Categories: latest news

തലമുണ്ഡനം ചെയ്ത് നയന്‍താര

തല മൊട്ടയടിച്ച് ക്ഷേത്ര ദര്‍ശനം നടത്തിയ നടി നയന്‍താരയുടെ ചിത്രങ്ങളാല്‍ നിറഞ്ഞിരിക്കുകയാണ് സോഷ്യല്‍ മീഡിയ. ഓഗസ്റ്റ് 16 മുതലാണ് ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ എക്സിലും ഇന്‍സ്റ്റഗ്രാമിലും പ്രചരിക്കാന്‍ തുടങ്ങിയത്. തന്റെ പുതിയ ചിത്രം ടോക്സിക്കിന്റെ വിജയത്തിന് വേണ്ടിയാണ് നയന്‍താര തല മുണ്ഡനം ചെയ്തതെന്നായിരുന്നു സോഷ്യല്‍ മീഡിയ പ്രചരണം.

എന്നാല്‍ ഈ ചിത്രങ്ങള്‍ യഥാര്‍ത്ഥമല്ലെന്നതാണ് വസ്തുത. മറിച്ച് എഐ സാങ്കേതിക വിദ്യയുടെ സഹായത്തോടെ ചില വിരുദ്ധന്മാര്‍ സൃഷ്ടിച്ചതാണ് ഈ ചിത്രം. കഴിഞ്ഞ എപ്രില്‍ മാസത്തില്‍ ഭര്‍ത്താവും സംവിധായകനുമായ വിഘ്നേഷ് ശിവനുമൊപ്പം നയന്‍താര തിരുമല ക്ഷേത്രത്തിലെത്തിയിരുന്നു. ഈ സമയത്ത് പകര്‍ത്തിയ ചിത്രങ്ങളും വിഡിയോകളുമാണ് എഐയിലൂടെ മാറ്റിയെടുത്തിരിക്കുന്നത്.

ചിത്രത്തില്‍ കാണുന്നത് പോലെ നയന്‍താര തല മുണ്ഡനം ചെയ്തിട്ടില്ല. തന്റെ ഹെയര്‍ സ്റ്റൈലില്‍ യാതൊരു മാറ്റവും നയന്‍താര വരുത്തിയിട്ടില്ലെന്നതാണ് വസ്തുത. നയന്‍താരയുടെ പുതിയ ചിത്രം ടോക്സിക് ഓഗസ്റ്റ് 26ന് റിലീസിന് തയ്യാറെടുക്കുകയാണ്. യഷ് നായകനായ ചിത്രത്തില്‍ കിയാര അദ്വാനി, താര സുതാരിയ, ഹുമ ഖുറേഷി, രുക്മിണി വസന്ത് തുടങ്ങിയ വലിയ താരനിരയുണ്ട്. ഈ ചിത്രത്തിന്റെ റീലുസുമായി ബന്ധപ്പെടുത്തിയാണ് സോഷ്യല്‍ മീഡിയ എഐ ചിത്രങ്ങള്‍ പ്രചരിപ്പിക്കുന്നത്.

അതേസമയം നേരത്തെ ടോക്സിക്കിന്റെ ട്രെയിലര്‍ ലോഞ്ചിനും നയന്‍താര എത്തിയത് വൈറലായിരുന്നു. പൊതുവെ തന്റെ സിനിമകളുടെ പ്രൊമോഷന്‍ പരിപാടികള്‍ക്കെത്തുന്ന ശീലം നയന്‍താരയ്ക്കില്ല. യഷ് നിര്‍ബന്ധിച്ചു കൊണ്ടാണ് താന്‍ പ്രൊമോഷനെത്തിയതെന്നാണ് നയന്‍താര പറഞ്ഞത്. ടോക്സിക്കിന് പിന്നാലെ സല്‍മാന്‍ ഖാനൊപ്പം ഹിന്ദി ചിത്രത്തിലും നയന്‍താര അഭിനയിക്കുന്നുണ്ട്. ഇരുവരും ആദ്യമായി ഒരുമിക്കുന്ന ചിത്രത്തിന്റെ സംവിധാനം വംശി പൈഡിപ്പള്ളിയാണ്.

ജോയൽ മാത്യൂസ്

Recent Posts

ഞാന്‍ ശരിക്കും വിക്കുള്ള ആളായിരുന്നു; ജൂഡ് ആന്തണി

വിസ്മയ മോഹന്‍ലാല്‍ സിനിമയിലേക്ക് തുടക്കം കുറിച്ച ചിത്രമാണ്…

1 hour ago

മരണത്തിനും ജീവിതത്തിനും ഇടയിലാണ് ഞാന്‍; രേണു

തനിക്ക് ഭാരിച്ച തുക ചികിത്സക്കായി വേണ്ടി വരുന്നതിന്…

1 hour ago

വിമര്‍ശനങ്ങള്‍ തന്നെ ബാധിച്ചിട്ടില്ലെന്ന് പറയാന്‍ സാധിക്കില്ല; ധ്രുവ് വിക്രം

നടി അനുപമ പരമേശ്വരന്‍ നാര്‍സിസ്റ്റിക് അബ്യൂസിനെക്കുറിച്ച് തുറന്നുപറഞ്ഞതിന്…

2 hours ago

അവനാണ് എല്ലാം തെരഞ്ഞെടുക്കുന്നത്; അനുപമ പറഞ്ഞത്

തന്റെ പ്രണയ തകര്‍ച്ചയെക്കുറിച്ചും മുന്‍ കാമുകനെക്കുറിച്ചുമുള്ള നടി…

2 hours ago

വാഴയിലെ മായയ്ക്ക് ശേഷം മീനാക്ഷി ഉണ്ണികൃഷ്ണന്റെ പുതിയ ലുക്ക്

‘വാഴ’യിലെ മായയായി പ്രേക്ഷകർക്ക് പരിചിതയായ മീനാക്ഷി ഉണ്ണികൃഷ്ണന്റെ…

7 hours ago

പുതിയ സിനിമയ്ക്കുള്ള തയ്യാറെടുപ്പാണോ? ജിമ്മില്‍ നിന്നും പൂജ

പൂജ മോഹൻരാജിന്റെ ഇൻസ്റ്റഗ്രാം പോസ്റ്റിലെ ചിത്രങ്ങളാണ് ഇപ്പോഴത്തെ…

7 hours ago