Categories: latest news

‘അമ്മ’ അംഗങ്ങൾക്ക് വിശദീകരണവുമായി ശ്വേത കമ്മിറ്റി; ഭരണനടപടികൾ കൂടുതൽ ഉത്തരവാദിത്തത്തോടെ മുന്നോട്ടെന്ന് ഉറപ്പ്

താരസംഘടനയായ ‘അമ്മ’യിലെ ഭരണപരമായ തർക്കങ്ങൾക്കിടെ സംഘടനാംഗങ്ങൾക്ക് വിശദീകരണ കത്തയച്ച് ശ്വേത മേനോന്റെ നേതൃത്വത്തിലുള്ള കമ്മിറ്റി. ഭരണസമിതിയുടെ പ്രവർത്തനത്തിനിടെ ഉണ്ടായ വീഴ്ചകൾ അനുഭവക്കുറവ് മൂലമാണെന്നും അവ പരിഹരിക്കുന്നതിനുള്ള നടപടികൾ ഇതിനകം ആരംഭിച്ചിട്ടുണ്ടെന്നും കത്തിൽ വ്യക്തമാക്കുന്നു.

ഭാവിയിൽ കൂടുതൽ പക്വതയോടെയും ഉത്തരവാദിത്തത്തോടെയും സംഘടനയുടെ പ്രവർത്തനങ്ങൾ മുന്നോട്ടുകൊണ്ടുപോകുമെന്നാണ് അംഗങ്ങൾക്ക് നൽകിയ ഉറപ്പ്. നിലവിൽ ചുമതല വഹിക്കുന്ന എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ തങ്ങളുടെ ഉത്തരവാദിത്തങ്ങൾ തുടർന്നും നിർവഹിക്കുമെന്നും സംഘടനയുടെ ദൈനംദിന പ്രവർത്തനങ്ങൾക്ക് യാതൊരു തടസ്സവും ഉണ്ടാകില്ലെന്നും കത്തിൽ പറയുന്നു.

അതേസമയം, ശ്വേത മേനോന്റെ നിലപാടിനെ എതിർക്കുന്ന വിഭാഗം ഇതുവരെ കത്തിന് ഔദ്യോഗിക പ്രതികരണം നൽകിയിട്ടില്ല. കോടതി വിഷയത്തിൽ അന്തിമ തീരുമാനം എടുക്കുന്നതുവരെ കൂടുതൽ പ്രതികരണങ്ങൾ നടത്തേണ്ടതില്ലെന്ന നിലപാടിലാണ് ആ വിഭാഗമെന്നാണ് വിവരം.

അനില മൂര്‍ത്തി

Recent Posts

പ്രകടനത്തിൽ ഞെട്ടിക്കാൻ ഉർവശിയും ജോജുവും; ആകാംക്ഷ നിറച്ച് ‘ആശ’ ട്രെയിലർ!

വലിയ കാത്തിരിപ്പുകൾക്ക് വിരാമമിട്ടുകൊണ്ട് 'ആശ' എന്ന ചിത്രത്തിന്റെ…

2 hours ago

പലതും തുറന്ന് പറയാന്‍ മടിയില്ല; പോസ്റ്റുമായി അപര്‍ണ

മിനിസ്‌ക്രീന്‍ അവതാരകയായും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറായും മലയാളികള്‍ക്ക്…

9 hours ago

വെള്ളിത്തിരയിലേക്ക് തിരികെയെത്തി സംവൃത

മലയാളികളുടെ എക്കാലത്തെയും പ്രിയങ്കരിയായ നടി സംവൃത സുനില്‍…

9 hours ago

ആരതിക്ക് കൂടുതല്‍ തെളിവുകള്‍; രവിയുടെ ദൃശ്യങ്ങള്‍ പുറത്ത്

നടന്‍ ജയം രവിയുടെ വ്യക്തി ജീവിതത്തിലുണ്ടായ പ്രശ്‌നങ്ങള്‍…

9 hours ago

കുറേ സിനിമകള്‍ വേണ്ടെന്ന് വച്ചു; ഉണ്ണിമായ

നിരവധി സിനിമകളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ഉണ്ണിമായ…

9 hours ago