പാർവതി തിരുവോത്ത് കേന്ദ്രകഥാപാത്രമാകുന്ന പുതിയ മലയാള ചിത്രം ‘പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ’ എന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. നടി പാർവതി തിരുവോത്തും നടൻ സിദ്ധാർഥ് ഭരതനും ചേർന്നാണ് പോസ്റ്റർ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചത്.
പോസ്റ്ററിൽ പോലീസ് സ്റ്റേഷന്റെ പശ്ചാത്തലത്തിൽ ഖാക്കി യൂണിഫോമിലുള്ള കഥാപാത്രങ്ങളെയാണ് കാണുന്നത്. ചിത്രത്തിൽ പാർവതി തിരുവോത്ത് ഒരു പോലീസ് ഓഫീസറുടെ വേഷത്തിലാണ് എത്തുന്നതെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു.
ഷഹദ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ വിജയ് രാഘവൻ, മാത്യു തോമസ്, സിദ്ധാർഥ് ഭരതൻ, ഉണ്ണിമായ പ്രസാദ്, അസീസ് നെടുമങ്ങാട്, വിനയ് ഫോർട്ട് എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. അർജുൻ സെൽവയാണ് ചിത്രം നിർമ്മിക്കുന്നത്.
സെപ്റ്റംബർ 11-ന് ചിത്രം തിയറ്ററുകളിൽ എത്തുമെന്നാണ് ഫസ്റ്റ് ലുക്ക് പോസ്റ്ററിലൂടെ അറിയിച്ചിരിക്കുന്നത്.പോലീസ് അന്വേഷണവും കുറ്റാന്വേഷണവുമാണ് ചിത്രത്തിന്റെ പ്രമേയമെന്നാണ് പോസ്റ്ററും ലഭ്യമായ വിവരങ്ങളും സൂചിപ്പിക്കുന്നത്.
വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ ശ്രദ്ധേയനായ നടനാണ് ആസിഫ് അലി.…
ഏറെ ആരാധകരുള്ള താര ദമ്പതികളായി മാറി കഴിഞ്ഞു…
തെന്നിന്ത്യന്‍ സിനിമയിലെ മുന്‍നിര നായികയും ദേശീയ അവാര്‍ഡ്…
നിതീഷ് തിവാരിയുടെ ബ്രഹ്‌മാണ്ഡ ചിത്രം 'രാമായണ'ത്തില്‍ സീതയായി…
സ്‌കൂള്‍ കാലഘട്ടത്തില്‍ തനിക്കുണ്ടായ ബുള്ളിയിങ്ങിനെക്കുറിച്ച് തുറന്നു പറഞ്ഞ്…
വിവാദങ്ങള്‍ക്ക് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ നിന്നും ഇടവേളയെടുത്ത്…