Categories: latest news

38 വര്‍ഷങ്ങള്‍ക്കിപ്പുറം പ്രിയദര്‍ശനൊപ്പം ലിസിയുടെ തിരിച്ചുവരവ്

അഭിനയത്തിന് 38 വര്‍ഷത്തെ ഇടവേള, വീണ്ടും ക്യാമറയ്ക്ക് മുന്നിലെത്തിയതിന്റെ സന്തോഷം പങ്കുവെച്ച് നടി ലിസി. സംവിധായകന്‍ പ്രിയദര്‍ശന്‍ ഒരുക്കുന്ന കല്യാണ്‍ ജൂവലേഴ്‌സിന്റെ പരസ്യത്തിലൂടെയാണ് താരം അഭിനയരംഗത്തേക്ക് മടങ്ങിയെത്തുന്നത്. 1988-ല്‍ പുറത്തിറങ്ങിയ ചിത്രം എന്ന സിനിമയിലാണ് ഇരുവരും അവസാനമായ ഒന്നിച്ചത്.

സാമൂഹിക മാധ്യമങ്ങളിലൂടെ പങ്കുവെച്ച കുറിപ്പിലാണ് പ്രിയദര്‍ശനൊപ്പമുള്ള ഈ തിരിച്ചുവരവ് തനിക്ക് അതീവ വൈകാരിക നിമിഷമാണെന്ന് ലിസി പറഞ്ഞത്. മകള്‍ കല്യാണി പ്രിയദര്‍ശന്റെ അമ്മയായി തന്നെയാണ് ലിസി അഭിനയിക്കുന്നതും. സെറ്റില്‍ തിരിച്ചെത്തുമ്പോള്‍ പരിഭ്രമവും ഉണ്ടായിരുന്നില്ലെന്നും എന്റെ നല്ലതും മോശവുമായ മുഖഭാവങ്ങള്‍ പ്രിയേട്ടന് നന്നായി അറിയാമെന്നും താരം സോഷ്യല്‍മീഡിയില്‍ കുറിച്ചു.

വര്‍ഷങ്ങള്‍ക്കുശേഷം ക്യാമറയ്ക്ക് മുന്നിലെത്തിയപ്പോള്‍ പഴയ ഓര്‍മകള്‍ മനസ്സിലേക്ക് തിരികെ വന്നുവെന്നും സന്തോഷം കൊണ്ട് കണ്ണുനിറഞ്ഞ നിമിഷങ്ങള്‍ ഉണ്ടായിരുന്നുവെന്നും താരം വെളിപ്പെടുത്തി. മുഴുവന്‍ ചിത്രീകരണവും ഒരു ആഘോഷം പോലെ അനുഭവപ്പെട്ടുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ആരാധകരുടെ സ്‌നേഹവും പ്രാര്‍ത്ഥനയും പിന്തുണയും തുടര്‍ന്നും തനിക്കൊപ്പം ഉണ്ടാകണമെന്ന് അഭ്യര്‍ഥിച്ചുകൊണ്ടാണ് ലിസി കുറിപ്പ് അവസാനിപ്പിച്ചത്.

അനില മൂര്‍ത്തി

Recent Posts

പ്രകടനത്തിൽ ഞെട്ടിക്കാൻ ഉർവശിയും ജോജുവും; ആകാംക്ഷ നിറച്ച് ‘ആശ’ ട്രെയിലർ!

വലിയ കാത്തിരിപ്പുകൾക്ക് വിരാമമിട്ടുകൊണ്ട് 'ആശ' എന്ന ചിത്രത്തിന്റെ…

4 hours ago

പലതും തുറന്ന് പറയാന്‍ മടിയില്ല; പോസ്റ്റുമായി അപര്‍ണ

മിനിസ്‌ക്രീന്‍ അവതാരകയായും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറായും മലയാളികള്‍ക്ക്…

11 hours ago

വെള്ളിത്തിരയിലേക്ക് തിരികെയെത്തി സംവൃത

മലയാളികളുടെ എക്കാലത്തെയും പ്രിയങ്കരിയായ നടി സംവൃത സുനില്‍…

11 hours ago

ആരതിക്ക് കൂടുതല്‍ തെളിവുകള്‍; രവിയുടെ ദൃശ്യങ്ങള്‍ പുറത്ത്

നടന്‍ ജയം രവിയുടെ വ്യക്തി ജീവിതത്തിലുണ്ടായ പ്രശ്‌നങ്ങള്‍…

11 hours ago

കുറേ സിനിമകള്‍ വേണ്ടെന്ന് വച്ചു; ഉണ്ണിമായ

നിരവധി സിനിമകളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ഉണ്ണിമായ…

11 hours ago