Categories: latest news

ഓണം കളറാക്കി നിവിന്‍ പോളി; ബെത്ലഹേം ചിത്രം ഇതുവരെ എത്ര നേടി ?

ഓരോ ദിവസം കഴിയുന്തോറും മികച്ച അഭിപ്രായം നേടി വിജയ കുതിപ്പ് തുടരുകയാണ് നിവിന്‍ പോളി ചിത്രം ‘ബെത്ലഹേം കുടുംബ യൂണിറ്റ്’. ഓണം റിലീസായി എത്തിയ ചിത്രം 100 കോടിയിലേക്ക് അടുക്കുകയാണെന്നാണ് പുറത്തുവരുന്ന വിവരം. മമിത ബൈജുവാണ് ചിത്രത്തില്‍ നായികയായെത്തിയിരിക്കുന്നത്.

നിവിന്റെയും മമിതയുടെയും അഭിനയത്തിനും വന്‍ കയ്യടിയാണ് തിയറ്ററുകളില്‍ നിന്ന് ലഭിക്കുന്നത്. റിലീസ് ചെയ്ത് മൂന്ന് ദിവസത്തിനുള്ളില്‍ തന്നെ ചിത്രം 60 കോടി കടന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ആഗോളതലത്തില്‍ 61.05 കോടിയാണ് ചിത്രത്തിന്റെ കളക്ഷന്‍.

ഇതോടെ ‘സര്‍വ്വം മായ’യ്ക്ക് ശേഷം അടുത്ത 100 കോടി ക്ലബ്ബിലേക്ക് നിവിന്‍ പോളി കടക്കുകയാണ്. മൂന്നാം ദിവസം 1,781 ഷോകളിലായി 8.80 കോടി രൂപയുടെ നെറ്റ് കളക്ഷന്‍ ആണ് ഇന്ത്യയില്‍ നിന്ന് നേടിയത്. സാക്‌നില്‍ക്കിന്റെ കണക്കനുസരിച്ച്, ചിത്രം നിലവില്‍ ഇന്ത്യയില്‍ നിന്ന് 20.85 കോടി രൂപയുടെ നെറ്റ് കളക്ഷന്‍ നേടിയിട്ടുണ്ട്.

അതേസമയം ഇന്ത്യയിലെ മൊത്തം കളക്ഷന്‍ 24.35 കോടി രൂപയാണ്. വിദേശത്ത് ഞായറാഴ്ച 11 കോടി രൂപ കൂടി നേടിയതോടെ അന്താരാഷ്ട്ര കളക്ഷന്‍ 36.70 കോടി രൂപയായി. ഗിരീഷ് എ ഡി സംവിധാനം ചെയ്ത ചിത്രം നിര്‍മിച്ചിരിക്കുന്നത് ഭാവന സ്റ്റുഡിയോസ് ആണ്. സംഗീത് പ്രതാപ്, റോഷന്‍ ഷാനവാസ്, ശ്യാം മോഹന്‍, സുരേഷ് കൃഷ്ണ, വിനയ് ഫോര്‍ട്ട്, ശ്രിന്ദ, ബിന്ദു പണിക്കര്‍, തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ജോയൽ മാത്യൂസ്

Recent Posts

മോഹന്‍ലാലിനെ വിവാഹം കഴിക്കണമെന്ന് പറഞ്ഞപ്പോള്‍ അച്ഛന്‍ പറഞ്ഞത്; തുറന്ന് പറഞ്ഞ് സുചിത്ര

മോഹന്‍ലാലുമായുള്ള വിവാഹത്തെക്കുറിച്ച് മനസു തുറന്ന് അദ്ദേഹത്തിന്റെ ഭാര്യ…

29 minutes ago

ദൃശ്യം 4′ തീര്‍ച്ചയായും വരും, ആന്റണി പെരുമ്പാവൂര്‍

മലയാള സിനിമയിലെ ഹിറ്റ് ഫ്രാഞ്ചൈസിയാണ് 'ദൃശ്യം'. ഇപ്പോഴിതാ…

32 minutes ago

മനസ്സിനക്കരെ’ സെറ്റിലേക്ക് തിരികെ പോകാന്‍ തോന്നുന്നു; നയന്‍താര

തെന്നിന്ത്യന്‍ ലേഡി സൂപ്പര്‍സ്റ്റാര്‍ നയന്‍താര വലിയ ഇടവേളയ്ക്ക്…

35 minutes ago

കൈ കൊടുത്ത് പുഞ്ചിരിതൂകി മഞ്ജു വാര്യരും ദിലീപും

നീണ്ട ഇടവേളയ്ക്ക് ശേഷം നടന്‍ ദിലീപും മഞ്ജു…

39 minutes ago

മിനിസ്ക്രീനിൽ നിന്ന് വെള്ളിത്തിരയിലെത്തിയ പുതിയ തെന്നിന്ത്യൻ താരം

മലയാള സിനിമയിൽ കളക്ഷൻ റെക്കോർഡുകൾ തിരുത്തിക്കുറിച്ചു മുന്നേറുന്ന…

7 hours ago

ഭർത്താവിനും മകനുമൊപ്പമുള്ള ഓണച്ചിത്രങ്ങളുമായി നടി മിത്ര കുര്യൻ

'ബോഡിഗാർഡ്' ഉൾപ്പെടെയുള്ള സൂപ്പർഹിറ്റ് സിനിമകളിലൂടെ മലയാളി പ്രേക്ഷകരുടെ…

2 days ago