിമയിലെ ഹിറ്റ് ഫ്രാഞ്ചൈസിയാണ് 'ദൃശ്യം'. ഇപ്പോഴിതാ…

36 minutes ago

മനസ്സിനക്കരെ’ സെറ്റിലേക്ക് തിരികെ പോകാന്‍ തോന്നുന്നു; നയന്‍താര

തെന്നിന്ത്യന്‍ ലേഡി സൂപ്പര്‍സ്റ്റാര്‍ നയന്‍താര വലിയ ഇടവേളയ്ക്ക്…

39 minutes ago

ഓണം കളറാക്കി നിവിന്‍ പോളി; ബെത്ലഹേം ചിത്രം ഇതുവരെ എത്ര നേടി ?

ഓരോ ദിവസം കഴിയുന്തോറും മികച്ച അഭിപ്രായം നേടി…

48 minutes ago

മിനിസ്ക്രീനിൽ നിന്ന് വെള്ളിത്തിരയിലെത്തിയ പുതിയ തെന്നിന്ത്യൻ താരം

മലയാള സിനിമയിൽ കളക്ഷൻ റെക്കോർഡുകൾ തിരുത്തിക്കുറിച്ചു മുന്നേറുന്ന…

7 hours ago

ഭർത്താവിനും മകനുമൊപ്പമുള്ള ഓണച്ചിത്രങ്ങളുമായി നടി മിത്ര കുര്യൻ

'ബോഡിഗാർഡ്' ഉൾപ്പെടെയുള്ള സൂപ്പർഹിറ്റ് സിനിമകളിലൂടെ മലയാളി പ്രേക്ഷകരുടെ…

2 days ago