Categories: latest news

വിവാഹം പരസ്യമാക്കത്തത് എന്ത്? കാരണം പറഞ്ഞ് അനുമോള്‍

ഇന്നലെയായിരുന്നു ബിഗ് ബോസ് മലയാളം സീസണ്‍ 7 വിജയിയും നടിയുമായ അനുമോള്‍ വിവാഹിതയായത്. തമിഴ്നാട് സ്വദേശിയും നടനും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സറുമായ ഭുവനേഷ് ആണ് അനുവിന് താലി ചാര്‍ത്തിയത്. കുടുംബാംഗങ്ങളുടെയും അടുത്ത സുഹൃത്തുക്കളുടെയും സാന്നിധ്യത്തില്‍ ഗുരുവായൂരില്‍ വച്ചായിരുന്നു വിവാഹം. നടനും കേന്ദ്രസഹമന്ത്രിയുമായ സുരേഷ് ഗോപി വിവാഹത്തിനെത്തി വധൂവരന്മാരെ അനുഗ്രഹിച്ചു.

വിവാഹവാര്‍ത്തകള്‍ കുറച്ചുദിവസമായി സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ടെങ്കിലും വിവാഹതീയതി എന്നാണെന്നോ വരന്‍ ആരാണെന്നോ പ്രഖ്യാപിക്കാതെ വിവാഹം രഹസ്യമായി സൂക്ഷിക്കുകയായിരുന്നു അനുമോള്‍. തിങ്കളാഴ്ച രാത്രിയോടെയാണ്, ‘ഒരു പുതിയ തുടക്കത്തിന്റെ ആഘോഷം’ എന്ന അടിക്കുറിപ്പോടെ പ്രീ വെഡ്ഡിംഗ് ആഘോഷങ്ങളുടെ ചിത്രങ്ങള്‍ പോലും അനുമോള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചത്.

ഇപ്പോഴിതാ, വിവാഹശേഷം ഭുവനേശിനെ പരിചയപ്പെടുത്തി കൊണ്ടുള്ള ഒരു വീഡിയോ തന്റെ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരിക്കുകയാണ് അനുമോള്‍. ‘ഭുവനേശ് തമിഴ്‌നാട് സ്വദേശിയാണ്, അധികം സംസാരിക്കാത്ത പ്രകൃതമാണ്,’ എന്നൊക്കെ വീഡിയോയില്‍ അനുമോള്‍ പറയുന്നു. ഇത് ലവ് മാര്യേജ് ആണോ അറേഞ്ച്ഡ് മാര്യേജ് ആണോ തുടങ്ങിയ കാര്യങ്ങളൊക്കെ വരും ദിവസങ്ങളില്‍ വെളിപ്പെടുത്താമെന്നും അനുമോള്‍ വ്യക്തമാക്കി.

‘പലരും ചോദിക്കുന്നുണ്ട്, എന്താണ് വിവാഹം നേരത്തെ പറയാതിരുന്നത് എന്ന്. വിവാഹം എന്നൊക്കെ പറഞ്ഞാല്‍ ഏറെ സന്തോഷമുള്ള കാര്യമല്ലേ? അത് കൊട്ടിഘോഷിച്ച് നടക്കണോ എന്നു തോന്നി… അറിയില്ല, എന്നെ ഇഷ്ടമില്ലാത്ത? ആളുകളുണ്ടാവുമല്ലോ… ഉള്ള സന്തോഷം അങ്ങനെ തന്നെ നില്‍ക്കട്ടെ, അതില്ലാതെയാക്കേണ്ട എന്നോര്‍ത്തു. അതാണ് അവസാനം റിവീല്‍ ചെയ്യാം എന്നോര്‍ത്തത്. നേരത്തെ പറയാത്തതില്‍ ഒന്നും വിചാരിക്കരുത്,’ അനുമോള്‍ കൂട്ടിച്ചേര്‍ത്തു.

ജോയൽ മാത്യൂസ്

Recent Posts

വീട്ടിലെത്തിയാല്‍ ഞാന്‍ ആക്രി പെറുക്കാന്‍ പോകും; മമിത

നടി മമിത ബൈജുവിന്റെ അഭിമുഖത്തിലെ രസകരമായൊരു മറുപടിയാണ്…

4 minutes ago

തന്നെ വിറ്റ് കാശാക്കുന്ന വ്‌ളോഗര്‍മാര്‍ക്കെതിരെ രേണു

റിയാക്ഷന്‍ വ്‌ലോ?ഗര്‍മാര്‍ സമൂഹത്തില്‍ അറിയപ്പെടുന്നവര്‍ക്കുണ്ടാക്കുന്ന ഉപദ്രവം കഴിഞ്ഞ…

13 minutes ago

തന്നേക്കാള്‍ പ്രായം കുറഞ്ഞ പുരുഷന്മാരെ ഡേറ്റ് ചെയ്യുന്നത് മലൈകയുടെ തന്ത്രം

എന്നും വാര്‍ത്തകളിലും സോഷ്യല്‍ മീഡിയ ചര്‍ച്ചകളിലും നിറഞ്ഞു…

18 minutes ago

കുഞ്ഞിക്കൈ പിടിച്ച് ട്രാക്കിലേക്ക്; ദാമ്പത്യവും ഫിറ്റ്നസും ഒരുമിച്ച് ജയിച്ചുകാണിച്ച മലയാളി ദമ്പതികൾ!

ആരോഗ്യസംരക്ഷണവും കുടുംബജീവിതവും ഒരുമിച്ച് കൊണ്ടുപോകാൻ മടിക്കുന്ന പുതിയ…

1 hour ago

ലഹങ്കയണിഞ്ഞ് ചടുലച്ചുവടുകളുമായി ഹൻസിക കൃഷ്ണ; പുതിയ ഡാൻസ് വീഡിയോ!

നടൻ കൃഷ്ണകുമാറിന്റെ ഇളയ മകളും സോഷ്യൽ മീഡിയ…

11 hours ago

ചുവപ്പിൽ തിളങ്ങി രാശി ഖന്ന; പുത്തൻ ബോൾഡ് ഫോട്ടോഷൂട്ട്!

ചർച്ചാവിഷയം നടി രാശി ഖന്നയുടെ (Raashii Khanna)…

11 hours ago